കോട്ടയം നഗരമധ്യത്തിൽ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു അപകടം നടന്നത് പുളിമൂട് ജംഗ്ഷനിൽ: മരിച്ചത് നഗരത്തിലെ മെത്തക്കട ജീവനക്കാരൻ അഷറഫ്
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ കെ.കെ റോഡിൽ പുളിമൂട് ജംഗ്ഷനിൽ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു. ടിബി റോഡിലെ വ്യാപാരിയായ അഷറഫാണ് മരിച്ചത്. ടി ബി റോഡിലെ ന്യൂ കേരള ക്വയർ സ്റ്റോഴ്സ് ജീവനക്കാരനാണ്.
കൈനറ്റിക്ക് ഹോണ്ട സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇദേഹത്തിനെ പിന്നിലൂടെ എത്തിയ ടോറസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ അദേഹത്തിന്റെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓടിക്കൂടിയ നാട്ടുകാർ കണ്ടത് തലയില്ലാതെ റോഡിൽ കിടക്കുന്ന മൃതദേഹമാണ്. ഉടൻ വിവരമറിഞ്ഞ് അഗ്നി രക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തി. അഗ്നി രക്ഷാ സേനയുടെ ആംബുലൻസിലാണ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയത്. വാഹനത്തിലുണ്ടായിരുന്ന ഫോട്ടോ കണ്ടാണ് മരിച്ചത് അഷറഫാണ് എന്ന് തിരിച്ചറിഞ്ഞത്. കൊടുങ്ങല്ലൂർ സ്വദേശിയായ അഷറഫ് ബോട്ട് ജെട്ടിയിലാണ് താമസിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.