കോരിച്ചൊരിയുന്ന മഴയിലും കോവിഡിലും കര്‍മ്മനിരതരായി കെഎസ്ഇബി ജീവനക്കാര്‍; നെഞ്ചോളം വെള്ളത്തില്‍ ജീവന്‍ പണയം വെച്ച് പണിയെടുത്തിട്ടും പരാതികള്‍ ഒഴിയുന്നില്ല; പലരും വീട്ടില്‍ പോകാതെ 24 മണിക്കൂറും ജോലി ചെയ്യുന്നു; കോവിഡ് പൊസിറ്റീവ് ആളുകളുള്ളിടത്ത് പോലും അത് മറച്ച് വിളിച്ചു വരുത്തി വെളിച്ചം തരുന്നവരെ ഇരുട്ടടി അടിക്കുന്ന ജനങ്ങള്‍; ഓര്‍ക്കുക, അവരും മനുഷ്യരാണ്, അവര്‍ക്കും കുടുംബമുണ്ട്…

കോരിച്ചൊരിയുന്ന മഴയിലും കോവിഡിലും കര്‍മ്മനിരതരായി കെഎസ്ഇബി ജീവനക്കാര്‍; നെഞ്ചോളം വെള്ളത്തില്‍ ജീവന്‍ പണയം വെച്ച് പണിയെടുത്തിട്ടും പരാതികള്‍ ഒഴിയുന്നില്ല; പലരും വീട്ടില്‍ പോകാതെ 24 മണിക്കൂറും ജോലി ചെയ്യുന്നു; കോവിഡ് പൊസിറ്റീവ് ആളുകളുള്ളിടത്ത് പോലും അത് മറച്ച് വിളിച്ചു വരുത്തി വെളിച്ചം തരുന്നവരെ ഇരുട്ടടി അടിക്കുന്ന ജനങ്ങള്‍; ഓര്‍ക്കുക, അവരും മനുഷ്യരാണ്, അവര്‍ക്കും കുടുംബമുണ്ട്…

Spread the love

സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍: കോരിച്ചൊരിയുന്ന മഴയിലും കോവിഡ് വ്യാപനത്തിനിടയിലും കര്‍മ്മനിരതരായി ജോലി ചെയ്യുകയാണ് കെഎസ്ഇബി ജീവനക്കാര്‍. മഴയും കാറ്റും ശക്തി പ്രാപിച്ചതോടെ മരം വീണും പോസ്റ്റ് മറിഞ്ഞുമുള്ള അപകടങ്ങള്‍ പതിവാകുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാന്‍ ഇവര്‍ക്കാകുന്നില്ല.

ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ഒരു പരിധി വരെ സ്വന്തം സുരക്ഷ ഉറപ്പാക്കിയാണ് നാടിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നത്. മാസ്‌കും പിപിഇ കിറ്റും ധരിച്ച് സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാന്‍ ഒരു പരിധി വരെ ഇവര്‍ക്കാകും. എന്നാല്‍ കെഎസ്ഇബി ജീവനക്കാരുടെ അവസ്ഥ അങ്ങനെയല്ല. മരം വെട്ടിമാറ്റാനും വീണ് കിടക്കുന്ന പോസ്റ്റ് നന്നാക്കാനും കൂട്ടം കൂടിയേ പറ്റൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലയിടത്തും അപകടം ഒളിച്ചിരിക്കുന്ന വെള്ളക്കെട്ടുകള്‍ കെണിയോരുക്കുന്നുണ്ട്. നെഞ്ചോളം വെള്ളത്തില്‍ ജീവന്‍ പണയം വച്ചാണ് പലരും പണിയെടുക്കുന്നത്. കോവിഡ് പൊസിറ്റീവ് ആയ ആളുകള്‍ ഉള്ള ഇടങ്ങളില്‍ കറന്റ് ശരിയാക്കാന്‍ വിളിക്കുന്ന പലരും ഇക്കാര്യം ജീവനക്കാരോട് മറച്ച് വയ്ക്കുകയാണ് പതിവ്. ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ജീവനക്കാര്‍ പുറത്തിറക്കിയ കുറിപ്പ് ആരുടെയും കണ്ണ് നിറക്കും;

‘നിങ്ങളുടെ ആരുടെയെങ്കിലും വീട്ടില്‍ കോവിഡ് പോസിറ്റീവ് ആളുകളുണ്ടെങ്കില്‍ അവിടെ കറന്റ് പോയാല്‍ ശരിയാക്കുന്നതിന് ഓഫീസില്‍ വിളിച്ചറിയിക്കുമ്പോള്‍ അക്കാര്യം കൂടി അറിയിക്കുക, ഓഫീസില്‍ നിന്ന് പി.പി.ഇ കിറ്റും മറ്റു സംവിധാനങ്ങളുമായി വന്ന് കൃത്യമായി നിങ്ങളുടെ കറന്റ് ശരിയാക്കിത്തരും.

ദുഃഖകരമായ ഒരു കാര്യം എന്തെന്നാല്‍ ചില കോവിഡ് പോസിറ്റീവ് വീടുകളില്‍ നിന്ന് കോവിഡ് പോസിറ്റീവ് എന്നു പറഞ്ഞാല്‍ ഓഫീസില്‍ നിന്ന് ജീവനക്കാര്‍ വരില്ല എന്ന് കരുതി വിവരം മറച്ചുവെക്കുകയുണ്ടായി. ദയവായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാവരുത് എന്നഭ്യര്‍ത്ഥിക്കുന്നു.
ഉറപ്പ് തരുന്നു കോവിഡ് പോസിറ്റീവ് ആണങ്കിലും അല്ലെങ്കിലും കറന്റ് ഞങ്ങള്‍ ശരിയാക്കിത്തരും.
‘ ഞങ്ങള്‍ക്കും കുടുംബമുണ്ട് ‘ …

അതേ, അവര്‍ക്കും കുടുംബമുണ്ട്. കറന്റ് പോയാല്‍ വീട്ടിലിരിക്കാതെ പുറത്തിറങ്ങുന്നവരാണ് ഭൂരിഭാഗവും. ജീവനക്കാര്‍ കുറവുള്ള ഇടങ്ങളില്‍, വീട്ടില്‍ പോലും പോകാതെ 24 മണിക്കൂറും കര്‍മ്മനിരതരായി ജോലി ചെയ്യുന്നവരുണ്ട്.

കോവിഡ് വാക്‌സിന് മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട വിഭാഗം തന്നെയാണ് കെഎസ്ഇബി ജീവനക്കാരും. ലോക്ക് ഡൗണും മഴയും കാറ്റും നമ്മുടെ വെളിച്ചം കെടുത്തുമ്പോള്‍, ഓടി വരുന്നവരാണ് ഭൂരിഭാഗവും. പക്ഷേ, വെളിച്ചം തരുന്നവരെ ഇരുട്ടടി അടിക്കാന്‍ നമ്മുടെ മനസ്സിന് ഒരു മടിയുമില്ല..!

 

Tags :