play-sharp-fill

കുന്നിടിച്ച് ഗോഡൗൺ നിർമിച്ച ഡിസി ബുക്സിനെതിരെ നാട്ടുകാർ സമരത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: കുന്നിടിച്ച് ഗോഡൗൺ നിർമിച്ച ഡിസി ബുക്സിനെതിരെ പ്രദേശവാസികൾ സമരം. പുതുപ്പള്ളി പഞ്ചായത്തിൽ 15-ാം വാർഡിൽപ്പെട്ട ചെന്നിക്കാട്ടുപടി ലക്ഷംവീട് കോളനിക്ക് സമീപമാണ് ഡിസി ബുക്സ് വലിയ കുന്നിടിച്ച് ഗോഡൗൺ നിർമിച്ചത്. കനത്ത മഴയിൽ കുന്നിന്റെ ഒരുഭാഗം ഗോഡൗണിന്റെ മുകളിലേക്ക് വീണു. റോഡിനോട് ചേർന്ന് ഒരേക്കറോളം സ്ഥലത്തെ മണ്ണാണ് ഗോഡൗൺ നിർമാണത്തിന് എടുത്തത്. അനധികൃതമായ മണ്ണെടുപ്പിനെ എതിർത്ത നാട്ടുകാരിൽ ചിലരെ ജോലി വാഗ്ദാനം ചെയ്ത് സ്വാധീനിക്കുകയും ചിലരെ ഭീഷണിപ്പെടുത്തുകയും ചിലർക്ക് പണം കൊടുത്ത് നിശബ്ദരാക്കുകയും ചെയ്തു. എന്നാൽ ഗോഡൗൺ നിർമാണം പൂർത്തിയായ ശേഷം […]

ഇന്ന് അർധരാത്രി മുതൽ മോട്ടോർ വാഹന പണിമുടക്ക്; കെഎസ്ആർടിസിയും പങ്കെടുക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോട്ടോർ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ മോട്ടോർ വാഹന പണിമുടക്ക് ഇന്ന് അർധരാത്രി തുടങ്ങും. കെ.എസ്.ആർ.ടി.സി അടക്കം സ്വകാര്യ ബസുകൾ, ചരക്ക് വാഹനങ്ങൾ, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. വർക്ഷോപ്പുകൾ, സർവീസ് സെന്ററുകൾ, ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും. കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള മറ്റ് […]

കുന്നത്തുകളത്തിൽ കണക്കെടുപ്പ് തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: കുന്നത്തുകളത്തിൽ സ്വർണ്ണക്കടയിൽ റിസീവർ ആസ്തി തിട്ടപ്പെടുത്തൽ തുടങ്ങി. സ്വർണ്ണത്തിന്റെ കണക്കാണ് ആദ്യം എടുക്കുന്നത്. സ്വർണ്ണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള വിദഗ്ധരടക്കം ആറുപേരാണ് റിസീവറെ സഹായിക്കാനുള്ളത്. ശക്തമായ പോലീസ് നിയന്ത്രണത്തിലാണ് കണക്കെടുപ്പ് നടക്കുന്നത്. മാധ്യമപ്രവർത്തകരെയടക്കം ആരേയും അകത്തേക്ക് കടത്തിവിടുന്നില്ല. ഹൈക്കോടതി ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സ്ഥാപനത്തിൽ പരിശോധന നടക്കുന്നത്. ആയിരത്തോളം ആൾക്കാരിൽ നിന്നായി ഇരുനൂറു കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ വിശ്വനാഥനേയും ഭാര്യ രമണിയേയും കഴിഞ്ഞ മാസമാണ് പോലീസ് കൊടുങ്ങല്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അമ്പതോളം […]

വണ്ണപ്പുറം കൊലപാതകം: കൃഷ്ണനെയും മകനേയും കുഴിച്ചു മൂടിയത് ജീവനോടെ; സൂത്രധാരൻ അനീഷ് അറസ്റ്റിൽ

സ്വന്തം ലേഖകൻ തൊടുപുഴ: തൊടുപുഴ മുണ്ടൻകുടിയിലെ കൂട്ടക്കൊലപാതകത്തിന്റെ ചുരുൾ നിവരുന്നു. കുഴിച്ചിടുമ്പോൾ കൃഷ്ണനും മകനും ജീവനുണ്ടായിരുന്നതായി കണ്ടെത്തി. കേസിൽ പിടിയിലായ മുഖ്യപ്രതി കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷ്. മന്ത്രവാദവും വൻ സാമ്പത്തിക ഇടപാടുകളും കൃഷ്ണൻ നടത്തിയിരുന്നുവെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കൃഷ്ണനെയും കുടുംബത്തെയും ആക്രമിച്ചത്. ആക്രമണത്തിനിടെ കൊല്ലപ്പെട്ട കൃഷ്ണന്റെ മകളും അനീഷും തമ്മിൽ നടന്ന പിടിവലിക്കിടെ അനീഷിനു പരിക്കേറ്റു. കൃഷ്ണന്റെ വീട്ടിൽനിന്നു ലഭിച്ച അനീഷിന്റെ വിരലടയാളവും അന്വേഷണത്തിൽ നിർണായക തെളിവായി. കൃഷ്ണന്റെ വീട്ടിൽനിന്നു കാണാതായ […]

