പൂഞ്ഞാറിൽ മധ്യവയസ്കയായ സ്ത്രീയെ കയ്യേറ്റം ചെയ്തു; 57കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: മധ്യവയസ്കയായ സ്ത്രീയെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര ടൗൺ ഭാഗത്ത് കുന്നത്തുപറമ്പിൽ വീട്ടിൽ ചന്ദ്രൻ (57) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പൂഞ്ഞാർ ബസ്റ്റാൻഡിനു സമീപം വച്ച് മധ്യവയസ്കയായ സ്ത്രീയെ കയ്യേറ്റം ചെയ്യുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, എ.എസ്.ഐ രമ വേലായുധൻ, സി.പി.ഒ ജിനു […]

പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപണം; പതിനേഴുകാരനെ കെട്ടിയിട്ടു മർദ്ദിച്ചു..! മൂന്ന് പേർക്കെതിരെ കേസ്; മർദ്ദനം ചെരിപ്പും മരക്കഷണവും ഉപയോഗിച്ച്

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ടു മർദിച്ചു.മരക്കഷണവും ചെരുപ്പും ഉപയോഗിച്ചായിരുന്നു ക്രൂരമർദനം. മർദനത്തിൽ കൗമാരക്കാരന് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് പട്ടികജാതിക്കാരനായ കുട്ടിയെ പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്ന് മർദ്ദിച്ചത്. മർദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ഒപ്പമുണ്ടായിരുന്നവർ അടിക്കുരതെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും യുവതി കൗമാരക്കാരനെ ക്രൂരമായി തല്ലുന്നതും വീഡിയോയിൽ കാണാം.

അടിപിടി, കഞ്ചാവ് കടത്ത്, മോഷണം തുടങ്ങിയ കേസുകളിൽ പ്രതി; തലയോലപ്പറമ്പ് സ്വദേശിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി

സ്വന്തം ലേഖകൻ കോട്ടയം : തലയോലപ്പറമ്പ് മിഠായിക്കുന്നം ഭാഗത്ത് പരുത്തിക്കാട്ടുപടിയിൽ വീട്ടിൽ സുരേഷ് മകൻ രാഹുൽ .എസ് (27)എന്നയാളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ ,കടുത്തുരുത്തിഎക്സൈസ് ,തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളില്‍ അടിപിടി, കഞ്ചാവ് കടത്ത്, മോഷണം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള […]

ഭാര്യയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു..! ബൈക്ക് യാത്രികരായ യുവദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമം..! പരാതി

സ്വന്തം ലേഖകൻ കോഴിക്കോട്: യുവദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമം.ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ അക്രമി സംഘം മർദ്ദിച്ചതായി പരാതി. ഇരിങ്ങോടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം നേരിട്ടതത്. കോഴിക്കോട് നഗരത്തിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത തന്നെ അക്രമി സംഘം മർദ്ദിച്ചതായി യുവാവ് പറഞ്ഞു. സിനിമ കണ്ടശേഷം നഗരത്തിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവം ഉണ്ടായതിന് പിന്നാലെ പൊലീസിൽ പരാതി നൽകി. ദമ്പതികളുടെ […]

ബസിറങ്ങി നടന്ന് പോകവേ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം..!! പഴക്കച്ചവടക്കാരൻ പിടിയിൽ..!

സ്വന്തം ലേഖകൻ കാസർകോട്: കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പഴക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അർഷാദിനെയാണ്(34) പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടച്ചേരിയിൽ ബസിറങ്ങി യുവതി നടന്ന് പോകുമ്പോഴാണ് സംഭവം. ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഗുഡ്സ് ഓട്ടോയിൽ കാഞ്ഞങ്ങാട് നഗരത്തിൽ പഴക്കച്ചവടം നടത്തുന്നയാളാണ് അർഷാദ്. സ്കൂൾ വിട്ട് പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിന് അർഷാദ് നേരത്തേയും പിടിയിലായിട്ടുണ്ട്. അന്ന് പോക്സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

18 കാരിയെ വീട്ടിൽ നിന്ന് കാണാതായി..! അന്വേഷണത്തിൽ കാമുകനൊപ്പം കൊല്ലത്തുള്ളതായി വിവരം..! സ്റ്റേഷനിൽ ഹാജാരാകാനെത്തിയ യുവാവിന്റെ പല്ല് അടിച്ചിളക്കി ബന്ധുക്കൾ..! രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: 18 കാരിയെ വീട്ടിൽ നിന്ന് കാണാതായതിന് പിന്നാലെ സ്റ്റേഷനിലെത്തിയ കാമുകനെ യുവതിയുടെ ബന്ധുക്കൾ മർദിച്ചു. വിളപ്പിൽശാല സ്റ്റേഷനു സമീപം വെച്ചാണ് യുവാവിനെ മർദിച്ചത്. സംഭത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കളായ സപുളിയറക്കോണം കാവിൻപുറം സ്വദേശികളായ ജിത്തു (28), സെൽവരാജ് (58) എന്നിവരെ വിളപ്പിൽശാല പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊല്ലം എഴുകോൺ സ്വദേശി അനുരാജ് (20) ആണ് മർദനത്തിനിരയായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അനുരാജും കാവിൻപുറം സ്വദേശിനിയായ 18 കാരിയായ യുവതിയും […]

വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ തിരികെ ചോദിച്ചതിൽ വൈരാഗ്യം..! അയൽവാസിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം..! കാരാപ്പുഴ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സമീപവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാപ്പുഴ പ്രീമിയർ ഭാഗത്ത് പുളിച്ചിപറമ്പിൽ വീട്ടിൽ രാധുൽ പി ലാൽജി (25) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി തന്റെ സമീപവാസിയായ യുവാവിനെ വേളൂർ മൈക്രോ ജംഗ്ഷൻ ഭാഗത്ത് വെച്ച് ചീത്ത വിളിക്കുകയും, ആക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയും ആയിരുന്നു. വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു, ഇതിന്റെ […]

കളിത്തോക്ക് കാണിച്ച് ധനകാര്യ സ്ഥാപനത്തില്‍ കവർച്ച ..!! രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂരിലെ ധനകാര്യ സ്ഥാപനത്തില്‍ കളിത്തോക്ക് കാണിച്ച് കവര്‍ച്ച നടത്തിയയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി.പേരട്ട സ്വദേശി അബ്ദുള്‍ ഷുക്കൂറിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കൂട്ടുപുഴ പേരട്ട ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ ഫൈനാന്‍സില്‍ ആണ് യുവാവ് കവര്‍ച്ച നടത്തിയത്. ഒരു വനിതാ ജീവനക്കാരി മാത്രമുള്ളപ്പോള്‍ സ്ഥാപനത്തില്‍ കയറിയ യുവാവ് കൈയ്യിലെ തോക്ക് കാണിച്ച് പണം കവരുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പിന്നീട് […]

കോളജ് വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ചു; യുവാവും മലയാളിയായ ഭാര്യയും അറസ്റ്റില്‍

സ്വന്തം ലേഖകൻ കോട്ടാംപട്ടി ഗൗരിനഗറിലെ അപ്പാര്‍ട്മെന്റില്‍ കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്ബതികള്‍ കണ്ണൂരില്‍ പിടിയില്‍. ഇടയാര്‍പാളയം സ്വദേശി സുജയ് (30), ഇയാളുടെ മലയാളിയായ ഭാര്യ രേഷ്മ (25) എന്നിവരെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്ബത്തൂര്‍ ഇടയാര്‍പാളയം സ്വദേശിയും സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ഥിയുമായ സുബ്ബലക്ഷ്മി (20) ആണു കൊല്ലപ്പെട്ടത്. സുബ്ബലക്ഷ്മിയെ മേയ് രണ്ടിനാണ് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈ‍ന്‍ വ്യാപാരിയായ സുജയിന്റെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് രാത്രിയോടെ പെണ്‍കുട്ടിയുടെ അലര്‍ച്ച കേട്ട അയല്‍വാസികള്‍ വിവരം അറിയിച്ചതനുസരിച്ചു മഹാലിംഗപുരം പൊലീസ് സ്ഥലത്തെത്തിയപ്പോഴാണു മൃതദേഹം […]

മലപ്പുറത്ത് യുവാവിനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമം

സ്വന്തം ലേഖകൻ വെളിയങ്കോട്: വെളിയങ്കോട് ചങ്ങാടം റോഡില്‍ ആയുധങ്ങളുമായി സംഘടിച്ചെത്തിയ അക്രമിസംഘം വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വെളിയങ്കോട് പുന്നപ്പയില്‍ ആസിഫിന് (33) നേരെയാണ് വധശ്രമമുണ്ടായത്. വയറിന് കുത്തും, വലതുകൈക്ക് വെട്ടുമേറ്റ ആസിഫ് ഗുരുതരപരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 48 സ്റ്റിച്ചിട്ടാണ് വയറിലെ മുറിവ് തുന്നിക്കെട്ടിയത്. ആക്രമണം തടയാന്‍ ശ്രമിച്ച ആസിഫിന്റെ മാതാവ് ഖദീജ (53), പിതാവ് ഹംസ (58), സഹോദരന്‍ ഹാരിസ് (29) എന്നിവര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിലെത്തിയ അക്രമിസംഘം ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും, ആസിഫിനെ കുത്തുകയുമായിരുന്നു. […]