ദർശനം നടത്താൻ സാധിക്കുന്നതുവരെ വ്രതം, മാല ഊരില്ല; രേഷ്മ നിശാന്ത്
സ്വന്തം ലേഖകൻ കൊച്ചി: ശബരിമല ദർശനത്തിന് ആഗ്രഹിച്ച് മാലയിട്ടതിനാൽ ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വരുന്നതെന്ന് രേഷ്മ നിശാന്ത്. പ്രശസ്തിക്ക് വേണ്ടിയല്ല മാലയിട്ടത്. ഫേസ്ബുക്കിൽ പ്രഖ്യാപിക്കും മുമ്പ് വ്രതം തുടങ്ങിയിരുന്നു. അധികൃതരോട് സംരക്ഷണം ആവശ്യപ്പെട്ട് കത്തും നൽകി. എന്നാൽ അതിന് മുറുപടി ലഭിച്ചില്ല. അതുകൊണ്ടാണ് ഫേസ് ബുക്ക് പോസ്റ്റിട്ടതെന്നും രേഷ്മ പറഞ്ഞു. ശബരിമലയിൽ ദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്നതായി അറിയിച്ച് രേഷ്മക്കൊപ്പം രണ്ടുപേരും വാർത്താസമ്മേളനം നടത്തി. ശബരിമലയിൽ പോകുന്നുവെന്ന് പ്രഖ്യാപിച്ചതുകൊണ്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ല. മാനസിക സമ്മർദം അനുഭവിക്കുകയാണ്. ഭാവിയിൽ വിശ്വാസികളായ പെൺകുട്ടികൾക്ക് ശബരിമലയിൽ […]