play-sharp-fill

വീട്ടുവളപ്പിലെ ചന്ദനമരം കാണാനെത്തി; ദിവസങ്ങൾക്കകം മരം അപ്രത്യക്ഷമായി

സ്വന്തം ലേഖകൻ തളിപ്പറമ്പ്: വീട്ടുവളപ്പിൽ വളർന്ന ചന്ദനമരത്തിന് വില ചോദിച്ചെത്തിയവരെ തിരിച്ചയച്ച് ദിവസങ്ങൾക്കുള്ളിൽ മരം അപ്രത്യക്ഷമായി. കാഞ്ഞിരങ്ങാടിന് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് പതിനായിരത്തോളം രൂപ വിലമതിക്കുന്ന ചന്ദനമരം അജ്ഞാതർ മുറിച്ചു കടത്തിയത്. ദിവസങ്ങൾക്കു മുൻപ് അജ്ഞാതരായ രണ്ടുപേർ എത്തി ചന്ദന മരം വിൽക്കുന്നോ എന്ന് അന്വേഷിച്ചിരുന്നു. വിൽക്കുന്നില്ലെന്ന് വീട്ടുകാർ മറുപടി നൽകിയപ്പോൾ വന്നവർ തുക കൂട്ടി പറഞ്ഞ് പ്രലോഭനം നടത്തി. എന്നിട്ടും വീട്ടുകാർ വഴങ്ങിയില്ല. തുടർന്ന് ഇവർ തിരിച്ചു പോവുകയും ചെയ്തു. മൂന്നു ദിവസത്തിനു ശേഷം പമ്പിൽ പോയി നോക്കിയപ്പോഴാണ് ചന്ദന […]

ബി.ജെ.പിക്ക് 11 സീറ്റ് കിട്ടിയാൽ കാക്ക മലർന്ന് പറക്കും; വെള്ളാപ്പള്ളി

സ്വന്തം ലേഖകൻ കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് 11 സീറ്റുകൾ കിട്ടിയാൽ കാക്ക മലർന്ന് പറക്കുമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോകസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ കൂട്ടിക്കിഴിച്ചാലും ബി.ജെ.പിക്ക് 11സീറ്റ് കിട്ടില്ലെന്ന് കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്ന വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒറ്റക്ക് ഒരു സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിക്കാനുള്ള കഴിവ് ബി.ഡി.ജെ.എസിനില്ലെങ്കിലും എന്നാൽ പലരെയും ജയിപ്പിക്കാനും തോൽപിക്കാനുമുള്ള ശേഷിയുണ്ടെന്നും ചെങ്ങന്നൂരിൽ സജി ചെറിയാന്റെ ഭൂരിപക്ഷം അതാണ് തെളിയിച്ചതെന്നും കേരള ബി.ജെ.പിയിൽ കടുത്ത വിഭാഗീയതയാണ്, ഇത് അവസാനിപ്പിക്കാൻ ശ്രീധരൻപിള്ളക്ക് കഴിയുമോയെന്ന് ഉറപ്പില്ലെന്നും […]

ബൈക്കിടിച്ച് പൊലീസുകാരൻ മരിച്ച് ഒരു മാസമാകുമ്പോഴേയ്ക്കും വീണ്ടും അപകടം: വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ ബൈക്കിടിച്ച് തെറിപ്പിച്ചു; പരിക്കേറ്റ ഉദ്യോഗസ്ഥൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ:  ബൈക്കിടിച്ച് പൊലീസുകാരൻമരിച്ച് ഒരു മാസം തികയും മുൻപേ പൊലീസിനെ ഞെട്ടിച്ച് വീണ്ടും അപകടം.  വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്കാണ് ഇക്കുറി പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസർ ജോബിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ നീണ്ടൂർ മുടക്കോലി പാലത്തിനു സമീപമായിരുന്നു അപകടം. വാഹന പരിശോധനയ്ക്കായി നിൽക്കുകയായിരുന്നു പൊലീസ് സംഘം. ഈ സമയം അമിത വേഗത്തിൽ എത്തിയ ബൈക്കിനു ജോബി കൈകാണിച്ചു. എന്നാൽ, നിർത്താതെ […]

