play-sharp-fill

സുന്ദരി കേരളത്തിലേക്ക്; പോലീസ് അജീവ ജാഗ്രതയിൽ

സ്വന്തം ലേഖകൻ ബാംഗ്ലൂർ: മാവോയിസ്റ്റ് നേതാവ് സുന്ദരി കേരളത്തിലേക്കോ തമിഴ്‌നാട്ടിലേക്കോ കടന്നതായി സംശയം. ഇവർ കർണ്ണാടക വിട്ടതായും കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായും തമിഴ്‌നാട് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന കിട്ടിയത്. മാവോയിസ്റ്റ് നേതാവായ സുന്ദരി എന്ന വനിതാ മാവോയിസ്റ്റിന്റെ നേതൃത്വത്തിൽ 32 അംഗ സംഘം കർണ്ണാടക വിട്ടതായാണ് റിപ്പോർട്ട് ചെയ്തത്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു കഴിഞ്ഞു. കേരള-കർണ്ണാടക-തമിഴ്‌നാട് അതിർത്തികളിൽ വാഹനങ്ങളെയും യാത്രക്കാരെയും പോലീസ് പരിശോധിക്കുന്നുണ്ട്. 32 മാവോയിസ്റ്റുകളുടെ ചിത്രങ്ങളും പോലീസ് പുറത്ത് വിട്ടു. കേരളാ പോലീസ് മാവോയിസ്റ്റുകൾക്കെതിരെ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

ശവസംസ്‌കാരത്തെ ചൊല്ലി തർക്കം; ആർപ്പൂക്കരയിൽ സംഘർഷം, ശവമടക്ക് തടസ്സപ്പെട്ടു

  സ്വന്തം ലേഖകൻ കോട്ടയം: സ്റ്റെ നിലനിൽക്കുന്ന പൊതു സ്മശാനത്തിൽ ശവമടക്കുന്നത് ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സംസ്‌കാരം തടസ്സപ്പെട്ടു. ആർപ്പൂക്കര കണിയാംകുളം വേലിക്കാട്ട് പത്താംപറമ്പിൽ സുകുമാരൻ (83) ആണ് ഇന്നലെ വൈകിട്ട് 5.30ന് മരിച്ചത്. സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം തടിച്ചുകൂടിയതോടെ ആർപ്പൂക്കര പഞ്ചായത്തിൽനിന്ന് അനുമതി കത്ത് കിട്ടിയാൽ സംസ്‌കാരം നടത്താൻ അനുവാദം നൽകാമെന്ന പോലീസ് നിലപാടോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആർപ്പൂക്കര പെരുമ്പടപ്പ് കണിയാംകുളത്തെ വിശ്വകർമ്മ സഭയുടെ സ്മശാനത്തിൽ സംസ്‌കാരം നടത്തുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. വിശ്വകർമ്മ സമുദായംഗവും അയൽവാസിയുമായ […]

കുട്ടനാട് വായ്പാ തട്ടിപ്പ് കൂടുതൽ അറസ്റ്റ് ഉണ്ടാകും

സ്വന്തം ലേഖകൻ ആലപ്പുഴ: കുട്ടനാട് കാർഷിക വായ്പാതട്ടിപ്പ് കേസിൽ കൂടുതൽ പേർ പ്രതികളാകും. സ്വാശ്രയ സംഘങ്ങളുടെ ഭാരവാഹികളെ കൂടി പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് നീക്കം. സ്വാശ്രയ സംഘം ഭാരവാഹികളിൽ നിന്ന് മുൻകൂർ ചെക്ക് ഒപ്പിട്ട് വാങ്ങിയതായും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫാദർ തോമസ് പീലിയാനിക്കലിനെ കുട്ടനാട് വികസന സമിതി ഓഫീസിൽ വെച്ച് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. മുൻകൂർ ജാമ്യം ഉള്ളതായി അറിയിപ്പ് കിട്ടിയില്ലെന്ന് ക്രൈബ്രാഞ്ച് അറിയിച്ചിരുന്നു. കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരിൽ ഗ്രൂപ്പുകളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളിൽ നിന്നായി […]

