ബസുകൾക്ക് നിറം വീണ്ടും മാറുന്നു; തിളങ്ങുന്ന പിങ്ക് നിറമായി മാറും
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ നിറം വീണ്ടും മാറുന്നു. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് മെറൂണിനു പകരം തിളങ്ങുന്ന പിങ്ക് നിറമാണ് നൽകുക. രാത്രിയിലും മഞ്ഞുള്ള സമയത്തും തിളങ്ങുന്ന പിങ്ക് നിറം തിരിച്ചറിയാനാകും. മങ്ങിയ നിറമായ മെറൂൺ രാത്രികാലങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന കണ്ടെത്തലും കെ.എസ്.ആർ.ടി.സി. സൂപ്പർക്ലാസുകൾക്കു സമാനമായ നിറമാണിതെന്നും ആക്ഷേപമുയരുന്ന സാഹചര്യത്തിൽ ബസുകളുടെ നിറം മാറ്റാൻ തീരുമാനിച്ചു. കോൺട്രാക്ട് ക്യാരേജുകൾക്കും കളർകോഡ് പരിഗണനയിലുണ്ട്. വൈദ്യുതവാഹനങ്ങൾക്ക് പച്ച നമ്പർപ്ലേറ്റ് നൽകാനുള്ള കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ വിജ്ഞാപനം സംസ്ഥാനത്തു നടപ്പാക്കും.സ്വകാര്യ വൈദ്യുത വാഹനങ്ങൾക്ക് പച്ചയിൽ വെള്ളയിലും ടാക്സി […]