കണ്ടാൽ നിഷ്കളങ്കനായ പെൻസിൽ: ബോക്സിൽ വച്ചാൽ മിടുമിടുക്കൻ: തീകൊളുത്തിയാൽ അത്യുഗ്രൻ സിഗരറ്റ്: വിദ്യാർത്ഥികളെ ലഹരിയ്ക്ക് അടിമയാക്കുന്ന വിദേശി പിടിയിൽ..!
സ്വന്തം ലേഖകൻ
കോട്ടയം: കണ്ടാൽ കറുത്തുരുണ്ട് നിഷ്കളങ്കനായ പെൻസിൽ. ബോക്സിൽ വച്ചാൽ മിടുമിടുക്കനായിരിക്കും. പക്ഷേ, തീകൊളുത്തിയാലോ അത്യുഗ്രൻ ലഹരി. വിദ്യാർത്ഥികളെ ലഹരിയ്ക്ക് അടിമയാക്കാൻ വിദേശത്തു നിന്നും എത്തിച്ച വീര്യം കൂടിയ സിഗരറ്റുകളാണ് നഗരത്തിലെ വിവിധ കടകളിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തിൽ കോട്ടയം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മാടക്കടയ്ക്കെതിരെ എക്സൈസ് കേസെടുത്തു.
വെള്ളിയാഴ്ച രാവിലെയാണ് എക്സൈസ് സംഘം നഗരത്തിലെ കടകളിൽ പരിശോധന നടത്തിയത്. വീര്യം കൂടിയ വിദേശ സിഗരറ്റുകൾ നികുതി വെട്ടിച്ച് വിദ്യാർത്ഥികൾക്ക് വിൽക്കുന്നതായി നേരത്തെ എക്സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. ക്രിസ്മസിനു മുന്നോടിയായി നഗരത്തിൽ നടത്തിയ പരിശോധനയിലാണ് മാടക്കടയിൽ നിന്നും സിഗരറ്റുകൾ കണ്ടെത്തിയിരിക്കുന്നത്. മൂന്നു രൂപയ്ക്കു ലഭിക്കുന്ന സിഗരറ്റ് 12 രൂപയ്ക്കാണ് കടകളിൽ വിദ്യാർത്ഥികൾക്ക് വിൽക്കുന്നത്.
സിഗരറ്റുകൾ വിൽക്കുമ്പോൾ മുന്നറിയിപ്പ് ചിത്രങ്ങൾ പാക്കറ്റിൽ വേണമെന്നാണ് നിർദേശം. എന്നാൽ, ഇത് പാലിച്ചിട്ടില്ല. കേരലത്തിൽ സിഗരറ്റും പുകയില ഉത്പന്നങ്ങളും വിൽക്കുമ്പോൾ ഇതിനു കൃത്യമായ നികുതി അടയ്ക്കണം. ഇത്തരത്തിൽ നികുതിയും ഇവർ അടച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സിഗരറ്റ് പിടിച്ചെടുത്തിരിക്കുന്നത്. കിസ്തുമസ് – പുതുവത്സര സെപെഷ്യൽ ഡ്രൈവ് കാലയളവിലേക്ക് രഹസ്യ നിരീക്ഷണത്തിനും അന്വേഷണത്തിനുമായി രൂപികരിച്ച ഇന്റലിജൻസ് സ്ക്വാഡിലെലെ ഈ ആഫിസിലെ സിവിൽ എക്സൈസ് ഓഫിസർ മരായ കെ. സുനിൽ കുമാർ . അരുൺ ലാൽ എന്നിവരുടെ രഹസ്യ നീരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം സെൻട്രൽ ജംഗ്ഷനിൽ പ്രവൃത്തിക്കുന്ന കടയിൽ നിന്ന് സ്കൂൾ , കോളേജ് വിദ്യാർത്ഥികളെ ആകർഷിക്കുന്ന തരത്തിലുള്ള വിവിധ ഫ്ളേവറോട് റൂകളോട്. കുടിയ നിയമപരമായ മുന്നറിയിപ്പുകൾ ഇല്ലാത്തതും നികുതികൾ അടയ്ക്കാത്തതുമായ വിദേശ നിർമ്മിത നിരോധിത പുകയില ഉൽപ്പന്നങ്ങൾ കോട്ടയം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.