ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ട്ടമായ് ; ഒന്നിനു പുറകെ ഒന്നായുള്ള വിവാദങ്ങൾ കേഡർ പാർട്ടിയെ തളർത്തുന്നു

ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ട്ടമായ് ; ഒന്നിനു പുറകെ ഒന്നായുള്ള വിവാദങ്ങൾ കേഡർ പാർട്ടിയെ തളർത്തുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒന്നിനു പുറകെ ഒന്നായുള്ള വിവാദങ്ങൾ പാർട്ടിയെ തളർത്തുന്നു . ജനങ്ങൾക്ക് പാർട്ടിയിൽ വിശ്വാസം നഷ്ടമായി . ജനങ്ങൾ ബിജെപിയിലേയ്ക്ക് ചേക്കേറിയതിനു പിന്നിലെ കാരണങ്ങൾ നിരത്തി സിപിഎം. ഇതിൽ സംസ്ഥാന സമിതി ആശങ്ക പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിലെ വലിയ തോൽവി മുൻകൂട്ടി കാണാനായില്ലെന്നും പാർട്ടി വോട്ടുകൾ ബി.ജെ.പി.യിലേക്ക് പോയെന്നും യോഗം വിലയിരുത്തി.പലമണ്ഡലങ്ങളിലും ലക്ഷം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇത് തിരിച്ചറിയാനാകാതെ പോയത് വലിയ പോരായ്മയാണ്. തിരഞ്ഞെടുപ്പിൽ ഒരു ഏകീകൃത നയമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു.ഏകീകൃത തിരഞ്ഞെടുപ്പ് നയമില്ലാതിരുന്നത് ജനങ്ങൾ പാർട്ടിയെ വിശ്വാസത്തിലെടുക്കാതിരിക്കാൻ കാരണമായെന്നും സംസ്ഥാന സമിതി യോഗം വിലയിരുത്തി. അതേസമയം, ബിനോയ് കോടിയേരിക്കെതിരായ കേസ്, ആന്തൂരിലെ ആത്മഹത്യ തുടങ്ങിയ വിവാദവിഷയങ്ങൾ ഞായറാഴ്ചയിലെ സംസ്ഥാന സമിതിയിൽ ചർച്ച ചെയ്തില്ലെന്നാണ് റിപ്പോർട്ട്.