കളക്‌ട്രേറ്റിന് സമീപം മരം വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
സ്വന്തംലേഖകൻ കൊച്ചി : കൊച്ചിയിൽ കളക്ട്രേറ്റിന് സമീപം മരം വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.തൃക്കാക്കര സ്വദേശി കെ.എ അഷ്‌റഫാണ് മരിച്ചത്. കളക്‌ട്രേറ്റ് വളപ്പിലെ മതിലിനുള്ളിൽ നിന്നിരുന്ന വലിയ മരമാണ് റോഡിലേക്ക് വീണത്. ഈ സമയം സ്‌ക്കൂട്ടറിൽ വരുകയായിരുന്ന അഷ്‌റഫ് മരത്തിനടിയിൽപ്പെടുകയായിരുന്നു. ഒരു കാറും മരത്തിനടിയിൽപ്പെട്ടു. ഇതിലുണ്ടായ രണ്ട് യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. പിന്നീട് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി.