കോവിഡ് പ്രതിസന്ധിയെ നേരിടാർ കേരളത്തിലാദ്യമായി ആസ്റ്റര്‍ മിംസില്‍ മെയ്ക്ക്ഷിഫ്റ്റ് ഐ സി യു
സ്വന്തം ലേഖകൻ
കോഴിക്കോട്: കോവിഡ് പ്രതിസന്ധിയെ നേരിടാൻ തിരിച്ചറിഞ്ഞ് മെയ്ക്ക് ഷിഫ്റ്റ് ഐ സി യു എന്ന നൂതന കാഴ്ചപ്പാടിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ തുടക്കം . ഐ സി യു വില്‍ ഉണ്ടായിരിക്കേണ്ട മുഴുവന്‍ സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് യുദ്ധകാല അടിസ്ഥാനത്തില്‍ പണികഴിപ്പിക്കുന്ന താല്‍ക്കാലിക ഐ സി യു സംവിധാനമാണ് മെയ്ക്ക് ഷിഫ്റ്റ് ഐ സി യു.
നിലവിലെ ഐ സി യു ബെഡ്ഡുകളുടെ എണ്ണം അടുത്ത ദിവസങ്ങളില്‍ തന്നെ തികയാതെ വരും എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിസന്‍ വിഭാഗത്തിന് സമീപം 10 ബെഡുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മെയ്ക്ക്ഷിഫ്റ്റ് ഐ സി യു വും, കാര്‍പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ 10 ബെഡുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മറ്റൊരു മെയ്ക്ക് ഷിഫ്റ്റ് ഐ സി യുവുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ 25 ബെഡുകളുമായി മറ്റൊരു മെയ്ക്ക് ഷിഫ്റ്റ് ഐ സി യു വിന്റെ പ്രവര്‍ത്തികൂടി അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗത്തില്‍ ആസ്റ്റര്‍ മിംസില്‍ യാഥാര്‍ത്ഥ്യമാക്കിയ ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും, പിന്നീട് യോഗശേഷം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നേരിട്ട് ആസ്റ്റര്‍ മിംസ് സി ഇ ഒ യെ വിളിച്ച് പദ്ധതിയുടെ രൂപരേഖയും മറ്റും ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. ‘അടിയന്തര ഘട്ടങ്ങളില്‍ ഈ സംവിധാനം യാഥാര്‍ത്ഥ്യമാക്കുവാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ആസ്റ്റര്‍ മിംസ് തയ്യാറാണെന്നും, ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ മെയ്ക്ക ഷിഫ്റ്റ് ഐ സി യുകള്‍ സ്ഥാപിച്ച് രോഗികള്‍ക്ക് സൗകര്യമൊരുക്കുമെന്നും’ ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍ മിംസിലെ എഞ്ചിനിയറിംഗ് വിഭാഗം മേധാവി ലിജുവിന്റെ നേതൃത്വത്തിലാണ് മെയ്ക്ക് ഷിഫ്റ്റ് ഐ സി യു എന്ന ആശയം യാഥാര്‍ത്ഥ്യമായത്.