play-sharp-fill

ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ: കഴിഞ്ഞ കുറച്ച് ദിവസമായി നേട്ടത്തില്‍ വ്യാപാരം നടന്ന ഓഹരിമേഖലയില്‍ ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വിപണി നഷ്ടത്തിലായിരുന്നു. യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിച്ചതാണ് രാജ്യത്തെ ഓഹരി സൂചികകള്‍ നഷ്ടത്തിലാകാന്‍ കാരണം.സെന്‍സെക്‌സ് 93 പോയന്റ് നഷ്ടത്തില്‍ 35645ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 10821ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 600 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 706 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ലുപിന്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, […]

ശബരിമല സ്‌പെഷ്യൽ സർവീസുകളിൽ സ്ത്രീകൾക്കും യാത്ര ചെയ്യാം; കെ.എസ്.ആർ.ടി.സി

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല സ്‌പെഷ്യൽ സർവീസുകളിൽ സ്ത്രീകൾക്കും യാത്ര ചെയ്യാം. യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി. ഇത്തരം നടപടി ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്. ഇത്തരം വിവേചനം പൊതുഗതാഗത സംവിധാനത്തിൽ ഏർപ്പെടുത്താൻ കഴിയില്ലെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ അറിയിച്ചു. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജിയിലാണു കെ.എസ.്ആർ.ടി.സിയുടെ വിശദീകരണം. ശബരിമല സ്‌പെഷ്യൽ സർവീസുകളിൽ സ്ത്രീകളെ കയറ്റരുതെന്നും ഇത്തരം സർവീസുകളിൽ ഉയർന്ന നിരക്ക് ഈടാക്കരുതെന്നും ആവശ്യപ്പെട്ടാണ് സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ കോടതിയെ സമീപിച്ചത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര […]

പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഹോറര്‍ ചിത്രം ദ നണ്‍: ടീസര്‍ കാണാം

  വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സിന്റെ പുതിയ ചിത്രം ആയ ‘ദ നണ്‍ ‘ന്റെ ടീസര്‍ പുറത്തിറങ്ങി. ‘ദ നണ്‍’ ന്റെ ടീസര്‍ കണ്ണടയ്ക്കാതെ മുഴുവന്‍ കാണണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പരസ്യം. ഈ വര്‍ഷം സെപ്റ്റംബര്‍ 7നാണ് ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു അമേരിക്കന്‍ സാങ്കല്‍പ്പിക ഹൊറര്‍ ചിത്രമാണ് ‘ദ നണ്‍’. ആദ്യം പുറത്തുവന്ന ചിത്രങ്ങളിലെ പ്രേതമായി മാറിയ കന്യാസ്ത്രീയുടെ ആദ്യ കാലഘട്ടമാണ് ദ നണില്‍ വരുന്നത്. കോറിന്‍ ഹാര്‍ഡി (ദ ഹാലോ)യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാന്‍, പീറ്റര്‍ സഫാന്‍ എന്നിവര്‍ ചേര്‍ന്നാണ് […]

മാധ്യമ ജഡ്ജിമാർ തൂക്കാൻ വിധിക്കുമ്പോൾ: ചാനൽ ചർച്ചകൾ കോടതിമുറികളാകുമ്പോൾ നഷ്ടമാകുന്നത് ആരുടെയൊക്കെ ജീവിതങ്ങൾ

ശ്രീകുമാർ കോട്ടയം: മാധ്യമങ്ങളും മാധ്യമപ്രവർത്തകരും സമൂഹത്തിലേയ്ക്കു തുറന്നു വച്ച മൂന്നാം കണ്ണാകുകയാണ് വേണ്ടത്. രണ്ടു കണ്ണിലൂടെ കാണുന്ന കാര്യങ്ങൾ, മാധ്യമപ്രവർത്തകർ മൂന്നാം കണ്ണ് തുറന്നു സമൂഹത്തിലേയ്ക്കു കാട്ടിക്കൊടുക്കണം. ഇത്തരത്തിൽ തുറന്നു വച്ച ഓരോ കണ്ണുകളാകണം ഇവർ. ഈ കാഴ്ചകൾ കണ്ട് സമൂഹം ഓരോ സംഭവത്തിലും വിധിയെഴുതണം. ഇതാവണം മാധ്യമപ്രവർത്തനം. എന്നാൽ, കേരളത്തിലെയും ഇന്ത്യയിലെയും ചാനലുകളിൽ നടക്കുന്ന ചർച്ചകൾ പക്ഷേ, ദൗർഭാഗ്യകരമെന്നു പറയാതെ വയ്യ, തികച്ചും അരോചകമായി മാറിയിരിക്കുകയാണ്. മലയാള ചാനലുകളിലെ ഒൻപതു മണി ചർച്ചകൾ യഥാർത്ഥത്തിൽ ചാനൽ ജഡ്ജിമാരുടെ ഷോ ഓഫുകളായി മാറി. ഓരോ […]

അഖിലിന്റെ ജീവനുമായി എബിയും കൂട്ടുകാരും പാഞ്ഞു; കുരുക്കഴിച്ചെങ്കിലും തിരികെ നൽകാനായില്ല ആ വിലയേറിയ ജീവനെ; ആർക്കും മാതൃകയാക്കാവുന്ന അനുകരണീയ മാതൃകയുമായി മൂന്നു യുവാക്കൾ; റോഡിൽ നിന്നും വാരിയെടുക്കാൻ ശ്രമിച്ചത് ഒരു ജീവിതം

