അർദ്ധരാത്രി വരെ പരിശ്രമിച്ചിട്ടും പദ്ധതി പാസായില്ല; കോട്ടയം നഗരസഭയ്ക്ക് നഷ്ടമാകുന്നത് 56 കോടി രൂപ; ഭരണപക്ഷത്തെ തമ്മിലടിയും വിഭാഗീയതയും നഗരസഭയുടെ വികസനത്തെ തുരങ്കം വയ്ക്കുന്നു

അർദ്ധരാത്രി വരെ പരിശ്രമിച്ചിട്ടും പദ്ധതി പാസായില്ല; കോട്ടയം നഗരസഭയ്ക്ക് നഷ്ടമാകുന്നത് 56 കോടി രൂപ; ഭരണപക്ഷത്തെ തമ്മിലടിയും വിഭാഗീയതയും നഗരസഭയുടെ വികസനത്തെ തുരങ്കം വയ്ക്കുന്നു

Spread the love

തേർഡ് ഐ പൊളിറ്റിക്‌സ്

കോട്ടയം: സർക്കാർ നീട്ടി നൽകിയ അവസാനം ദിവസം അർദ്ധരാത്രി വരെ നീണ്ടു നിന്ന ജില്ലാ പ്ലാനിംങ് കമ്മിറ്റി യോഗത്തിലും നഗരസഭയുടെ പദ്ധതി പാസായില്ല. അവസാന ദിവസമായ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിവരെ നീണ്ടു നിന്ന ജില്ലാ പ്ലാനിംങ് കമ്മിറ്റി യോഗത്തിലാണ് ഇതുവരെയും പദ്ധതി പാസാകാതിരുന്നത്.

ഇതോടെ 56 കോടി രൂപയുടെ പദ്ധതികളാണ് എങ്ങും എത്താതെ നിൽക്കുന്നത്. ഈ സാഹചര്യത്തിൽ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ അടക്കം തടസപ്പെടുന്ന സ്ഥിതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് അതിരൂക്ഷമായ പ്രതിസന്ധിയ്ക്കിടയാക്കിയിരിക്കുന്നത്. നഗരസഭയിൽ ഭരണപക്ഷത്ത് തന്നെ വലിയ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. നാഗമ്പടത്ത് ഒരു വിശ്രമ കേന്ദ്രം നിർമ്മിക്കുന്നതിനും, യാജകരെ അടക്കം പുനരധിവസിപ്പിക്കുന്നതിനും പദ്ധതിയുണ്ടായിരുന്നു.

ഈ പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി തർക്കം ഉടലെടുത്തു. നഗരസഭയിലെ തന്നെ ഒരു വിഭാഗം കൗൺസിലർമാർ ഈ പദ്ധതിയെ എതിർത്തിരുന്നു.

ഇതേ തുടർന്നു പദ്ധതി സംബന്ധിച്ചുണ്ടായ ചർച്ചയാണ് പദ്ധതി ജില്ലാ പ്ലാനിംങ് വിഭാഗത്തിനു സമർപ്പിക്കുന്നത് ഇത്രത്തോളം വൈകിപ്പിച്ചത്. ഇതേ തുടർന്നു വെള്ളിയാഴ്ച വരെ പദ്ധതി സമർപ്പിക്കാൻ സമയം സംസ്ഥാന സർക്കാർ നഗരസഭയ്ക്ക് നീട്ടി നൽകുകയായിരുന്നു.

തുടർന്നാണ് പദ്ധതിയിൽ നടപടികൾ ആരംഭിച്ചത്. എന്നാൽ, രാത്രി വൈകിവരെ പദ്ധതിയിൽ ജില്ലാ പ്ലാനിംങ് കമ്മിറ്റി ചർച്ച നടത്തിയിട്ടും അന്തിമ തീരുമാനത്തിൽ എത്താൻ സാധിച്ചില്ല. ഇതേ തുടർന്നു പദ്ധതി സമർപ്പിക്കാനും സാധിച്ചില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി കടുത്ത വിമർശനമാണ് നേരിടുന്നത്.

56 കോടിരൂപയുടെ പദ്ധതികളാണ് സമർപ്പിച്ചിരുന്നു. എന്നാൽ, പദ്ധതി നിർവഹണം തടസപ്പെടില്ലെന്നും കൊല്ലത്തേത് അടക്കമുള്ള വിവിധ നഗരസഭകൾ പദ്ധതി സമർപ്പിക്കാനുണ്ടെന്നും, ഈ സാഹചര്യത്തിൽ നഗരസഭകൾക്ക് അനുവാദം നീട്ടി നൽകുമെന്നുമാണ് നഗരസഭയിലെ ഭരണപക്ഷ അംഗങ്ങൾ നൽകുന്ന വിശദീകരണം.