ഹൈകോടതിയിൽ മോഷണം; ജസ്റ്റിസ് കെമാൽപാഷ

സ്വന്തം ലേഖകൻ കൊച്ചി: ഹൈകോടതിയിൽനിന്ന് കേസ് ഫയലുകൾ നഷ്ടപ്പെട്ട സംഭവം മോഷണക്കുറ്റമെന്ന് മുൻ ഹൈകോടതി ജസ്റ്റിസ് ബി. കെമാൽപാഷ. ഹൈകോടതിയിലെ വിജിലൻസ് വിഭാഗത്തിന് ഇത്തരമൊരു വിഷയം അന്വേഷിക്കാൻ അധികാരമില്ല. ഫയൽ മോഷണം ക്രിമിനൽ കേസായതിനാൽ പൊലീസോ മറ്റ് ഏജൻസികളോ ആണ് അന്വേഷിക്കേണ്ടത്. ഹൈകോടതി, കീഴ്‌കോടതി ജീവനക്കാരും കീഴ്‌കോടതികളിലെ ജുഡീഷ്യൽ ഓഫിസർമാരുമായും ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ മാത്രമാണ് ഹൈകോടതി വിജിലൻസ് വിഭാഗത്തിന് അധികാരമുള്ളത്. അതിനാൽ, പൊലീസ് അന്വേഷണത്തിന് കോടതി ഉത്തരവിടുകയോ അന്വേഷണത്തിന് പരാതി നൽകുകയോ ആണ് വേണ്ടതെന്നും കെമാൽപാഷ പറഞ്ഞു.

‘ദാസ്യപ്പണി’ക്കു നിയോഗിച്ച പോലീസുകാരെ തിരിച്ചയയ്ക്കണം; ഡിജിപി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദാസ്യപ്പണി അടക്കമുള്ള ആരോപണങ്ങൾ പോലീസിന് നാണക്കേടായ സാഹചര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ. അനധികൃതമായ ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ 24 മണിക്കൂറിനകം മാതൃയൂണിറ്റിലേക്കു തിരിച്ചയക്കണമെന്ന് സർക്കുലറിൽ പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം നിർത്താൻ അനുവദിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണവും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഡിവൈഎസ്പിമാർക്ക് ഒരു സിവിൽ പോലീസ് ഓഫീസറെയും എസ്പി, ഡിഐജി റാങ്കിലുള്ളവർക്ക് രണ്ടു പേരെയും ഒപ്പം നിർത്താം. ക്യാമ്പ് ഓഫീസിലുള്ള എസ്പിമാർക്ക് ഒരാളെ ക്യാമ്പ് ഓഫീസിലും നിയോഗിക്കാം. എന്നാൽ […]

ദാസ്യപ്പണിയെടുക്കുന്ന പോലീസുകാർ 3200 പേർ എന്ന് തച്ചങ്കരി; ഒരു പണിയുമില്ലാത്ത പി പി തങ്കച്ചനുവരെ സംരക്ഷണം എന്നു രേഖകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐപിഎസുകാരെ പോലെ തന്നെ മുൻമന്ത്രിമാരും എംഎൽഎമാരും ജഡ്ജിമാരുമെല്ലാം തന്നെ പോലീസുകാരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി. താൻ ഇതിനെതിരെ നടപടി എടുക്കാൻ തുടങ്ങിയപ്പോൾ മുകളിൽ നിന്നു സമ്മർദം ഉണ്ടായിരുന്നു. പോലീസുകാരനു ശമ്പളം വാങ്ങാൻ ഹാജർബുക്കിൽ ഒപ്പിടണം എന്നാൽ, ആരൊക്കെയോ എവിടെയൊക്കെയോ ഒപ്പിടുകയും ശമ്പളം വാങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. മുൻപ് ഇതു കണ്ടെത്താൻ താൻ ശ്രമിച്ചപ്പോൾ മേലുദ്യോഗസ്ഥരുടെ പാര വന്നു എന്നും തന്റെ അന്വേഷണത്തിൽ 3200 പേർ ഇങ്ങനെ ഉള്ളതായി കണ്ടെത്തി എന്നും തച്ചങ്കരി.  ഒരു പണിയും […]

