ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം
എറണാകുളം : ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്റസ ജോസഫ് തിരിച്ചെത്തിയതായി വിദേശ കാര്യ മന്ത്രാലയം. കൊച്ചി വിമാനത്താവളത്തിലാണ് ആന്റസ ജോസഫ് എത്തിയത്. കഴിഞ്ഞ ദിവസം ആന്റസ ജോസഫ് കുടുംബവുമായി സംസാരിച്ചിരുന്നു. സുരക്ഷിതയാണെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ആന്റസ കുടുംബത്തെ അറിയിച്ചിരുന്നു.
ഹോര്‍മുസ് കടലിടുക്കിന് സമീപത്തു വെച്ച് ശനിയാഴ്ച ഉച്ചയോടെയാണ് ഇറാന്‍ സേന കപ്പല്‍ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇസ്രയേലിന്റെ ‘എംഎസ്സി ഏരീസ്’ എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്.
തൃശൂര്‍ സ്വദേശി ആന്റസ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് , വയനാട് കാട്ടിക്കുളം സ്വദേശി പി.വി. ധനേഷ് എന്നീ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരെ വിട്ടു നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എസ് സി കമ്ബനി ഇറാനോട് ആഭ്യര്‍ത്ഥിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group