ഓൺലൈൻ ക്ലാസുകളുടെ പാപഭാരം കുട്ടികളിലേക്കോ..? കൗൺസിലിങ്ങിനെത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നു ; ആശങ്കകൾ പങ്കുവച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സാനി വർഗീസ് : വീഡിയോ ഇവിടെ കാണാം

ഓൺലൈൻ ക്ലാസുകളുടെ പാപഭാരം കുട്ടികളിലേക്കോ..? കൗൺസിലിങ്ങിനെത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നു ; ആശങ്കകൾ പങ്കുവച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സാനി വർഗീസ് : വീഡിയോ ഇവിടെ കാണാം

അപ്‌സര.കെ.സോമൻ

കോട്ടയം : സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസങ്ങൾക്ക് മുൻപ് അടച്ച സ്‌കൂളുകൾ ഇപ്പോഴും അടഞ്ഞ് തന്നെ കിടക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുമുറികളിലേക്ക് എത്തിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് പകരം ഓൺലൈൻ മുഖേനെയാണ് ഇന്ന് ക്ലാസുകൾ പുരോഗമിക്കുന്നത്. വീഡിയോ ഇവിടെ കാണാം

ഇത്രയും നാളും സ്‌കൂളിൽ കൂട്ടുകാരോടൊത്ത് കളിച്ച് പഠിച്ച് വന്നവർക്ക് അഞ്ചിഞ്ച് വലിപ്പമുള്ള മൊബൈൽ സ്‌ക്രീനുകളിലേക്കോ ടി.വി സ്‌ക്രീനുകളിലേക്കോ ഒതുങ്ങുന്ന ഓൺലൈൻ വിദ്യാഭ്യാസം ഒരു ബാലികേറാ മല തന്നെയാണ്. ഓൺലൈൻ ക്ലാസുകൾ സംസ്ഥാനത്ത് തകൃതിയായി പുരോഗമിക്കുന്നതിനിടെ കൗൺസിലിങ്ങിനെത്തുന്ന കുട്ടികളുടെ എണ്ണവും അവർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും വർദ്ധിക്കുകയാണെന്നാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ.സാനി വർഗീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിലെ മറ്റ് കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും പഠിച്ച് വരേണ്ട കുട്ടികളെ ഒരു മൊബൈൽ ഫോണിന്റെയും ടി.വിയുടെയും സ്‌ക്രീനിലേക്കോ മാത്രം ഒതുക്കുമ്പോൾ അവർക്ക് നഷ്ടമാകുന്നത് ക്ലാസ്മുറികളിൽ മറ്റ് കുട്ടികളുമായി ഉണ്ടാവുമ്പോൾ ഉണ്ടാകുന്ന അവരിടങ്ങൾ കൂടിയാണ്. ഇതിനുപുറമെ ഓൺലൈൻ ക്ലാസുകളിൽ അധ്യാപകർക്ക് കുട്ടികളുടെ മേൽ നേരിട്ടുള്ള മേൽനോട്ടം ഉണ്ടാവാത്തതും കുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്.

ഇതോടൊപ്പം നെറ്റ്‌വർക്കിലുണ്ടാവുന്ന തകരാറ് മൂലം ക്ലാസുകളുടെ തുടർച്ച നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്. ഒപ്പം കുട്ടികൾ അവരറിയാതെ തന്നെ മൊബൈൽഫോൺ പോലുള്ളവയോട് കൂടുതൽ അഡിക്ട് ആവുന്നതിനും കാരണമാകും. ഇതിന് പിന്നാലെയുണ്ടാവുന്ന തലവേദന, കണ്ണ്‌വേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ കുട്ടികളിൽ ബിഹേവിയറൽ ചെയ്ഞ്ചിനും കാരണമാകുന്നു.

ക്ലാസുമുറികളിൽ ഉണ്ടാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഒന്നുമില്ലാതായതോടെ കുട്ടികളിൽ പൊണ്ണത്തടി, വിഷാദരോഗം എന്നിവയും ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്. കൂട്ടുകാരുമൊത്തുള്ള പങ്കുവയ്ക്കൽ, തോൽക്കുക,ജയിക്കുക എന്നതൊന്നും ഇപ്പോഴെത്തെ കുട്ടികൾ അറിയുന്നില്ല

അതേസമയം ഓൺലൈൻ ക്ലാസുകളിൽ മാതാപിതാക്കൾക്ക് കുട്ടികൾക്കൊപ്പം ഇരിക്കാൻ കഴിയുന്ന സമയത്തിനും പരിമിതിയുണ്ട്. ഇത് കൊണ്ടുന്ന തന്നെ മറ്റ് സൈറ്റുകളിലേക്ക് കുട്ടികൾ പോവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണെന്നും ഡോ.സാനി വർഗീസ് കൂട്ടിച്ചേർത്തു.

ഇതിനുംപുറമെ ക്ലാസുകൾ ഓൺലൈൻ മുഖേനെ നടക്കുമ്പോഴും ഫീസിന്റെ കാര്യത്തിൽ ഒരു ഇളവും സ്‌കൂൾ അധികൃതരോ മാനേജ്‌മെന്റോ കാണിക്കാറില്ല. ഇത് മാതാപിതാക്കൾക്ക് മേൽഏൽക്കുന്ന വലിയൊരു പ്രഹരമാണെന്നും ഡോ.സാനി വർഗീസ് പറയുന്നു.