ഉത്സവ കേരളത്തിനെ കണ്ണീരിലാക്കി വീണ്ടും നഷ്ടം; കൊമ്പൻ ഒളരിക്കര കാളിദാസൻ ചരിഞ്ഞു

ഉത്സവ കേരളത്തിനെ കണ്ണീരിലാക്കി വീണ്ടും നഷ്ടം; കൊമ്പൻ ഒളരിക്കര കാളിദാസൻ ചരിഞ്ഞു

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസൻ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസൻ ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയിലാണ് കുഴഞ്ഞുവീണത്.

തിങ്കഴാഴ്ച അർധരാത്രിയോടെ ചരിഞ്ഞു.ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. രണ്ട് ദിവസമായി ആന തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞദിവസമാണ് അഴിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്സവ കേരളത്തിനെ കണ്ണീരിലാഴ്‌ത്തിയാണ് ഒളരിക്കര കാളിദാസൻ യാത്ര. ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു കാളിദാസൻ. വികൃതിയുണ്ടെങ്കിലും അതുപോലെ തന്നെ വലിയ ആരാധകരുമുണ്ടായിരുന്നു കാളിദാസന്.

അതെ സമയം ആനക്ക് പീഡനമേറ്റിട്ടുണ്ടെന്ന ആരോപണവും ആനപ്രേമികൾക്കിടയിൽ നിന്നും ഉയർന്നിട്ടുണ്ട്.