മക്കളുടെ ചികിത്സയ്ക്ക് പണമില്ല ; സ്വന്തം ശരീരത്തിലെ ഹൃദയം അടക്കം എല്ലാ അവയവങ്ങളും വിൽപ്പനയ്ക്ക് എന്ന ബോർഡുമായി നടുറോഡിൽ വീട്ടമ്മ

മക്കളുടെ ചികിത്സയ്ക്ക് പണമില്ല ; സ്വന്തം ശരീരത്തിലെ ഹൃദയം അടക്കം എല്ലാ അവയവങ്ങളും വിൽപ്പനയ്ക്ക് എന്ന ബോർഡുമായി നടുറോഡിൽ വീട്ടമ്മ

സ്വന്തം ലേഖകൻ

കൊച്ചി : മക്കളുടെ ചികിത്സയ്ക്ക് പണമില്ലാതായതോടെ ഹൃദയം ഉൾപ്പടെ സ്വന്തം ശരീരത്തിലെ അവയവങ്ങളും വിൽപ്പനയ്ക്ക് എന്ന ബോർഡുമായി നടുറോഡിൽ വീട്ടമ്മ. കൊച്ചിയിലെ കണ്ടെയ്‌നർ റോഡിലാണ് ജീവിതത്തിലെ ബാധ്യതകളെ മറികടക്കാൻ ശരീര അവയവങ്ങൾ വിൽപ്പനയ്ക്ക് എന്ന ബോർഡുമായി ശാന്തി എത്തിയത്.

മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയായിരുന്നു ശാന്തി. ഇതിനിടയിൽ വാടക വീട് കൂടി ഒഴിയേണ്ടി വന്നു. പിന്നാലെ ശാന്തിയും മക്കളും റോഡിൽ കുടിൽ കെട്ടി താമസം ആരംഭിച്ചതും. ബോർഡെഴുതി വെച്ചതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ വിൽപനയ്ക്ക് എന്ന ബോർഡുമായി കൊച്ചി കണ്ടെയ്‌നർ നടുറോഡിൽ വീട്ടമ്മ നിൽക്കാൻ തുടങ്ങിയത്.

ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാർഗങ്ങളില്ലെന്നും വ്യക്തമാക്കുന്നതാണ് യുവതിക്ക് സമീപമുള്ള ബോർഡ്. ബന്ധപ്പെടേണ്ട ഫോൺ നമ്പറും ഈ ബോർഡിൽ ഉണ്ടായിരുന്നു.

ഇവരുടെ അഞ്ച് മക്കൾക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതിൽ മൂന്നുപേർക്കും വലിയ ശസ്ത്രക്രിയകൾ കഴിഞ്ഞതാണ്. ഇരുപത് ലക്ഷം രൂപയോളം കടമുണ്ട്.

ഈ വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്നും കരകയറാൻ വേറെ മാർഗമില്ലാത്തതിനാലാണ് ഈ വഴി ശാന്തി തിരഞ്ഞെടുത്തത്. ഹൃദയം അടക്കമുള്ള അവയവങ്ങൾ വിൽപ്പനയ്ക്ക് എന്ന ബോർഡുമായി ശാന്തി റോഡിൽ നിലയുറപ്പിച്ചതോടെ പൊലീസും ചൈൽഡ്‌ലൈൻ പ്രവർത്തകരുമെത്തി കുട്ടികളേയും ഇവരെയും മുളവുകാട് സ്റ്റേഷനിലേക്ക് മാറ്റുകയും തുടർന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് ഇവരെ മാറ്റുകയുമായിരുന്നു.