ആര്യവേപ്പിലയും തുളസിയും കൊണ്ടുണ്ടാക്കിയ മാസ്‌ക്; സര്‍ജിക്കല്‍, തുണി, എന്‍ 95 മാസ്‌കുകളേക്കാള്‍ ഈ മാസ്‌ക് കൂടുതല്‍ ഉപയോഗപ്രദമെന്ന് വെളിപ്പെടുത്തല്‍; കൂവിവിളിച്ച് സോഷ്യല്‍ മീഡിയ

ആര്യവേപ്പിലയും തുളസിയും കൊണ്ടുണ്ടാക്കിയ മാസ്‌ക്; സര്‍ജിക്കല്‍, തുണി, എന്‍ 95 മാസ്‌കുകളേക്കാള്‍ ഈ മാസ്‌ക് കൂടുതല്‍ ഉപയോഗപ്രദമെന്ന് വെളിപ്പെടുത്തല്‍; കൂവിവിളിച്ച് സോഷ്യല്‍ മീഡിയ

Spread the love

സ്വന്തം ലേഖകന്‍

യു.പി: തുളസിയും ആര്യവേപ്പിലയും ചേര്‍ത്ത മാസ്‌ക് ധരിച്ച വനയോധികന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള ഒരു വയോധികന്‍ ആര്യവേപ്പ്, തുളസി ഇലകള്‍ എന്നിവ നിറച്ച് തയ്യാറാക്കിയ മാസ്‌ക് ധരിച്ചിരിക്കുന്ന വീഡിയോയാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ രൂപിന്‍ ശര്‍മ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്. ‘ഈ മാസ്‌ക് കോവിഡില്‍ നിന്ന് രക്ഷിക്കുമെന്ന് ഉറപ്പില്ല, എന്നാല്‍ ആവശ്യങ്ങളാണ് പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് കാരണമെന്ന്’ അദ്ദേഹം പോസ്റ്റില്‍ അടിക്കുറിപ്പായി കുറിച്ചു.

ഈ വീഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
വീഡിയോ ക്ലിപ്പിലുള്ള ആള്‍ വേപ്പിന്റെയും തുളസിയുടെയും ഔഷധഗുണങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. സര്‍ജിക്കല്‍, തുണി, എന്‍ 95 മാസ്‌കുകളേക്കാള്‍ താന്‍ ഉപയോഗിക്കുന്ന ഈ മാസ്‌ക് കൂടുതല്‍ ഉപയോഗപ്രദമാണെന്നും വയോധികന്‍ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വിചിത്രമായ ഈ മാസ്‌കിനെ നിരവധി പേരാണ് വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. തുളസിയും വേപ്പിലും ഔഷധ സസ്യങ്ങളാണ്. ഇവ ഓക്‌സിജന്‍ പുറന്തള്ളുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ കോവിഡിനെ ചെറുക്കാന്‍ മാസ്‌ക് ധരിക്കുന്നതിന്റെ ഏക ഉദ്ദേശ്യം വായുവിലൂടെ വൈറസിന്റെ സ്രവ കണികകള്‍ ശരീരത്തില്‍ പ്രവേശിക്കാതെ തടയുക എന്നതാണ്. ഇത്തരം മാസ്‌കുകള്‍ സ്രവ കണികകള്‍ പോലും ഫില്‍ട്ടര്‍ ചെയ്യില്ലെന്ന് ഒരു ട്വിറ്റര്‍ ഉപഭോക്താവ് അഭിപ്രായപ്പെട്ടു.

Tags :