‘ഇനി പുതിയ കളികൾ’ ലോഗോ മാറ്റിപിടിച്ച് നോക്കിയ ; 60 വര്‍ഷത്തിനിടെയുള്ള ആദ്യ മാറ്റം; പിന്നിൽ പുതിയ വികസന ലക്ഷ്യങ്ങളും
സ്വന്തം ലേഖകൻ ബാര്‍സിലോന: 60 വർഷക്കാലം നോക്കിയയുടെ സർവപ്രതാപത്തിന്റെയും അടയാളമായി നിലകൊണ്ട ബ്രാൻഡ് ലോഗോ മാറുന്നു. ഇനി മുതൽ പുതിയ ലോഗോ ആയിരിക്കും നോക്കിയ ഉല്പന്നങ്ങളിൽ ഉപയോഗിക്കുക. നോക്കിയ എന്ന വാക്ക് അഞ്ച് വ്യത്യസ്ത രൂപങ്ങളില്‍ എഴുതുന്ന രീതിയിലാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ ഐക്കണിക് നീല നിറം പുതിയ ലോഗോയില്‍ ഇല്ല. തിങ്കളാഴ്ച ബാഴ്സലോണയില്‍ ആരംഭിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വച്ചാണ് പുതിയ ലോഗോ നോക്കിയ പുറത്തിറക്കിയത്. ഒരു കാലത്ത് മൊബൈൽ ഫോൺ വിപണിയെ ഭരിച്ചിരുന്ന ബ്രാൻഡ് ആണ് നോക്കിയ ചെറിയൊരു ഇടവേളയ്ക്ക് […]