കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായി യുവതിയായ മാളികപ്പുറം കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ: കെ.എസ്.ആർ.ടി.സി ബസ് വൈകിയതോടെ ഇവർ കാത്തു നിന്നത് ഒരു മണിക്കൂറിലേറെ; സംഘർഷം ഒഴിവാക്കാൻ കൃത്യമായി ഇടപെട്ട് പൊലീസ്; അയ്യപ്പഭക്തയുടെ വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സന്ദർശനത്തിനായി കറുപ്പുമുടുത്ത് ഇരുമുടിക്കെട്ടുമായി കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ആന്ധ്ര സ്വദേശിയായ യുവതി എത്തി. ആന്ധ്രയിൽ നിന്നുള്ള സംഘത്തോടൊപ്പം വെള്ളിയാഴ്ച വൈകുന്നേരമാണ് 43 കാരിയായ യുവതി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. എന്നാൽ, ആവശ്യത്തിന് കെഎസ്ആർടിസി ബസ് ലഭിക്കാതെ വന്നതോടെ യുവതിയ്ക്കും സംഘത്തിനും സന്നിധാനത്തേയ്ക്ക് യാത്ര തുടരാനായില്ല. യുവതി ട്രെയിനിനുള്ളിൽ സ്ഞ്ചരിക്കുന്നതിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. ഇതിനിടെ സന്നിധാനത്തേയ്ക്ക് പ്രവേശിക്കില്ലെന്നും, പമ്പയിൽ യാത്ര അവസാനിപ്പിക്കുമെന്നുമുള്ള ഉറപ്പിനെ തുടർന്നു യുവതിയെ സ്വകാര്യ വാഹനത്തിൽ പമ്പയിലേയ്ക്ക് വിട്ടു. വെള്ളിയാഴ്ച വൈകിട്ട് […]