play-sharp-fill
ശബരിമല സ്ത്രീ പ്രവേശനം: കുറിച്ചിയിൽ കർമ്മ സമിതിയുടെ പ്രതിഷേധ നാമജപം

ശബരിമല സ്ത്രീ പ്രവേശനം: കുറിച്ചിയിൽ കർമ്മ സമിതിയുടെ പ്രതിഷേധ നാമജപം

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: ശബരിമല സ്്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമല കർമ്മ സമിതി പ്രതിഷേധ നാമജപം നടത്തി. വിശ്വാസിസമൂഹത്തോടുള്ള മുഖ്യമന്ത്രി ഉയർത്തുന്ന വെല്ലുവിളിയിൽ പ്രതിഷേധിച്ചായിിരുന്നു നാമജപം.
സർവ്വകക്ഷിയോഗം വിളിച്ച് അയ്യപ്പസ്വാമിയേ ആണ് അവഹേളിച്ചത്. യുവതികളെ പ്രവേശിപ്പിക്കരുത് എന്ന കോടിക്കണ ക്കിന് വിശ്വാസികളുടെ
ആവശ്യത്തെ അധമകളായ യുവതികൾക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് സർക്കാർ ബലികഴിക്കുകയാണ്. പ്രതിഷേധത്തിന് ശബരിമല കർമ്മസമിതി കൺവീനർ വി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി എൻ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
പി കെ കൃഷ്ണൻ, എ ഐ രഘു, കെ എസ് ഓമനക്കുട്ടൻ, ബി ആർ മഞ്ജീഷ്, രാജു വെള്ളയ്ക്കൽ,ഷിജു എബ്രഹാം, എൻ പി കൃഷ്ണകുമാർ,
എം ബി രാജഗോപാൽ, കെ ജി രാജ് മോഹൻ, പി ആർ സുരേഷ് , ജി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.