ബി.ജെ.പിക്ക് 11 സീറ്റുകൾ കിട്ടുമെന്നത് വ്യാമോഹം മാത്രം; അമിത് ഷായെ പരിഹസിച്ച്് വെള്ളാപ്പള്ളി നടേശൻ

സ്വന്തം ലേഖകൻ കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് 11 സീറ്റുകൾ കിട്ടുമെന്നത് ദേശീയ അധ്യക്ഷൻ അമിത്ഷായുടെ വ്യാമോഹം മാത്രമാണെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോകസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ കൂട്ടിക്കിഴിച്ചാലും ബി.ജെ.പിക്ക് 11സീറ്റ് കിട്ടില്ലെന്ന് കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്ന വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒറ്റക്ക് ഒരു സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിക്കാനുള്ള കഴിവ് ബി.ഡി.ജെ.എസിനില്ലെങ്കിലും എന്നാൽ പലരെയും ജയിപ്പിക്കാനും തോൽപിക്കാനുമുള്ള ശേഷിയുണ്ടെന്നും ചെങ്ങന്നൂരിൽ സജി ചെറിയാന്റെ ഭൂരിപക്ഷം അതാണ് തെളിയിച്ചതെന്നും കേരള ബി.ജെ.പിയിൽ കടുത്ത വിഭാഗീയതയാണ്, ഇത് അവസാനിപ്പിക്കാൻ ശ്രീധരൻപിള്ളക്ക് […]

മുണ്ടൻമുടി കൂട്ടക്കുരുതി; പ്രതി ലിബീഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

സ്വന്തം ലേഖകൻ തൊടുപുഴ: നാടിനെ നടുക്കിയ വണ്ണപ്പുറം മുണ്ടൻമുടി കമ്പകക്കാനം കൂട്ടക്കൊലക്കേസിൽ പ്രതി ലിബീഷ് ബാബുവിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. തൊടുപുഴ മുട്ടം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. കമ്പകക്കാനം കാനാട്ട് കൃഷ്ണൻ (52) ഭാര്യ സുശീല (50), മകൾ ആർഷ(20) , മകൻ അർജുൻ (18) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ലിബീഷ് അറസ്റ്റിലായത്. കൊലപ്പെടുത്താൻ ഉപയോഗിച്ച ഇരമ്പ് വടിയും കൃഷ്ണന്റെ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങളും കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന […]

മുനമ്പം ബോട്ടപകടം; ബോട്ടിലിടിച്ചത് ഇന്ത്യൻ ചരക്ക് കപ്പൽ ദേശ് ശക്തി എന്ന് സൂചന

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി മുനമ്ബം തീരത്ത് നിന്നും 44 കിലോമീറ്റർ അകലെ തിങ്കളാഴ്ച വൈകിട്ട് ഹാർബറിൽ നിന്നും പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. 15 മത്സ്യത്തൊഴിലാളികളുമായാണ് ബോട്ട് തീരം വിട്ടത്. മീൻപിടിത്ത ബോട്ടിൽ കൂറ്റൻ കപ്പൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ത്യൻ ചരക്കുകപ്പലായ ദേശ് ശക്തിയാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. അപകടത്തിനു ശേഷം കപ്പൽ നിർത്താതെ പോകുകയായിരുന്നു. എന്നാൽ ആദ്യമ നിർത്തിയെന്നും ഉടൻതന്നെ ഓടിച്ചു പോയെന്നുമാണ് കപ്പൽ ഓടിച്ചിരുന്ന എഡ്‌വിൻ പറഞ്ഞത്. അപകടത്തിൽ പെട്ട മറ്റ് ഒമ്പത് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. […]

