
‘ഇനി പുതിയ കളികൾ’ ലോഗോ മാറ്റിപിടിച്ച് നോക്കിയ ; 60 വര്‍ഷത്തിനിടെയുള്ള ആദ്യ മാറ്റം; പിന്നിൽ പുതിയ വികസന ലക്ഷ്യങ്ങളും
സ്വന്തം ലേഖകൻ
ബാര്‍സിലോന: 60 വർഷക്കാലം നോക്കിയയുടെ സർവപ്രതാപത്തിന്റെയും അടയാളമായി നിലകൊണ്ട ബ്രാൻഡ് ലോഗോ മാറുന്നു. ഇനി മുതൽ പുതിയ ലോഗോ ആയിരിക്കും നോക്കിയ ഉല്പന്നങ്ങളിൽ ഉപയോഗിക്കുക.
നോക്കിയ എന്ന വാക്ക് അഞ്ച് വ്യത്യസ്ത രൂപങ്ങളില്‍ എഴുതുന്ന രീതിയിലാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ ഐക്കണിക് നീല നിറം പുതിയ ലോഗോയില്‍ ഇല്ല. തിങ്കളാഴ്ച ബാഴ്‌സലോണയില്‍ ആരംഭിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വച്ചാണ് പുതിയ ലോഗോ നോക്കിയ പുറത്തിറക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കാലത്ത് മൊബൈൽ ഫോൺ വിപണിയെ ഭരിച്ചിരുന്ന ബ്രാൻഡ് ആണ് നോക്കിയ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മൊബൈൽ ഫോൺ വിപണിയിലേക്ക് തിരികെ എത്തിയെങ്കിലും വിപണി മത്സരത്തിൽ മുന്നേറാൻ കമ്പനി പാടുപെടുകയാണ്.
2020 ന് ശേഷം കടുത്ത പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നു പോകുന്നത്. അതിനാല്‍ തന്നെ ഈ ഫിന്‍ലാന്‍റ് കമ്പനി വലിയതോതിലുള്ള മാറ്റങ്ങളാണ് മൂന്ന് വര്‍ഷമായി വരുത്തുന്നത്. ഈ പുനഃസജ്ജീകരണ ഘട്ടം പൂര്‍ത്തിയായതിനാല്‍, രണ്ടാം ഘട്ടം ആരംഭിക്കുകയാണെന്നും അതിനാലാണ് പുതിയ ലോഗോ അവതരിപ്പിക്കുന്നത് എന്നുമാണ് കമ്പനി വിശദീകരണം.
കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ 21% വളര്‍ച്ചയുണ്ടായി, ഇത് നിലവിൽ വില്‍പ്പനയുടെ 8% ആണ് അതായത് ഏകദേശം 2 ബില്യണ്‍ യൂറോ വരും. എത്രയും വേഗത്തില്‍ ഈ രംഗത്ത് വലിയ നേട്ടം ഉണ്ടാക്കാാണ് കമ്പനി ആലോചിക്കുന്നതെന്നും നോക്കിയ സിഇഒ വ്യക്തമാക്കി.
പ്രമുഖ ടെക്‌നോളജി സ്ഥാപനങ്ങള്‍ നോക്കിയ പോലുള്ള ടെലികോം ഉപകരണ നിര്‍മ്മാതാക്കളുമായി സഹകരിച്ച് സ്വകാര്യ 5ജി നെറ്റ്‌വര്‍ക്കുകള്‍ക്കുള്ള ഉപകരണങ്ങള്‍ വില്‍ക്കുന്നുണ്ട്. നോക്കിയ അതിന്റെ ബദല്‍ ബിസിനസുകളുടെ വളര്‍ച്ചാ പാത അവലോകനം ചെയ്യാനും ഓഹരി വിറ്റഴിക്കല്‍ ഉള്‍പ്പെടെയുള്ള ബദലുകള്‍ പരിഗണിക്കാനും പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.