വള്ളം കളി പരിശീലനതുഴച്ചിലിനിടെ അപകടം: അട്ടിമറിയെന്ന് സൂചന; ബോട്ട് ചുണ്ടന് കുറുകെയിട്ടതിന് പിന്നിൽ ഗൂഡാലോചന

സ്വന്തം ലേഖകൻ കുമരകം: കുമരകം മുത്തേരി മടയിൽ ചുണ്ടൻ വള്ളങ്ങളുടെ പരിശീലനത്തിനിടെ ശ്രീവിനായകൻ വള്ളം ശിക്കാരവള്ളത്തിലിടിച്ചതിന് പിന്നിൽ അട്ടിമറിയെന്ന് സൂചന. നെഹ്റു ട്രോഫിക്കായി ലക്ഷങ്ങൾ പൊടിച്ച് പരിശീലന തുഴച്ചിൽ നടത്തുന്ന കുമരകത്തെ വമ്പൻ ക്ലബുകൾക്ക് വെല്ലുവിളി ഉയർത്തി നാട്ടുകാരുടെ നേതൃത്വത്തിൽ തുഴച്ചിൽക്കാർ രൂപീകരിച്ച ക്ലബാണ് നവധാര ബോട്ട് ക്ലബ് കുമരകം. പരിശീലനത്തുഴച്ചിലിൽ ഇവർ മികച്ച സമയം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രാക്കിൽ ബോട്ടിട്ട് ചുണ്ടനെ അപായപ്പെടുത്താൻ ശ്രമമുണ്ടായത്. അപകടത്തിൽ ചുണ്ടൻ വള്ളത്തിന്റെ ചുണ്ട് ഒടിഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാലര മണിക്കാണ് സംഭവം. കുമരകം […]

മഴ മാറിയിട്ടും ദുരിത പെയ്ത്തൊഴിയാതെ വെട്ടിത്തുരുത്ത്

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: മഴ മാറിയിട്ടും വെട്ടിത്തുരുത്തിൽ ദുരിതം ബാക്കി. വെട്ടിത്തുരുത്ത് മേഘലയിലെ വെള്ളം ഇറങ്ങാത്ത മുറ്റങ്ങൾ ഒട്ടനവധിയാണ്. ശൗചാലയങ്ങൾ ഉപയോഗിക്കാനാവാ ത്ത അവസ്ഥ.ജീവിതം താളത്തിലാവാ ൻ ഇനിയും ദിവസങ്ങൾ എടുക്കും. വിധവയും മൂന്ന് പെൺമക്കളും അടങ്ങിയ ചക്രത്തിപറമ്പിൽ സതിയും കുടുംബവും വീട്ടിൽ താമസിക്കാനാവാ ത്ത അവസ്ഥയിൽ ആണ്. ഈ വീട് വെള്ളം കയറി ഇറങ്ങിയപ്പോൾ തറയും ഭിത്തികളും ഇടിഞ്ഞ് തകർന്നു. വാസ യോഗ്യമല്ലാത്തതിനാൽ കുടുംബം ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുക യാണ്. ഈ കടുംബത്തിന് വീട് നിർമ്മി ക്കാനാവശ്യമായ നടപടികൾ പഞ്ചായ ത്തിന്റെ ഭാഗത്ത് […]

വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് കിറ്റ് വിതരണം നടത്തി

സ്വന്തം ലേഖകൻ അയർക്കുന്നം: അയർക്കുന്നം ഡവലപ്പ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആറുമാനൂർ തേവലത്തുരുത്തേൽ ഭാഗത്ത് അരി വിതരണം നടത്തി. വെള്ളപ്പൊക്കത്തിന്റെ കെടുതി രൂക്ഷമായി അനുഭവിച്ച പ്രദേശമായിരുന്നു ഇത്. പ്രസിഡണ്ട് ജോയി കൊറ്റത്തിൽ ഉദ്ഘാടനം നടത്തി.സെക്രട്ടറി മുരളീ കൃഷ്ണൻ അദ്ധ്വക്ഷത വഹിച്ചു. ലിസമ്മ ബേബി, ജോയിസ് കൊറ്റത്തിൽ,അജിത്ത് കുന്നപ്പള്ളി, എബ്രാഹം ഫിലിപ്പ്, ഷിനു ചെറിയാന്തറ, ജോസ് വാതല്ലൂർ,എം.ജി ഗോപാലൻ, സഞ്ജേഷ് മോൻ,ജോസ് കുഞ്ചറക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നല്കി.

