തേർഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടൽ: അഴിമതിക്കാരനായ ഡോക്ടർ കോട്ടയത്ത് വിജിലൻസ് പിടിയിലായി; പിടിയിലായത് തേർഡ് ഐ സംഘത്തിൽ നിന്നും ആയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ; തേർഡ് ഐ ആന്റി കറപ്ഷൻ മൂവ്‌മെന്റിൽ കുടുങ്ങിയത് ആയുർവേദ ഡോക്ടർ; ഡോക്ടറെ കുടുക്കിയതിന്റെ ഒളികാമറ ദൃശ്യങ്ങൾ ഇവിടെ കാണാം

തേർഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടൽ: അഴിമതിക്കാരനായ ഡോക്ടർ കോട്ടയത്ത് വിജിലൻസ് പിടിയിലായി; പിടിയിലായത് തേർഡ് ഐ സംഘത്തിൽ നിന്നും ആയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ; തേർഡ് ഐ ആന്റി കറപ്ഷൻ മൂവ്‌മെന്റിൽ കുടുങ്ങിയത് ആയുർവേദ ഡോക്ടർ; ഡോക്ടറെ കുടുക്കിയതിന്റെ ഒളികാമറ ദൃശ്യങ്ങൾ ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മാന്യമായി പ്രവർത്തിക്കുന്ന ജില്ലാ ആയൂർവേദ ആശുപത്രിയിൽ രോഗികളെ ഞെക്കിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങിയിരുന്ന ഡോക്ടർ തേർഡ് ഐ ന്യൂസ് ലൈവിന്റെ ആന്റി കറപ്ഷൻ മൂവ്‌മെന്റിൽ കുടുങ്ങി.

ജില്ലാ ആയൂർവേദ ആശുപത്രിയിലെ ഡോക്ടർ യു.സി അബ്ദുള്ളയെയാണ് തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രോഗികളെ ഞെക്കിപ്പിഴിഞ്ഞ് വൻ തുക കൈക്കൂലി വാങ്ങുന്നതായി നിരവധി ആളുകളാണ് തേർഡ് ഐ ന്യൂസ് ലൈവിന് പരാതി നൽകിയിരുന്നത്. ഇതേ തുടർന്നാണ് തേർഡ് ഐ സംഘം ഇദ്ദേഹത്തെ കുടുക്കാൻ പദ്ധതി തയ്യാറാക്കിയത്.
നഗരത്തിലെ പ്രമുഖ ബ്ലേഡുകാരാണെന്ന വ്യാജേനെ കഴിഞ്ഞ മാർച്ച് 23 നാണ് തേർഡ് ഐ സംഘം ആദ്യം ഡോക്ടറെ കാണുന്നത്. തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാർ തൻ്റെ കാലിന് വേദനയാണെന്നും, അസ്വസ്ഥതകളുണ്ടെന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുന്ന് കഴിച്ച ശേഷം കൂടുതൽ ചികിത്സയ്ക്കായി വീണ്ടും എത്താൻ ഡോക്ടർ   നിർദേശിച്ചു. എന്നാൽ, പിന്നീട് രണ്ടു മാസത്തോളം ഡോക്ടർ അവധിയിലായിരുന്നതിനാൽ കാണാൻ സാധിച്ചില്ല. ഏറ്റവും ഒടുവിൽ ജൂൺ എട്ടിന് ഡോക്ടർ തിരികെ എത്തിയത് അറിഞ്ഞ് ആശുപത്രിയിൽ എത്തി ഇദ്ദേഹത്തെ കാണുകയായിരുന്നു. അടുത്ത ദിവസം തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാമെന്നറിയിച്ച ഡോക്ടർ ഇതിനു വേണ്ടതെല്ലാം ചെയ്യണമെന്നും അറിയിച്ചു. തുടർന്ന് രോഗിയെന്ന വ്യാജേനെ സമീച്ച തേർഡ് ഐ സംഘത്തിന്റെ ഫോൺ നമ്പരും ഡോക്ടർ എഴുതി വാങ്ങി. ബെഡ് ഒഴിവില്ലെന്നും, നമ്മുടെ സ്വന്തം കേസായി എടുത്ത് കൈകാര്യം ചെയ്യാമെന്നും ഡോക്ടർ അറിയിച്ചു.

ഞായറാഴ്ച വൈകിട്ടോടു കൂടി ആശുപത്രിയിൽ നിന്നും വിളിയെത്തി. തിങ്കളാഴ്ച ബെഡ് ഒഴിവുണ്ടെന്നും അഡ്മിറ്റ് ആകാമെന്നും നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ ഏഴരയോടെ വിളിച്ച ഡോക്ടർ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനായി അയ്യായിരം രുപ കൈക്കൂലിയായി നൽകണമെന്നും പറഞ്ഞു. ഇതേ തുടർന്ന് തേർഡ് ഐ സംഘം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് മൊഴി നൽകുകയായിരുന്നു.

തുടർന്ന് വിജിലൻസ് സി.ഐമാരായ റിജോ പി.ജോസഫ്, വി.എ നിഷാദ്‌മോൻ എന്നിവരുടെ നേതൃത്വത്തിൽ തേർഡ് ഐ സംഘത്തിന് ഒപ്പം എത്തി. വിജിലൻസ് സംഘം ബ്ലൂഫിനോഫിൻ പൗഡർ ഇട്ട് തന്ന അയ്യായിരം രൂപയുടെ നോട്ടുകൾ ഉച്ചയോടെ ആശുപത്രിയിൽ വച്ച് ഡോക്ടർക്ക് തേർഡ് ഐ ന്യൂസ് സംഘം കൈമാറി. തുടർന്ന് വിജിലൻസ് ഡോക്ടറെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗസ്റ്റഡ് ഓഫിസർമാരായ സ്റ്റേറ്റ് ടാക്സ് ഓഫിസർ സി.ബിജുകുമാർ,
ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫിസിലെ റിസർച്ച് അനലിസ്റ്റ് അഭിലാഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. എസ് ഐമാരായ സന്തോഷ് കുമാർ , വിൻസന്റ് കെ മാത്യു , അജിത് ശങ്കർ , അനിൽകുമാർ , തോമസ് ജോസഫ് , സന്തോഷ് , ജയകുമാർ , വിനോദ് , തുളസീധരക്കുറുപ്പ് , എസ് സി പി ഒ മാരായ തോമസ് , സാജൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.