സ്വന്തം ലേഖകൻ ചങ്ങനാശേരി: റോഡിൽ നിന്നും എബിയും കൂട്ടുകാരും വാരിയെടുക്കാൻ ശ്രമിച്ചത് ഒരു ജീവനും ജീവിതവുമായിരുന്നു. കൈവിട്ടു പോകുമെന്നുറപ്പായിട്ടും, വണ്ടിയുടെ വേഗം ഒരു തരി പോലും കുറയ്ക്കാൻ എബി തയ്യാറായില്ല. റോഡിൽ പൊലിയേണ്ടതല്ല ആ ജീവനെന്ന് അവനുറപ്പായിരുന്നു. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം മുൻപ് ആശുപത്രിയിൽ എത്തിയാൽ, ഒരു സെക്കൻഡ് മുൻപ് ചികിത്സ കിട്ടിയാൽ അവൻ ജീവിതത്തിലേയ്ക്കു മടങ്ങിയെത്തുമെന്നു എബിക്കുറപ്പുണ്ടായിരുന്നു. പക്ഷേ, എബിയുടെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച്, പരിശ്രമത്തെ വെറുതെയാക്കി ഡ്രൈവിംങ് ലൈസൻസിലെ ആ പേരുമാത്രം ബാക്കിയാക്കി അവൻ മടങ്ങി. റോഡിൽ ഒരാൾ വീണു കിടന്നാൽ […]

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ ഗ്രാമ പഞ്ചായത്തുകളിലേയും ഹയര്‍ സെക്കണ്ടറി വരെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ജൂണ്‍ 14ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അദ്ധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം.

അധ്യക്ഷ പദവി രാജിവയ്ക്കാൻ കാരണം ഗ്രൂപ്പ് നേതാക്കന്മാരുടെ സമ്മർദ്ദം: വി.എം.സുധീരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗ്രൂപ്പുകളിയുടെ ഇരയാണ് താനെന്ന് വി.എം.സുധീരൻ. കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്നും രാജിവയ്ക്കാൻ കാരണം ഗ്രൂപ്പ് നേതാക്കന്മാരുടെ സമ്മർദ്ദം സഹിക്കവയ്യാതെയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി നേതൃയോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുധീരൻറെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കെ.പി.സി.സി അധ്യക്ഷ പദവി വഹിച്ചിരുന്നപ്പോൾ എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും മാത്രമാണ് മുന്നോട്ടുപോയിരുന്നത്. എന്നാൽ ഗ്രൂപ്പ് നേതാക്കന്മാർ അവരുടെ താത്പര്യക്കാരുടെ നിലനിൽപ്പ് മാത്രം ലക്ഷ്യംവച്ച് പ്രവർത്തിച്ചതോടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് അടക്കം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നത്. എന്നും ഗ്രൂപ്പ് നേതാക്കന്മാരുടെ ഇരയായിരുന്നു താൻ. തൃശൂർ പോലുള്ള ജില്ലകളിൽ താഴെ തട്ടിൽ […]

നടിയെ ആക്രമിച്ച കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപ് പരാതി നൽകിയിരിക്കുന്നത്. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

ചാനൽ അവതാരകൻ വേണുവിനെതിരെ കേസ്‌

സ്വന്തം ലേഖകൻ കൊല്ലം: ചാനൽ ചർച്ചയിലൂടെ സമൂഹത്തിൽ മതപരമായ വിഭജനവും വർഗീയതയും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മാതൃഭൂമി ന്യൂസ് വാർത്താ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ആർ ബിജുവാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കഴിഞ്ഞ ജൂൺ 7ന് മാതൃഭൂമി ചാനലിൽ സംപ്രേഷണം ചെയ്ത സൂപ്പർ പ്രൈം ടൈം പരിപാടിയിൽ ചർച്ച ആരംഭിച്ചുകൊണ്ട് വേണു നടത്തിയ പരാമർശങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന മതേതരത്വത്തേയും സമാധാന അന്തരീക്ഷത്തേയും തകർക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിയിൽ പറയുന്നു. ചർച്ചയുടെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന സിഡി സഹിതമാണ് പരാതി […]

മേജർ രവിയുടെ അറുപതാം പിറന്നാളിൽ പിണക്കം അവസാനിപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ

സ്വന്തം ലേഖകൻ കൊച്ചി: മേജർ രവിയുടെ അറുപതാം പിറന്നാൾ ആഘോഷവേളയിൽ നീണ്ടകാല പിണക്കം മറന്ന് ഉണ്ണി മുകുന്ദൻ മേജർ രവിയുടെ അടുത്തെത്തിയത്. ഇപ്പോഴിതാ മേജർ രവിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിനെക്കുറിച്ചും തങ്ങളുടെ പിണക്കത്തെക്കുറിച്ചും വിശദീകരണവുമായി ഉണ്ണി മുകുന്ദനെത്തിയിരിക്കുന്നു. ഫേസ്ബുക്കിലാണ് പിണക്കം മറന്നതെങ്ങനെയെന്ന വികാരനിർഭരമായ കുറിപ്പ് നടൻ പങ്കുവെച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം… ജീവിതം നമുക്ക് പലപ്പോഴും സർപ്രൈസുകൾ കാത്തുവെച്ചിട്ടുണ്ടാകും. മേജർ രവിയുടെ 60-ാം പിറന്നാളിന് അദ്ദേഹത്തിനൊപ്പം നിന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വികാരനിർഭരമായ ഒരു നിമിഷമായിരുന്നു. ആ ക്ഷണം എനിക്ക് ഒരിക്കലും […]