ജയിൽ വകുപ്പിൽ ഇനി സസ്‌പെൻഷനോ സ്ഥലമാറ്റമോ ഇല്ല ,പിരിച്ചു വിടും ;താക്കീതുമായി ഋഷിരാജ് സിംഗ്

ജയിൽ വകുപ്പിൽ ഇനി സസ്‌പെൻഷനോ സ്ഥലമാറ്റമോ ഇല്ല ,പിരിച്ചു വിടും ;താക്കീതുമായി ഋഷിരാജ് സിംഗ്

സ്വന്തം ലേഖിക

തൃശൂർ: ജയിലിലെ പരിശോധയ്ക്ക് പിന്നാലെ ജയിൽ ജീവനക്കാർക്ക് ശക്തമായ താക്കീതുമായി ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്. പരിശോധനയ്ക്ക് ശേഷം ഒരു മണിക്കൂറൂളോളം ജയിലിൽ ചെലവിട്ടതിന് ശേഷമാണ് മുന്നറിയിപ്പുമായി ഋഷിരാജ് സിംഗ് എത്തിയത്. ഇതുവരെ കുഴപ്പങ്ങൾ ഉണ്ടായാൽ സ്ഥലം മാറ്റമോ, പേരിനുള്ള സസ്പെൻഷനോ മാത്രമായിരുന്നുവെങ്കിൽ ഇനി ആവർത്തിച്ചാൽ സർവീസിൽ നിന്ന് നീക്കുകയാണെന്ന് ഡി.ജി.പി പറഞ്ഞു.ഇപ്പോൾ നടന്ന സംഭവങ്ങളൊക്കെ തടവുകാരുമായി ജയിൽ ജീവനക്കാർക്കുള്ള ബന്ധത്തിന്റെ സൂചനയാണ് കാണിക്കുന്നത്. ജയിൽ ജീവനക്കാർക്കിടയിലും മിന്നൽ പരിശോധന നടത്തുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകി. മാത്രമല്ല വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകുന്നതിനെതിരെയും ഋഷിരാജ് സിംഗ് വിമർശിച്ചു. ഇന്നലെ കണ്ണൂർ സെൻട്രൻ നടത്തിയ റെയ്ഡിൽ നാല് മൊബൈൽ ഫോണുകൾ, 2500 രൂപ, 20 ഗ്രാം കഞ്ചാവ്, നിരവധി ചാർജറുകൾ, പ്ലഗ് ഹോൾഡറുകൾ എന്നിവ കണ്ടെടുത്തിരുന്നു. തുടർച്ചയായി രണ്ടാം ദിനമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന നടത്തുന്നത്.