വെള്ളപ്പൊക്കം ഒഴിഞ്ഞതോടെ മീനച്ചിലാർ അപകട ഭീതിയിൽ; പലയിടത്തും തീരം ഇടിയുന്നു

സ്വന്തം ലേഖകൻ അയർക്കുന്നം: നീറിക്കാട് മുതലവാലേൽ കാക്കതോട് റോഡിൽ പൊട്ടനാനിക്കൽ  ഭാഗത്ത് മീനച്ചിലാറിന്റെ തീരം അപകടകരമായി രീതിയിൽ ഇടിയുന്നു. നിരവധി ഭാരവാഹനങ്ങളും, സ്കൂൾ ബസുകളും ,സ്വകാര്യ വാഹനങ്ങളും ഓടുന്ന റോഡാണ് ആറിന്റെ  തീരത്തുള്ളത്.തിരുവഞ്ചൂർ, ഏറ്റുമാനൂർ ബൈപാസ്  റോഡ്, കോട്ടയം ടൗൺ,മെഡിക്കൽ കോളേജ് തുടങ്ങി നിരവധി ഭാഗങ്ങളിലേക്ക് പ്രദേശവാസികൾ ആശ്രയിക്കുന്ന റോഡാണിത്. ജനപ്രതിനിധികളായ ജോയിസ് കൊറ്റത്തിൽ, ബിനോയി മാത്യു തുടങ്ങിയവർ നാട്ടുകാരുടെ  നേതൃത്വത്തിൽ കയറും ചുവന്നതുണികളും ഇവിടെ  വലിച്ചുകെട്ടി അപകടസൂചന നല്കിയിട്ടുണ്ട്.ഈ ഭാഗത്തുള്ള നിരവധി വീടുകളും അപകടഭീക്ഷണിയിലാണ്. മിക്ക  വീടുകളുടെയും ചുവർ ഉൾപ്പടെ വിണ്ടിരിക്കുകയാണ്. ബന്ധപ്പെട്ട  […]

ഓൺലൈൻ തട്ടിപ്പുകാർ റവന്യു മന്ത്രിയേയും കുടുക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓൺ ലൈൻ തട്ടിപ്പുകാർ റവന്യൂ മന്ത്രിയേയും കുടുക്കി. പിൻ നമ്പർ പറഞ്ഞ് തന്നാൽ താങ്കളുടെ എടിഎം ശരിയാക്കിതരാം എന്ന് പറഞ്ഞ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചാണു തട്ടിപ്പു ശ്രമം നടന്നത്. നാലുദിവസം മുൻപ് ഔദ്യോഗിക മൊബൈൽ ഫോൺ നമ്പരിലേക്കു വന്ന കോൾ മന്ത്രി തന്നെയാണ് എടുത്തത്. എടിഎം കാർഡ് ബ്ലോക്കായെന്നും പിൻനമ്പർ പറഞ്ഞുതന്നാൽ സഹായിക്കാമെന്നുമായിരുന്നു വാഗ്ദാനം. സംശയം തോന്നിയപ്പോൾ മന്ത്രി ഫോൺ ഗൺമാനു കൈമാറി. പിന്നീടുള്ള ദിവസങ്ങളിലും പിൻനമ്പർ ചോദിച്ചു തുടർച്ചയായി വിളിയെത്തി. തിരിച്ചുവിളിച്ചാൽ ഫോൺ എടുക്കില്ല. ഒടുവിൽ […]

മലയാളികളുടെ ജീവന് പുല്ലുവില: മുല്ലപ്പെരിയാറിനു മുകളിലൂടെ ജീപ്പുകൾ കയറ്റി തമിഴ്‌നാടിന്റെ ബലപരീക്ഷണം

സ്വന്തം ലേഖകൻ ഇടുക്കി: മുല്ലപ്പെരിയാറിനു മുകളിലൂടെ ജീപ്പുകൾ കയറ്റി തമിഴ്നാടിന്റെ ബലപരീക്ഷണം. സുപ്രീം കോടതി നിയോഗിച്ച മോൽനോട്ട സമിതി അംഗങ്ങളെ വഹിച്ച നാലു ജീപ്പുകളാണ് അണക്കെട്ടിന്റെ മധ്യഭാഗത്തും ഇവിടെ നിന്ന് ഗാലറിയിലും എത്തിച്ചത്. ജീപ്പുകൾ അണക്കെട്ടിന്റെ മധ്യഭാഗത്ത് എത്തിച്ച് ഇവിടെ നിന്നും വാഹനത്തിൽ കയറ്റിയാണ് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയംഗങ്ങളെ അണക്കെട്ടിന്റെ ചുവട്ടിലുള്ള ഗ്യാലറിയിൽ എത്തിച്ചത്. നേരത്തെ സമാനായ ജസ്റ്റിസ് ആന്റണി ചെയർമാനായ ഉന്നതാധികാര സമിതിയുടെ പരിശോധനാവേളയിൽ തമിഴ്നാട് ഇത്തരത്തിൽ ശ്രമിച്ചെങ്കിലും സമിതി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അതേസമയം, സമിതിയുടെ സന്ദർശനത്തിന് മുൻപേ ലക്ഷങ്ങൾ മുടക്കി […]