play-sharp-fill

ഓപറേഷന്‍ ആഗ്: കൊടുംകുറ്റവാളികള്‍ അടക്കം പത്തനംതിട്ട ജില്ലയില്‍ 81 പേര്‍ പിടിയില്‍, കാപ്പ നിയമ നടപടികള്‍ക്ക് വിധേയരായവരും പിടികൂടിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

സ്വന്തം ലേഖകൻ പത്തനംതിട്ട: ഗുണ്ടകള്‍ക്കെതിരായ ഓപറേഷന്‍ ആഗില്‍ ജില്ലയില്‍ പിടിയിലായത് 81 പേര്‍. ഗുണ്ടകള്‍ക്കെതിരായി സംസ്ഥാനമൊട്ടാകെ നടന്ന ഓപറേഷന്‍ ആഗ് ( ആക്ഷന്‍ എഗന്‍സ്റ്റ് ആന്‍റി സോഷ്യല്‍സ് ആന്‍ഡ് ഗുണ്ടാസ് )പേരിട്ട പ്രത്യേക ഡ്രൈവ് ശനിയാഴ്ച രാത്രിയാണ് ആരംഭിച്ചത്. കാപ്പ നിയമ നടപടികള്‍ക്ക് വിധേയരായവരും പിടികൂടിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. അറസ്റ്റിലായ 32 പേര്‍ ബലാത്സംഗം, വധശ്രമം എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാറന്‍റ് പ്രതികളാണ്. അറസ്റ്റിലായ മുണ്ടനാറി അനീഷ് എന്ന അനീഷിനെതിരെ പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ 26 കേസുകളുണ്ട്. ഷാജഹാനെതിരെ 11 കേസുകള്‍ പത്തനംതിട്ട […]