ട്യൂമറിനെതിരായ പോരാട്ടത്തിൽ വീണ്ടും വീണുപോയി : നടി ശരണ്യ ശശി

ട്യൂമറിനെതിരായ പോരാട്ടത്തിൽ വീണ്ടും വീണുപോയി : നടി ശരണ്യ ശശി

സ്വന്തം ലേഖകൻ

സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് ശരണ്യ ശശി. പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരം കൂടിയാണ് ഇവർ. നാളുകൾക്ക് മുൻപ് താരം ട്യൂമർ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. വിദഗദ്ധ ചികിത്സയ്ക്ക് ശേഷം തന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന വിവരം പങ്കുവെച്ച് താരമെത്തിയിരുന്നു. അസുഖം വീണ്ടും വില്ലനായി എത്തിയിരിക്കുകയാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സാമൂഹ്യ പ്രവർത്തകനായ സൂരജ് പാലാക്കാരനാണ് ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാവുന്ന തരത്തിലുള്ള പോസ്റ്റുമായെത്തിയിട്ടുള്ളത്. അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് താരം കടന്നുപോവുന്നതെന്നും താരത്തെ സഹായിക്കണമെന്നും അദ്ദേഹം വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. അഭിനേത്രിയായ സീമ ജി നായരും താരത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.6 വർഷം മുൻപ് ശരണ്യയ്ക്ക് ട്യൂമർ വന്നിരുന്നു. അന്നൊക്കെ എല്ലാവരും സഹായിച്ചിരുന്നു. ഇപ്പോൾ ഓരോ വർഷവും ബ്രെയിൻ ട്യൂമർ അതിന്റെ മൂർധന്യാവസ്ഥയിൽ വരികയും ഓപ്പറേഷൻ ചെയ്യുകയുമാണ്. 7 മാസം മുമ്പായിരുന്നു ആറാമത്തെ സർജറി നടത്തിയത്. ഇപ്പോൾ ഏഴാമത്തെ സർജറിക്കായി പോവുകയാണ്. ഇത്തവണ അവസ്ഥ അൽപ്പം ക്രിട്ടിക്കലാണ്. ഏകദേശം ഒരുവശം തളർന്നുപോകുന്ന ഒരവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. അവളായിരു
ന്നു ആ കുടുംബത്തിന്റെ അത്താണി. എല്ലാവരും താരത്തെ സഹായിക്കണമെന്നുമാണ് സീമ ജി നായർ പറഞ്ഞത്.ശരണ്യയുടെ അടുത്ത് നിന്നും വീഡിയോ പോസ്റ്റ് ചെയ്യണമെന്നായിരുന്നു തുടക്കത്തിൽ താൻ കരുതിയതെന്നും എന്നാൽ കിടന്ന കിടപ്പ് മറ്റുള്ളവരെ കാണിച്ച് സഹതാപം പറ്റാൻ ആ കുട്ടിക്ക് വിഷമമുണ്ടെന്നും സൂരജ് പാലാക്കാരൻ പറയുന്നു. അവരുടെ അമ്മയുടെ നമ്പറും മറ്റ് വിവരങ്ങളും താൻ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.