ഒമാനിൽ വെള്ളപ്പൊക്കത്തിൽ പരുക്കേറ്റ അശ്വിൻ നാട്ടിലെത്തി; ഒപ്പം ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു

ഒമാനിൽ വെള്ളപ്പൊക്കത്തിൽ പരുക്കേറ്റ അശ്വിൻ നാട്ടിലെത്തി; ഒപ്പം ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു

Spread the love

ആലപ്പുഴ: ഒമാനിലെ വെള്ളപ്പൊക്കത്തിനിടെ താമസസ്ഥലത്തെ മതിൽ ഇടിഞ്ഞ് ദേഹത്ത് വീണു ഗുരുതര പരുക്കേറ്റ അശ്വിൻ നാട്ടിലെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുകാലുകളുടെയും മുട്ടിനു താഴെ പരുക്കേറ്റ അശ്വിനു അടുത്ത ദിവസം ശസ്ത്രക്രിയ നടത്തും. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്നലെ രാവിലെയാണ് എത്തിയത്.

ഒമാനിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് താമസ സ്ഥലത്ത് ആഹാരം കഴിക്കാൻ എത്തിയപ്പോഴാണ് വെള്ളം കയറിയത്. ഒപ്പമുള്ളവരുമായി അശ്വിൻ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചു. എന്നാൽ മതിലും ഗേറ്റും നിലം പൊത്തി പത്തനംതിട്ട സ്വദേശി സുനിൽകുമാർ മരിച്ചു. സുനിൽകുമാറിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മതിലും ഗേറ്റും അശ്വിന്റെ കാലുകളിലേക്ക് വീണത്. താമസ സ്ഥലത്തിനു സമീപത്തെ കാറിനു മുകളിൽ കയറിയതിനാലാണ് രക്ഷപ്പെടാനായതെന്ന് അശ്വിൻ പറഞ്ഞു.

പാസ്പോർട്ടും മറ്റു രേഖകളും അടങ്ങിയ ബാഗ് ഒഴുക്കിപ്പെട്ടു പോയെങ്കിലും, അത് സുഹൃത്തുക്കൾക്ക് തിരികെ കിട്ടി. എന്നാൽ പാസ്പോർട്ടും മറ്റും നനഞ്ഞു കുതിർന്നിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് യാത്രാരേഖകൾ തരപ്പെടുത്തി നാട്ടിലേക്ക് അശ്വിനെ യാത്രയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group