play-sharp-fill

മുല്ലപ്പെരിയാർ അണക്കെട്ട് സർവ്വകാല റിക്കാർഡിൽ; കേരളത്തിന്റെ ആവശ്യം തള്ളി

സ്വന്തം ലേഖകൻ ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സർവ്വകാല റിക്കാർഡിട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും സ്പിൽവേയിലൂടെ കൂടുതൽ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാകുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വർദ്ധിച്ചതുമാണ് ജലനിരപ്പ് അതിവേഗം 142 അടിയിലെത്താൻ കാരണമായത്ത്. ഡാമിന്റെ 13 സ്പിൽവേ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ഫലമുണ്ടായില്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് […]

സീതത്തോട് വ്യാപക ഉരുൾപൊട്ടൽ; മൂന്ന് പേരെ കാണാതായി

സ്വന്തം ലേഖകൻ പത്തനംതിട്ട: സീതത്തോട് പന്ത്രണ്ടിടത്ത് ഉരുൾപൊട്ടൽ. ഇന്ന് ഉച്ചയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. വയ്യാറ്റുപുഴ, ചിറ്റാർ എന്നിവടങ്ങളിലാണ് കനത്ത മഴയ്‌ക്കൊപ്പം ഉരുൾപെട്ടലും സംഭവിച്ചത്. ദുരന്തത്തിൽ മൂന്ന് പേരെ കാണാതായിട്ടുണ്ട്. ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. ദുരന്തനിവാരണ സേനയ്‌ക്കോ ഫയർഫോഴ്‌സിനോ മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യം നിലവിൽ. മേഖലയിലേക്കുള്ള റോഡുകളെല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നിരിക്കുകയാണ്. രാവിലെ റാന്നിയിലും കോഴഞ്ചേരിയിലും വെള്ളപ്പൊക്കം ദുരിതം വിതച്ചതിന് പിന്നാലെയാണ് സീതത്തോടും ദുരന്തഭൂമിയായത്. റാന്നി നഗരത്തിൽ വലിയ തോതിൽ വെള്ളം കയറി കനത്ത നാശമുണ്ടായി. റാന്നി കെഎസ്ആർടിസി ഡിപ്പോ പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. […]

പ്രളയം റാന്നിയെ തരിപ്പണമാക്കി

സ്വന്തം ലേഖകൻ പത്തനംതിട്ട: പ്രളയം പത്തനംതിട്ടയേയും റാന്നിയേയും വെള്ളക്കെട്ടിലാഴ്ത്തി. വെള്ളപ്പൊക്കത്തിൽ റാന്നി അങ്ങാടി ഒറ്റപ്പെട്ടു. ഇതിനെ തുടർന്ന് അഞ്ഞൂറോളം പേർ അങ്ങാടിയിൽ കുടുങ്ങിയതായി സൂചന. തെന്മല ഡാം തുറന്നുവിട്ടതും വെള്ളക്കെട്ട് ഉയർത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന ശേഷം കനത്ത വെള്ളപ്പൊക്കമാണ് തെക്കൻ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതേ തുടർന്ന് കൊച്ചി നെടുമ്ബാശേരി വിമാനത്താവളം അടച്ചിരുന്നു. വിമാന സർവീസുകൾ പലതും മുടങ്ങി. പെരിയാറിന്റെ തീരങ്ങളിൽ കനത്ത ജാഗ്രത നിർദേശമാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ അണക്കെട്ട് തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അണക്കെട്ട് തുറക്കുമ്പോൾ […]

പ്രളയം റാന്നിയെ തരിപ്പമാക്കി

സ്വന്തം ലേഖകൻ പത്തനംതിട്ട: പ്രളയം പത്തനംതിട്ടയേയും റാന്നിയേയും വെള്ളക്കെട്ടിലാഴ്ത്തി. വെള്ളപ്പൊക്കത്തിൽ റാന്നി അങ്ങാടി ഒറ്റപ്പെട്ടു. ഇതിനെ തുടർന്ന് അഞ്ഞൂറോളം പേർ അങ്ങാടിയിൽ കുടുങ്ങിയതായി സൂചന. തെന്മല ഡാം തുറന്നുവിട്ടതും വെള്ളക്കെട്ട് ഉയർത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന ശേഷം കനത്ത വെള്ളപ്പൊക്കമാണ് തെക്കൻ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതേ തുടർന്ന് കൊച്ചി നെടുമ്ബാശേരി വിമാനത്താവളം അടച്ചിരുന്നു. വിമാന സർവീസുകൾ പലതും മുടങ്ങി. പെരിയാറിന്റെ തീരങ്ങളിൽ കനത്ത ജാഗ്രത നിർദേശമാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ അണക്കെട്ട് തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അണക്കെട്ട് തുറക്കുമ്പോൾ […]

കോട്ടയം ജില്ല വെള്ളത്തിൽ മുങ്ങി മീനച്ചിലാർ കവിഞ്ഞ് ഒഴുകുന്നു; കനത്ത ജാഗ്രത

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയെ തുടർന്ന് തീക്കോയിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഗതാഗതം സ്തംഭിച്ചു. പാലാ ഈരാറ്റുപേട്ട റോഡിൽ വെള്ളംകയറി. ഗതാഗതം പൂർണമായും നിലച്ചു. മുണ്ടക്കയം കുട്ടിക്കാനം റോഡിൽ മണ്ണിടിച്ചിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഭരണങ്ങാനം -ഇടമറ്റം റോഡിൽ വളഞ്ഞങ്ങാനത്ത് വെള്ളം കയറി ഗതാഗതം മുടങ്ങി. പൊന്നൊഴുകും തോട് കര കവിഞ്ഞു . പാലാ നഗരം വെള്ളത്തിൽ മുങ്ങി. മുണ്ടക്കയം കോരുത്തോട് റൂട്ടിൽ വ്യാപക മണ്ണിടിച്ചിൽ. കോരുത്തോട്ടിൽ ഉരുൾ പൊട്ടൽ അഴുത കര കവിഞ്ഞൊഴുകുന്നു. ഇളംകാട് വല്യന്തയിൽ ഉരുൾ പൊട്ടി, മണിമലയാർ. കരകവിഞ്ഞൊഴുകുന്നു […]

മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു; ഏഴ് പേർ മരിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഏഴ് പേർ മരിച്ചു.ബുധനാഴ്ച ഉച്ചയോടെയാണ് ഇരുനില വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. അപകടത്തിൽ ഒരാളെ രക്ഷിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു.കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു. ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇതോടെ പ്രളയ ദുരിതത്തിൽ സംസ്ഥാനത്ത് ഇന്ന് ആകെ മരണം 20 ആയി.

സ്വാതന്ത്ര്യ ദിനാശംസകൾ; ഇന്ന് അവധി

ടീം തേർഡ് ഐ മാന്യ വായനക്കാർക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ. ഓഫിസ് അവധിയായതിനാൽ ഇന്ന് വാർത്ത അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.

പതിനേഴ് കേസുകളിലും ജാമ്യം; മാവോയിസ്റ്റ് നേതാവ് ഷൈന ജയിൽ മോചിതയായി

സ്വന്തം ലേഖകൻ കണ്ണൂർ: പതിനേഴ് കേസുകളിലും ജാമ്യം ലഭിച്ച സി.പി.എം മാവോയിസ്റ്റ് ലെനിനിസ്റ്റ് നേതാവ് ഷൈന നീണ്ട മൂന്നു വർഷത്തെ വിചാരണത്തടവിന് ശേഷം ജയിൽ മോചിതയായി. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു ഷൈന. ഷൈനയുടെ ഭർത്താവ് രൂപേഷ് ഇപ്പോഴും കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവുകാരനാണ്. മാവോയിസ്റ്റ് അനുഭാവികളും മനുഷ്യാവകാശ പ്രവർത്തകരും മുദ്രാവാക്യം വിളികളോടെയാണ് ഷൈനയെ സ്വീകരിച്ചത്. അതേസമയം, ജയിലിനുള്ളിൽ കനത്ത മാനസിക പീഡനത്തിന് ഇരയായതായി ഷൈന ആരോപിച്ചു. നിയമപോരാട്ടവും രാഷ്ട്രീയ പ്രവർത്തനവും തുടരുമെന്നും അവർ വ്യക്തമാക്കി. മനുഷ്യാവകാശത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് തനിക്കെതിരെ കേസുകൾ എടുത്തിരിക്കുന്നത്. […]

പേരിനു പോലും ആളില്ല; മീശക്കെതിരായ ഹിന്ദു പ്രതിഷേധം പൊളിഞ്ഞു: പ്രകടനത്തിനെത്തിയത് നൂറിൽ താഴെ സ്ത്രീകൾ

സ്വന്തം ലേഖകൻ കോട്ടയം: മാതൃഭുമി ആഴ്ച പതിപ്പ് പ്രസിദ്ധീകരിക്കുകയും , വിവാദമായതിനെ തുടർന്ന് പിന്നീട് പിൻ വലിക്കുകയും ചെയ്ത മീശ നോവലിനെതിരെ സംഘപരിവാർ അനുകൂല വനിതാ സംഘടനയുടെ പ്രതിഷേധം പൊളിഞ്ഞു. മീശ പ്രസിദ്ധീകരിച്ച ഡിസി ബുക്ക്‌സിലേയ്ക്ക് വിവിധ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ മഹിളാ ഐക്യ വേദി നടത്തിയ പ്രകടനത്തിൽ നൂറിൽ താഴെ സ്ത്രീകളാണ് പങ്കെടുത്തത്. ഹിന്ദു അമ്മമാരുടെ പ്രതിഷേധം ഇരമ്പും എന്ന രീതിയിൽ വൻ പ്രചാരണമാണ് മാർച്ചിന് ഹിന്ദു ഐക്യവേദി അടക്കമുള്ളവർ നൽകിയിരുന്നത്. എന്നാൽ പരിപാടി പൊളിഞ്ഞതോടെ നേതാക്കൻമാരുടെ പ്രസംഗങ്ങളിൽ പലതും അക്രമ സ്വഭാവവും, […]

ചാർജ് ചെയ്യാനിട്ട മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു: രണ്ടു കടമുറികൾ കത്തിനശിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ച് രണ്ട് കടമുറികൾ കത്തി നശിച്ചു. മുറിയിലെ കമ്പ്യൂട്ടറിന്റെ സി.പി.യുവിന്റെ മുകളിൽ കുത്തിയിട്ടിരുന്ന മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. മുറിയ്ക്കുള്ളിൽ ആളിപ്പടർന്ന തീയിൽ രണ്ടു മുറികളും ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ നാട്ടകം പോളിടെക്നിക്കിനു മുന്നിൽ രേവതി ബിൽഡിംഗിലെ രണ്ടാം നിലയിലായിരുന്നു ദുരന്തം. വാഹനങ്ങളുടെ സ്പീഡ് ഗവർണ്ണർ സ്ഥാപിക്കുന്ന കമ്പനിയുടെ റെപ്രസെന്റിറ്റീവുമാരായ യുവാക്കളാണ് ഇവിടെ താമസിച്ചിരുന്നത്. ജോലിയുടെ ആവശ്യത്തിനായി ഇരുവരും പുറത്തു പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് മുറിയിലെത്തിയ ഇരുവരും […]