ശബരിമലയിലെ സമരം ബിജെപി സർക്കുലർ പ്രകാരം തന്നെ: ശനിയാഴ്ച അറസ്റ്റിലായത് സർക്കുലറിൽ പേരുള്ള ചുമതലക്കാരൻ; സംഘർഷ സാധ്യത നില നിർത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി: സന്നിധാനത്തെ സമരത്തിനെതിരെ വിശ്വാസികൾ രംഗത്ത്
സ്വന്തം ലേഖകൻ പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും നടക്കുന്ന സമരങ്ങൾ ആർ.എസ്.എസ്, ബിജെപി സംഘപരിവാർ പദ്ധതി പ്രകാരമെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ശനിയാഴ്ച രാത്രി സന്നിധാനത്ത് പ്രതിഷേധ നാമജപം നടത്തിയതിന് അറസ്റ്റിലായത് സംഘപരിവാറിന്റെ കോട്ടയം പൊൻകുന്നം ജില്ലയുടെ ചുമതലക്കാരനും, ബിജെപി ജില്ലാ ട്രഷററുമായ കെ.ജി കണ്ണനാണെന്ന് വ്യക്തമായതോടെയാണ് സമരങ്ങളെല്ലാം അരങ്ങേറുന്നത് ബിജെപിയുടെ സർക്കുലറിൻ പ്രകാരമാണെന്ന വ്യക്തമായ സൂചന ലഭിക്കുന്നത്. സർക്കുലർ അനുസരിച്ച് ഇന്നലെ സന്നിധാനത്ത് സമരം നടത്തേണ്ട ചുമതല കെ.ജി കണ്ണനായിരുന്നു. ഇത്തരത്തിൽ ഒരു സർക്കുലറില്ലെന്ന് ബിജെപി […]