play-sharp-fill
ചങ്ങനാശേരിയിൽ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ തള്ളി ; മൂവർസംഘം പൊലീസ് പിടിയിൽ : പ്രതികളിലൊരാളുടെ ഭാര്യയും പൂജാരിയും തമ്മിലുള്ള സൗഹൃദമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ്

ചങ്ങനാശേരിയിൽ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ തള്ളി ; മൂവർസംഘം പൊലീസ് പിടിയിൽ : പ്രതികളിലൊരാളുടെ ഭാര്യയും പൂജാരിയും തമ്മിലുള്ള സൗഹൃദമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ്

സ്വന്തം ലേഖകൻ

ചങ്ങനാശേരി: ക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡിൽ തള്ളിയ സംഭവത്തിൽ മൂവർസംഘം പൊലീസ് പിടിയിൽ.

പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയായ തിരുവല്ല സ്വദേശി വിഷ്ണു
നമ്പൂതിരി(32)യെയാണ് ക്ഷേത്രത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡിൽ തള്ളിയത്. സംഭവത്തിൽ പെരുന്ന കൃഷ്ണപ്രിയ വീട്ടിൽ പ്രവീൺ (34), തൃക്കൊടിത്താനം ശ്രീകല ഭവൻ ഗോകുൽ (27), തൃക്കൊടിത്താനം പുലിക്കോട്ടുപടി രാജീവ് ഭവനിൽ ഹരീഷ് (39) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ആക്രമണം നടത്താൻ ഉപയോഗിച്ച സ്‌കോർപിയോയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ പ്രവീണിന്റെ ഭാര്യയുമായുള്ള പൂജാരിയുടെ സൗഹൃദത്തിൽ രോഷാകുലരായാണ് മൂവർസംഘം ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെ മർദിച്ചതിനുശേഷമാണ് പൂജാരിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇദ്ദേഹത്തെ മർദിച്ച ശേഷം റോഡിൽ തള്ളുകയായിരുന്നു.

ഇദ്ദേഹത്തെ രാത്രി കണ്ടെത്തി തൃക്കൊടിത്താനം പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.