പടയപ്പയേയും ചക്കക്കൊമ്പനേയും നാടുകടത്താന്‍ തീരുമാനം

പടയപ്പയേയും ചക്കക്കൊമ്പനേയും നാടുകടത്താന്‍ തീരുമാനം

സ്വന്തം ലേഖകൻ

ഇടുക്കി: അക്രമകാരികളായ ആനകളെ മൂന്നാറിൽ നിന്ന് നാട് കടത്തും. കഴിഞ്ഞ കുറച്ച് നാളുകളായി ജനവാസ മേഖലയിൽ ആനകളുടെ ശല്യം രൂകഷമാണ്. ഈ സാഹചര്യത്തിലാണ് ആനകളെ നാട് കടത്താൻ തീരുമാനം ആയത്. ദേവികുളം എം എല്‍ എ അഡ്വ. എ രാജയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറും.

പടയപ്പ അടക്കമുള്ള ആനകളെ ആണ് നാടുകടത്താൻ തീരുമാനിച്ചിരിക്കുന്നത്. മൂന്നാര്‍ ചിന്നക്കനാല്‍, ശാന്തന്‍പ്പാറ എന്നിവിടങ്ങളിലായി അഞ്ചോളം ആനകളാണ് ആക്രമണ സ്വഭാവം കാണിച്ച് ജനവാസ മേഖലയില്‍ വിഹരിക്കുന്നത്. പടയപ്പയെ കൂടാതെ ചക്കക്കൊമ്പനും ഇത്തരത്തില്‍ നാട്ടുകാര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ഈ രണ്ട് ആനകളും വനപാലകരുടെ നിരീക്ഷണത്തിലാണ്. പടയപ്പയും ചക്കക്കൊമ്പനും നാട്ടിലിറങ്ങാറുണ്ടെങ്കിലും ഇത്രത്തോളം ആക്രമണ സ്വഭാവം കാണിക്കാറുണ്ടായിരുന്നില്ല. ഇതിന് നിയന്ത്രണം ഏർപ്പെടുത്താനാണ് സർവകക്ഷി യോഗത്തിൽ തീരുമാനമായിരിക്കുന്നത്.

നൈറ്റ് സവാരിക്കും നൈറ്റ് ട്രക്കിംങ്ങിനുമായി എത്തുന്ന വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിന് പൊലീസിനും വനപാലകര്‍ക്കും ആണ് ചുമതല. ഇത് സംബന്ധിച്ച നിര്‍ദേശം ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ പൊലീസിനും വനപാലകര്‍ക്കും നല്‍കിയിട്ടുണ്ട്. രാത്രി 8 മുതല്‍ രാവിലെ 6 വരെ ആണ് രാത്രി കാല സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്നാണ് കളക്ടര്‍ അറിയിക്കുന്നത്.