അങ്ങിനെ സഞ്ജുവിന്റെ പ്രണയവും പൂവണിഞ്ഞു: ഇന്ന് തിരുവനന്തപുരത്ത് ഇന്ത്യൻ താരങ്ങളെത്തും
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വി.സാംസണിന്റെ വർഷങ്ങൾ നീണ്ടു നിന്ന പ്രണയം ഒടുവിൽ പൂവണിഞ്ഞു. വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ ചാരുതലയെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സഞ്ജു സ്വന്തമാക്കുകയായിരുന്നു. കോവളത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള ചടങ്ങുകൾ. രാവിലെ വിവാഹം രജിസ്റ്റർ ചെയ്തതിന് ശേഷം ബന്ധപ്പെട്ട ചടങ്ങുകൾ പൂർത്തിയാക്കി. വൈകീട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിപുലമായ സൽക്കാരവും ഒരുക്കിയിട്ടുണ്ട്. വളരെ ലളിതമായ ചടങ്ങ് മാത്രമായിരുന്നു. അടുത്തബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങ്. മുപ്പതിൽ താഴെ ആള് […]