മുനമ്പം അപകടം: അടിയന്തര നടപടി സ്വീകരിക്കാൻ എറണാകുളം ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുനമ്പത്ത് നിന്നും പുറപ്പെട്ട മത്സ്യബന്ധന ബോട്ടായ ഓഷ്യാനയിൽ ഇന്നു പുലർച്ചെ കപ്പലിടിച്ച് മൂന്നുപേർ മരിച്ചു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ എറണാകുളം ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനും കപ്പൽ കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇതിനായി നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ അടിയന്തര ചികിത്സക്ക് വേണ്ട നടപടികൾ കൈക്കൊള്ളാൻ മന്ത്രി നിർദേശം നൽകി. ഇടിച്ചിട്ട് പോയ കപ്പൽ ഏതാണെന്ന് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

കെഎം ജോസഫ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി

സ്വന്തം ലേഖകൻ ന്യൂഡൽഡി: ജസ്റ്റിസ് കെഎം ജോസഫ് മൂന്നാമനായിത്തന്നെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. ജസ്റ്റിസുമാരായ ഇന്ദിര ബാനാർജി, വിനീത് ശരൺ എന്നിവർ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യപ്രതിജ്ഞ നടന്നത്. ഒന്നാം നമ്പർ കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ജഡ്ജിമാർക്കായി സത്യവാചകം ചൊല്ലിക്കൊടുത്തത്. ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി കുറച്ചത് സംബന്ധിച്ച വിഷയത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇടപെടുമെന്ന് ഇന്നലെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് ഈ വിഷയം അറ്റോണി ജനറൽ വേണുഗോപാലുമായി ചർച്ച നടത്തുകയും […]

നാഗമ്പടത്ത് വീണ്ടും അപകടം: ഒരു വർഷത്തിനിടെ നാലാം മരണം; ഇത്തവണ മരിച്ചത് കാൽ നടക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടത്ത് വീണ്ടും അപകടം. നാഗമ്പടം മേൽപ്പാലം നിർമ്മാണം ആരംഭിച്ച ശേഷം ഇവിടെ ഇത് നാലാമത്തെ മരണമാണ്. നാഗമ്പടം ക്ഷേത്രത്തിനു സമീപത്തെ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഹോമിയോ ആശുപത്രി ഭാഗത്തു നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്ന കൊടുങ്ങൂർ നെടുമാവ് പാറയ്ക്കൽ കുഞ്ഞി(60)നായിരുന്നു അപകടം സംഭവിച്ചത്. ഈ സമയം നാഗമ്പടം ഭാഗത്തു നിന്നും എത്തിയ ലോറി കുഞ്ഞിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ കുഞ്ഞിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകടത്തെ തുടർന്നു ലോറി ഡ്രൈവർ സംഭവ സ്ഥലത്തു […]

ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്താൽ അത് തെളിവ് നശിപ്പിക്കൽ;പൊലീസ് പൊക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അപ്പ്‌ലോഡ് ചെയ്ത പോസ്റ്റുകൾ ഡിലീറ്റ് ചെയ്താൽ അത് തെളിവ് നശിപ്പിക്കൽ. പോലീസ് കൈയ്യോടെ പിടിക്കും. ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകൾ വീണ്ടെടുക്കാനുള്ള സോഫ്റ്റ് വെയർ കേരള പൊലീസിന്റെ സൈബർ ഡോമിന് ലഭിച്ചതോടെയാണ് സൈബർ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമായത്. അപകീർത്തികരമായ പോസ്റ്റുകൾ കുറ്റവാളി തന്നെ മായ്ച്ചു കളഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 204-ാം വകുപ്പ് പ്രകാരം അത് തെളിവ് നശിപ്പിക്കലാവും. രണ്ട് വർഷം തടവും പിഴയുമാണ് ഇതിന് ശിക്ഷ. കൂടുതൽ ഗൗരവമുള്ള ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചാൽ ഐപിസി 201-ാം വകുപ്പ് പ്രകാരം […]