അയൽക്കാരനെ വെട്ടാൻ ക്വട്ടേഷൻ; വീട്ടമ്മ അറസ്റ്റിൽ

സ്വന്തം ലേഖകൻ കറുകച്ചാൽ: അയൽവാസിയുടെ കൈകാലുകൾ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മ അറസ്റ്റിൽ. കറുകച്ചാൽ പ്ലാച്ചിക്കൽ മുള്ളൻകുന്ന് രാജി(45) ആണ് അറസ്റ്റിലായത്. ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ആറ്റിങ്ങൽ നാവായിക്കുളം ശുപ്പാണ്ടി അനീഷ്(30), കുറുമ്പനാടം കരിങ്കണ്ടത്തിൽ സോജി(28), പെരുന്ന കുരിശുംമൂട്ടിൽ ജാക്‌സൺ(24), വാഴൂർ പുളിക്കൽകവല പൗവത്തുകാട്ടിൽ സനു പി.സജി(24), കൊല്ലം അയത്തിൽ വയലിൽ പുത്തൻവീട്ടിൽ റിയാദ്(37), ആറ്റിങ്ങൽ കോരാണി മുജീബ്(33) എന്നിവരെ രാജിയുടെ വീട്ടിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ ഞായറാഴ്ച കറുകച്ചാൽ പോലീസ് പിടികൂടിയിരുന്നു. രാജിയും അയൽവാസിയായ രമേശൻ എന്നയാളുമായി കാലങ്ങളായി പണമിടപാട് സംബന്ധിച്ച് തർക്കവും, രമേശന്റെ നേതൃത്വത്തിൽ രാജിയുടെ […]

ആളില്ലാതെ പൊലീസ് സ്റ്റേഷനുകൾ: അസ്വസ്ഥതയിൽ പൊലീസുകാർ; പൊലീസുകാർ നിരന്തരം അപമാനിക്കപ്പെടുന്നു; വേട്ടയാടുന്ന പൊലീസും വിധി പറയുന്ന മാധ്യമങ്ങളും ആക്രമിക്കപ്പെടുന്ന ജനവും

ശ്രീകുമാർ കോട്ടയം: കാക്കിയിട്ടതിന്റെ പേരിൽ മാധ്യമങ്ങളും പൊതുജനങ്ങളും ഒരു പോലെ വേട്ടയാടുന്നതിൽ കടുത്ത അസംതൃപ്തിയിൽ പൊലീസ്. മാധ്യമവിചാരണയ്‌ക്കൊപ്പം നിന്ന് സർക്കാരും പ്രതിപക്ഷവും ഒരേ പോലെ പൊലീസിനെ പിൻതുടർന്നു ആക്രമിക്കുന്നതോടെ പല പൊലീസ് ഉദ്യോഗസ്ഥരും സ്‌റ്റേഷനുകളിൽ നിന്നു ജനങ്ങളുമായി നേരിട്ട് സമ്പർക്കമില്ലാത്ത മറ്റു യൂണിറ്റുകളിലേയ്ക്കു സ്ഥലം മാറ്റം തേടിപോകുകയാണ്. അന്വേഷണത്തിലടക്കം മികവ് തെളിയിച്ച ഉദ്യോഗസ്ഥരും പൊലീസുകാരുമാണ് കാര്യമായ ജോലിയില്ലാത്ത മറ്റ് സബ് യൂണിറ്റുകളിലേയ്ക്കു പോകാൻ തയ്യാറെടുക്കുന്നത്. ഇത് പൊലീസ് സേനയെ കൂടുതൽ ദുർബലപ്പെടുത്തുമെന്നാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്ന ആരോപണം. സർക്കാരിന്റെ ഒന്നാം വാർഷകത്തിനു ശേഷമാണ് […]

മോണ്ടിസോറി അദ്ധ്യാപന പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിലന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സുകളുടെ 27ാമത് ബാച്ചിലേക്ക് വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. സർട്ടിഫിക്കറ്റ് ഇൻ ഇൻറർനാഷണൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത എസ്.എസ്?.എൽ.സി), ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത പ്ലസ് ടു), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത-ടി.ടി.സി-പി.പി.ടി.ടി.സി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റർ നാഷണൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത ഏതെങ്കിലും ബിരുദം), എന്നിവയാണ് കോഴ്സുകൾ. […]

കെവിന്റെ കൊലപാതകം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകളുടെ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെകൊലപാതകക്കേസ് സി.ബി.ഐ.യ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ദളിത് സംയുക്തസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ദളിത് സംയുക്തസമിതി ചെയർമാൻ എം.എസ്. സജൻ ധർണ ഉദ്ഘാടനം ചെയ്തു. കെവിൻ അതിക്രൂരമായാണ് കൊലചെയ്യപ്പെട്ടത്. ഇപ്പോൾ അത് മുങ്ങിമരണമാണെന്ന നിലയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഈ കേസിൽ തുടക്കത്തിൽതന്നെ പോലീസിന്റെ ഭാഗത്തുനിന്നും ദുരൂഹമായ പെരുമാറ്റമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാർട്ടിക്കുവേണ്ടി ജയ് വിളിക്കുന്ന കേരളപോലീസിനെ വിശ്വാസമില്ലെന്നും രാഷ്ട്രീയ പാർട്ടിയുടെ പിടിയാളന്മാരായി നിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചവിട്ടുവരി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ചെയർമാൻ എം.എസ്.സജൻ […]