മുല്ലപ്പെരിയാർ: വരാനിരിക്കുന്നത് വൻ ദുരന്തം; സാധാരണക്കാരന്റെ ജീവന് പുല്ലുവില കല്പിച്ച് സർക്കാർ

മുല്ലപ്പെരിയാർ: വരാനിരിക്കുന്നത് വൻ ദുരന്തം; സാധാരണക്കാരന്റെ ജീവന് പുല്ലുവില കല്പിച്ച് സർക്കാർ

Spread the love

ശ്രീകുമാർ

തിരുവനന്തപുരം: സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് 1939-ൽ ഉണ്ടാക്കിയ വ്യവസ്ഥകളും ചട്ടങ്ങളുമായി പ്രവർത്തിക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണ ശേഷി 142 അടിയിലേക്ക് എത്തിക്കാൻ തമിഴ്‌നാട് തീരുമാനിച്ചു. 100 വർഷത്തോളം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്നും പുതിയത് നിർമ്മിക്കണമെന്നും കേരളം പല തവണ ആവശ്യപ്പെട്ടിട്ടും തമിഴ്‌നാടോ സുപ്രീംകോടതിയോ അംഗീകരിക്കുന്നില്ല. ഡാമിൽ പല സ്ഥലങ്ങളിലായി വെള്ളം താഴേക്ക് ഒലിച്ചിറങ്ങുന്നു. അതീവ ഗുരുതരമായ അവസ്ഥയാണിത്. ചെറിയ ഭൂമികുലുക്കം ഉണ്ടായാൽപോലും മുല്ലപ്പെരിയാർ ഡാം തകർന്നേക്കാം. ഇങ്ങനെ വന്നാൽ ഡാമിൽനിന്നും തള്ളുന്ന വെള്ളം താങ്ങാൻ പെരിയാറിനോ താഴെയുള്ള ചെറുഡാമുകൾക്കോ കഴിയില്ല. മണിക്കൂറുകൾക്കുള്ളിൽ ഈ വെള്ളം ഇടുക്കി ഡാമിലേയ്‌ക്കെത്തും. മുല്ലപ്പെരിയാറിലുള്ള 10.599 ടി.എം.സി വെള്ളത്തിന്റെ പ്രഹരശേഷി താങ്ങാൻ ഇടുക്കി ഡാമിനാവില്ല. അങ്ങനെ വന്നാൽ കേരളത്തിൽ വരാനിരിക്കുന്നത് വൻ ദുരന്തമാവും. ഇടുക്കി, കോട്ടയം, തൃശ്ശൂർ ജില്ലകൾ ഭാഗികമായിട്ടും എറണാകുളം, ആലപ്പുഴ ജില്ലകൾ പൂർണ്ണമായിട്ടും നശിക്കും.

(ഇടുക്കി ഡാം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാണ്ട് ഒരുകോടിയോളം ആൾക്കാർക്ക് ജീവഹാനി ഉണ്ടായേക്കാം.
കേരളത്തിന്റെ നിവേദനത്തെത്തുടർന്ന് കേന്ദ്ര ജലകമ്മിഷൻ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി നിയന്ത്രിച്ചു. 2014 ൽ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്‌നാടിന് സുപ്രീംകോടതി അനുമതി ലഭിച്ചു. ജലനിരപ്പ് പരമാവധി 136 അടിയായി നിലനിർത്താൻ സംസ്ഥാനം നിയമം നിർമിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. ജലനിരപ്പ് 142 അടിയായി ഉയർത്തിയെങ്കിലും അണക്കെട്ടിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സുപ്രീംകോടതി 2014 ൽ പ്രത്യേക സമിതിയെ നിയമിക്കാൻ നിർദേശിച്ചു. ഇതോടെ അണക്കെട്ടിന്റെ പ്രവർത്തനങ്ങളിൽ കേരളത്തിനും സുപ്രധാന പങ്കാളിത്തം ലഭിച്ചു. കേന്ദ്ര ജല കമ്മിഷനിൽ അണക്കെട്ടുകളുടെ സുരക്ഷാ ചുമതലയുള്ള ചീഫ് എൻജിനീയർ, കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ജലവിഭവ വകുപ്പ് സെക്രട്ടറിമാർ എന്നിവരുൾപ്പെടുന്നതാണ് സമിതി. സമിതി രൂപീകരിച്ചെങ്കിലും വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഇവർ ഡാം സന്ദർശിക്കുന്നത്. ജലനിരപ്പ് ഉയർത്തുന്നതോടെ സ്പിൽ വേയിലെ ഷർട്ടറുകൾ തുറക്കുമെന്നും താഴ്‌വാരത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം കേരളത്തിനാണെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്. ഇന്നത്തെ കണക്കനുസരിച്ച് 136.7 അടിയാണ് (10.599 ടി.എം.സി) വെള്ളം. 112 അടിയായിരുന്ന വെള്ളം കഴിഞ്ഞ ഒരു മാസത്തിനിടയിൽ വൃഷ്ടി പ്രദേശത്തുണ്ടായ രൂക്ഷമായ മഴയാണ് 136ലേക്കെത്തിച്ചത്.