എസ് ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജില്ലാ പോലീസ് മേധാവിയോട് വനിതാ കമ്മീഷൻ

എസ് ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജില്ലാ പോലീസ് മേധാവിയോട് വനിതാ കമ്മീഷൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: എസ്.ഐയുടെ ശല്യം സഹിക്കവയ്യാതെ ഒരു കൂട്ടം വനിതകൾ വനിതാ കമ്മിഷനിൽ തെളിവുസഹിതം പരാതി നൽകി. ഹാജരാക്കിയ പരാതി ബോധ്യപ്പെട്ട വനിതാ കമ്മിഷൻ മുൻ എസ്.ഐയോട് ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും സിറ്റിങിനെത്താൻ അദ്ദേഹം കൂട്ടാക്കിയില്ല. തുടർന്ന് അടുത്ത സിറ്റിങിൽ മുൻ എസ്.ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് കമ്മിഷൻ ആവശ്യപ്പെട്ടു. കുടുംബശ്രീ ജൻഡർ ഡസ്‌കിന്റെ സഹായത്തോടെയാണ് തെളിവ് സഹിതം മുൻ.എസ്്.ഐയുടെ സ്വഭാവ വൈകൃത കഥകൾ പരാതിക്കാരായ വനിതകൾ കമ്മിഷനിലെത്തിച്ചത്. വഴി തർക്കത്തെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചതെങ്കിലും അയൽവാസികളുടെ വീടിനെ ലക്ഷ്യമാക്കി റിട്ടയേർഡ് എസ്.ഐ വീടിന് ചുറ്റും ഒളിക്യാമറ സ്ഥാപിച്ചതും വിനയായി. 75 കേസുകൾ പരിഗണിച്ചു. 20 കേസുകൾ തീർപ്പാക്കി. 10 കേസുകളിൽ പോലീസിനോട് റിപ്പോർട്ട് തേടി. 15 കേസുകൾ അടുത്ത സിറ്റിങിലേക്ക് മാറ്റി. കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ, അംഗം എം.എസ് താര എന്നിവർ പങ്കെടുത്തു.