വനിതകള്‍ക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് നേതാക്കളുടെ കണ്ണിലെ കരടായി മാറിയത്; കോണ്‍ഗ്രസ് വിട്ട ലതികാസുഭാഷ് ഇനി എന്‍.സി.പി.ക്കൊപ്പം; പ്രഖ്യാപനം കോട്ടയത്ത് നടന്നു
സ്വന്തം ലേഖകൻ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിച്ച ലതികാ സുഭാഷ് എന്‍.സി.പി.ക്ക് ഒപ്പം ചേര്‍ന്നു. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം കോട്ടയത്ത് നടന്നു. വരും ദിവസങ്ങളില്‍ എന്‍.സി.പി.യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെ ഇടപെടലാണ് എന്‍.സി.പി.യിലേക്ക് വരാന്‍ ഇടയാക്കിയതെന്ന് ലതികാ സുഭാഷ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എന്‍.സി.പി.യില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിരവധി പേര്‍ എന്‍.സി.പി.യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സമീപിക്കുന്നുണ്ടെന്നും ലതികാ സുഭാഷ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന് ഒപ്പം പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ അഴിമതിയില്ലാതെ കാര്യക്ഷമമായി നടപ്പാക്കാനായി. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിനിടക്കും കിട്ടിയ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറെ പ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വനിതാ പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കാന്‍ ഈ പദവികൊണ്ട് കഴിഞ്ഞു. കെപിസിസി അധ്യക്ഷന്‍ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വനിതകള്‍ക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് നേതാക്കളുടെ കണ്ണിലെ കരടായി മാറിയതെന്നും ലതികാ സുഭാഷ് പറയുന്നു