ഓൺലൈൻ ക്ലാസുകളുടെ പാപഭാരം കുട്ടികളിലേക്കോ..? കൗൺസിലിങ്ങിനെത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നു ; ആശങ്കകൾ പങ്കുവച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സാനി വർഗീസ് : വീഡിയോ ഇവിടെ കാണാം

അപ്‌സര.കെ.സോമൻ കോട്ടയം : സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസങ്ങൾക്ക് മുൻപ് അടച്ച സ്‌കൂളുകൾ ഇപ്പോഴും അടഞ്ഞ് തന്നെ കിടക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുമുറികളിലേക്ക് എത്തിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് പകരം ഓൺലൈൻ മുഖേനെയാണ് ഇന്ന് ക്ലാസുകൾ പുരോഗമിക്കുന്നത്. വീഡിയോ ഇവിടെ കാണാം ഇത്രയും നാളും സ്‌കൂളിൽ കൂട്ടുകാരോടൊത്ത് കളിച്ച് പഠിച്ച് വന്നവർക്ക് അഞ്ചിഞ്ച് വലിപ്പമുള്ള മൊബൈൽ സ്‌ക്രീനുകളിലേക്കോ ടി.വി സ്‌ക്രീനുകളിലേക്കോ ഒതുങ്ങുന്ന ഓൺലൈൻ വിദ്യാഭ്യാസം ഒരു ബാലികേറാ മല തന്നെയാണ്. ഓൺലൈൻ ക്ലാസുകൾ സംസ്ഥാനത്ത് തകൃതിയായി പുരോഗമിക്കുന്നതിനിടെ കൗൺസിലിങ്ങിനെത്തുന്ന കുട്ടികളുടെ എണ്ണവും അവർ അനുഭവിക്കുന്ന […]