മാതൃകയാക്കേണ്ടത് ഇവരെ: മക്കളുടെ വിവാഹത്തിലെ ആഡംബരം ഒഴിവാക്കി നിർധന കുടുംബങ്ങൾക്ക് വീടു നിർമിച്ചു നല്കാൻ അദ്ധ്യാപകർ:

മാതൃകയാക്കേണ്ടത് ഇവരെ: മക്കളുടെ വിവാഹത്തിലെ ആഡംബരം ഒഴിവാക്കി നിർധന കുടുംബങ്ങൾക്ക് വീടു നിർമിച്ചു നല്കാൻ അദ്ധ്യാപകർ:

Spread the love

 

വൈക്കം: ഈ അദ്ധ്യാപക കരെ കണ്ടു പഠിക്കട്ടെ നമ്മുടെ സമൂഹം..മക്കളുടെ വിവാഹത്തിന് ആർഭാടങ്ങൾ ഒഴിവാക്കി രണ്ടു വിദ്യാർഥികൾക്ക് വീടു നിർമിച്ചു നൽകാൻ തീരുമാനിച്ച് അധ്യാപകർ. പുത്തോട്ട കെ പി എം എച്ച്എസിലെ ഹൈസ്ക്കൂൾ അധ്യാപകരായ എ.കെ. സിന്ധുവും ഒ.രജിതയുമാണ് തങ്ങളുടെ മക്കളുടെ വിവാഹത്തിലെ ആഡംബരമൊഴിവാക്കി സ്വന്തം സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് വീടു നിർമ്മിച്ചു നൽകുന്നത്.

ഇരു വീടുകളുടേയും ശിലാസ്ഥാപനം നടത്തി. ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ, പഞ്ചായത്ത് അംഗങ്ങളായ സുനിൽ അമൽരാജ്,കാട്ടിക്കുന്ന് എസ്എൻഡിപി പ്രസിഡൻ്റ് പവിത്രൻ, സെക്രട്ടറി ബിജു,പൂത്തോട്ട എസ് എൻ ഡി പി ശാഖ പ്രസിഡൻ്റ് എ.ഡി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി അരുൺ കാന്ത്, വൈസ് പ്രസിഡൻ് അനില ടീച്ചർ, ഇ.എൻ മണിയപ്പൻ, മാന്നാർ എസ് എൻ സി പി ശാഖ പ്രസിഡൻ്റ് കെ.പി.കേശവൻ, സ്കൂൾ പി ടി എ പ്രസിഡൻ്റ് കെ.എൻ. മോഹനൻ ഹെഡ്മാസ്റ്റർ അനൂപ് സോമരാജ് , പി ടി എ അംഗം വി.എച്ച് സുനേഷ് അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.

വിവാഹ സൽക്കാരത്തിനായി ഇരു കുടുംബങ്ങളും നീക്കിവച്ച 10 ലക്ഷം രൂപവീതം വിനിയോഗിച്ചാണ് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. വിവാഹിതരാകാൻ പോകുന്ന സിന്ധുവിൻ്റെ മകൻ അരവിന്ദ് കൃഷ്ണയും രജിതയുടെ മകൾ അമൃത ലക്ഷ്മിയും ബന്ധുക്കളും ഇതിനോടു അനുഭാവം പ്രകടിപ്പിച്ചതോടെ തനിച്ചു വീട് നിർമ്മിക്കാൻ പ്രാപ്തിയില്ലാത്ത രണ്ട് നിർധന കുടുംബങ്ങളുടെ തല ചായ്ക്കാൻ ഭവനമെന്ന സ്വപ്നം യാഥാർഥ്യമാകുമെന്നായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ അധികൃതർ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വൈക്കം ചെമ്പ് പഞ്ചായത്തിലെ അർഹരായ രണ്ട് കുടുംബങ്ങളെ കണ്ടെത്തി.കാട്ടിക്കുന്ന് മകരംപേരിൽ ഇന്ദുവിനും പനങ്ങാവ് ഷൺമുഖവിലാസത്തിൽ ഷൈബുവിനുമാണ് വീട് നിർമ്മിച്ചു നൽകുന്നത്. ഇന്ദുവിൻ്റെ മകൻ ഇലനും ഷൈബുവിൻ്റെ മകൻ മിഥുനും പൂത്തോട്ട കെ പി എം എച്ച്എസിലെ വിദ്യാർഥികളാണ്. വിധവയായ ഇന്ദു 12 വർഷമായി വാടക വീട്ടിലാണ് താമസിക്കുന്നത്.

എറണാകുളത്ത് ഫ്ലാറ്റിൽ ശുചീകരണ ജോലിയിൽ ഏർപ്പെട്ടാണിവർ കുടുംബം പുലർത്തുന്നത്. അസുഖ ബാധിതനായി പണിക്കു പോകാനാവാത്ത സ്ഥിതിയിലായ ഷൈബുവിനും ഭാര്യ വിനിത , മക്കളായ എസ്. മീനു, മിഥുൻ ഷൈബു എന്നിവർ പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. സിന്ധു ടീച്ചറുടെ ഭർത്താവ് പൂത്തോട്ട ഉണ്ണികൃഷ്ണ ഭവനിൽ എ.ഡി. ഉണ്ണികൃഷ്ണൻ പൂത്തോട്ട എസ് എൻ ഡി പി യോഗം പ്രസിഡൻ്റാണ്.

ഇവരുടെ മകൻ അരവിന്ദ് യു കൃഷ്ണയും ഒ.രജിതയുടേയും പൂത്തോട്ട തേജസിൽ ഡോ. എസ്. ആർ. സജീവൻ്റേയും മകൾ അമൃത ലക്ഷ്മിയുമായുള്ള വിവാഹം നവംബർ 11 നാണ് നടക്കുന്നത്. കളമശേരി ഐ ടി ഐ അഡ്വാൻസ്ഡ് വോക്കേഷണൽ ട്രയിനിംഗ് സിസ്റ്റം പ്രിൻസിപ്പലാണ് ഡോ. എസ്. ആർ. സജീവ്. ബിടെക് ,എം ബി എ ബിരുദധാരിയായ അരവിന്ദ് ഇവൈ എന്ന മൾട്ടിനാഷണൽ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. അമൃത ലക്ഷ്മി ഫാക്ടിൽ ജോലി ചെയ്യുന്നു.

ശിവഗിരിയിൽ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് വിവാഹ ചടങ്ങ്. വിവാഹത്തിൻ്റെവൈ പിറ്റേന്ന് നവംബർ 12ന് വധുവരൻമാർ ഭവനങ്ങളുടെതാക്കോൽ കൈമാറും