ഫോർമാലിൻ മീനോട് വിടപറഞ്ഞ് വയനാട്; അമ്പതുമുതൽ നൂറുകിലോവരെയുള്ള പുഴമീനുകൾ വീട്ടുമുറ്റത്ത്

ഫോർമാലിൻ മീനോട് വിടപറഞ്ഞ് വയനാട്; അമ്പതുമുതൽ നൂറുകിലോവരെയുള്ള പുഴമീനുകൾ വീട്ടുമുറ്റത്ത്

Spread the love

ബാലചന്ദ്രൻ

വയനാട്: ഫോർമാലിൻ മീനുകളോട് വിടപറഞ്ഞ് നൂറുകിലോവരെയുള്ള പുഴമീനുകളുമായി വയനാടുകാർ. തോളിൽത്തൂക്കിയിട്ടും കമ്പിൽ കൊളുത്തി ചുമന്നുമാണ് യുവാക്കൾ മീനും കൊണ്ടു പോകുന്നത്. അമ്പതും നൂറും കിലോവരെയുള്ള പുഴമീനുകളാണ് വീട്ടുമുറ്റത്തുനിന്നും വയനാട്ടുകാർക്ക് കിട്ടുന്നത്. ചില മീനുകളേ എടുക്കാൻ രണ്ടാൾ പിടിക്കണം. അത്രക്ക് ഭാരം. ബാണാസുര സാഗർ അണകെട്ട് തുറന്നപ്പോൾ ഷട്ടറിനടിയിലേ കുത്തൊഴുക്കിൽ പെട്ട് വൻ മീനുകൾ ഒഴുകി വരുന്നതാണ്. പുഴയുടെ കല്ലുകളിൽ ഇടിച്ച് അവശ നിലയിലാണ് ഇവ വരുന്നത്. മയങ്ങി വരുന്ന മീനുകളെ പുഴയിൽ നിന്നും വെറുതേ എടുത്താൽ മതിയാവും. 50ഉം 100ഉം കിലോയുള്ള മീനുകൾ ഫ്രീ ആയി കിട്ടും. കാരാപ്പുഴയും ബാണാസുരയും തുറന്നപ്പോൾ വയനാട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ കോഴിക്കോടുനിന്നും കണ്ണൂരിൽനിന്നും മലപ്പുറത്തുനിന്നും ആളുകളെത്തി. മാത്രമല്ല മീനുകൾ സമീപത്തേ തോടുകളിലും പാടങ്ങളിലും കയറി അവശരായി കിടക്കുകയാണ്. ഡാം തുറന്നതോടെ മീൻ പിടിക്കുന്ന കാഴ്ച കാണുവാനായിരുന്നു പിന്നീടുള്ള തിരക്ക്. പുഴയിലിറങ്ങുന്നത് നിരോധിച്ചിരിക്കുന്നതിനാൽ അൽപം മാറിയാണ് ആളുകൾ വലയും മറ്റും ഒരുക്കി മീനിനു വേണ്ടി ആദ്യം കാത്തിരുന്നത്. ഡാം തുറന്നതോടെ മീനുകളെല്ലാം കൂട്ടത്തോടെ എത്തിയപ്പോൾ ആളുകൾ നിരോധിത മേഖലയും കടന്ന് ഡാമിന്റെ ഷട്ടറിനു സമീപം വരെ എത്തി. മൂന്ന് ഷട്ടറുകളിൽ നിന്നുമായി വൻ മത്സ്യങ്ങളുടെ കുതിച്ചു ചാട്ടം ഏറെ കൗതുകത്തോടെയാണ് ജനം വരവേറ്റത്.