ലോകകപ്പ് കഴിഞ്ഞാലുടൻ പന്ത് ആ വാർത്ത വെളിപ്പെടുത്തും
സ്വന്തം ലേഖിക ലണ്ടൻ: ഋഷഭ് പന്തിനെ ചുറ്റിപ്പറ്റിയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ചർച്ചകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ട് ഇന്ത്യയിലിരുന്ന താരം ഇന്ന് സതാംപ്ടണിൽ 15 അംഗ ഇന്ത്യൻ സംഘത്തിലൊരാളാണ്. വിരലിനേറ്റ പരിക്ക് മൂലം ശിഖർ ധവാന് പുറത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ലോകകപ്പ് അരങ്ങേറ്റം സ്വപ്നം കണ്ടിരുന്ന പന്തിന് ഈ സുവർണാവസരം ലഭിക്കുന്നത്. വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകരും മിന്നും പ്രകടനം പുറത്തെടുക്കുന്ന പന്തിനെ ടീമിലുൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പന്തിന്റെ ലോകകപ്പ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണിപ്പോൾ ആരാധകർ. എന്നാൽ ലോകകപ്പിന്റെ കളിക്കളത്തിൽ പന്ത് ഇറങ്ങുന്നതും കാത്ത് […]