play-sharp-fill
തെരുവിലിറങ്ങി വിശ്വാസികള്‍; ബിഷപ്പിന് പിന്തുണയുമായി വിശ്വാസികള്‍ പാലാ ബിഷപ്പ് ഹൗസിന് മുന്നില്‍; ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുത്ത് പി.സി ജോര്‍ജും

തെരുവിലിറങ്ങി വിശ്വാസികള്‍; ബിഷപ്പിന് പിന്തുണയുമായി വിശ്വാസികള്‍ പാലാ ബിഷപ്പ് ഹൗസിന് മുന്നില്‍; ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുത്ത് പി.സി ജോര്‍ജും

സ്വന്തം ലേഖകന്‍

കോട്ടയം: പാലാ ബിഷപ്പിന് പിന്തുണയുമായി വിശ്വാസി സംഘടനകള്‍ രംഗത്ത്. ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലാ ബിഷപ്പ് ഹൗസിന് മുന്നില്‍ റാലിയും സംഘടിപ്പിച്ചു. ഇന്നലെ മുസ്ലിം സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന് ബദലായാണ് റാലി നടത്തുന്നത്. വിവിധ രൂപതാ അദ്ധ്യക്ഷന്മാര്‍ ബിഷപ്പിന് പിന്തുണ അറിയിച്ചിരുന്നു.

സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ ബിഷപ്പ് നല്‍കിയത് എന്ന് പാല രൂപത സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ അഭിപ്രായപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നര്‍ക്കോട്ടിക്സ് ജിഹാദ് പരാമര്‍ശത്തില്‍ പാല രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി പാല എം.എല്‍.എ മാണി സി. കാപ്പനും രംഗത്തെത്തിയിരുന്നു. ബിഷപ്പ് മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും വിഷയത്തിന്റെ ഉദ്ദേശ ശുദ്ധിയെ വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കാപ്പന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.