മൂന്നാറിനെ വിറപ്പിച്ച് വീണ്ടും ‘പടയപ്പ’; പലചരക്ക് കട തകർത്തു ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കട ആക്രമിക്കുന്നത് പത്തൊന്‍പതാം തവണയെന്ന് ഉടമ

സ്വന്തം ലേഖകൻ മൂന്നാർ: മൂന്നാറില്‍ പലചരക്ക് കടയ്ക്കുനേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്‍റെ കടയ്‌ക്ക് നേരെയാണ് ഇന്നലെ രാത്രി 9.45 ഓടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കടയുടെ വാതിൽ പൂർണമായി തകർന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇത് പത്തൊന്‍പതാം തവണയാണ് കാട്ടാനകൾ തന്റെ കട ആക്രമിക്കുന്നത് പുണ്യവേൽ പറയുന്നു. എന്നാൽ പടയപ്പയുടെ ആക്രമണം ആദ്യമായാണ്. മുൻപ് പല തവണ സമീപത്തുക്കൂടി പോയിട്ടുണ്ടെങ്കിലും കട ആക്രമിച്ചിരുന്നില്ലെന്നും പുണ്യവേൽ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ […]

പടയപ്പയേയും ചക്കക്കൊമ്പനേയും നാടുകടത്താന്‍ തീരുമാനം

സ്വന്തം ലേഖകൻ ഇടുക്കി: അക്രമകാരികളായ ആനകളെ മൂന്നാറിൽ നിന്ന് നാട് കടത്തും. കഴിഞ്ഞ കുറച്ച് നാളുകളായി ജനവാസ മേഖലയിൽ ആനകളുടെ ശല്യം രൂകഷമാണ്. ഈ സാഹചര്യത്തിലാണ് ആനകളെ നാട് കടത്താൻ തീരുമാനം ആയത്. ദേവികുളം എം എല്‍ എ അഡ്വ. എ രാജയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറും. പടയപ്പ അടക്കമുള്ള ആനകളെ ആണ് നാടുകടത്താൻ തീരുമാനിച്ചിരിക്കുന്നത്. മൂന്നാര്‍ ചിന്നക്കനാല്‍, ശാന്തന്‍പ്പാറ എന്നിവിടങ്ങളിലായി അഞ്ചോളം ആനകളാണ് ആക്രമണ സ്വഭാവം കാണിച്ച് […]

അക്രമാസക്തനായി ‘പടയപ്പ’, രണ്ട് ഓട്ടോറിക്ഷകള്‍ അടിച്ചുതകര്‍ത്തു, വനം വകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നില്ല എന്ന് ആരോപണം

സ്വന്തം ലേഖകൻ മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പ രണ്ടു ദിവസങ്ങളിലായി അടിച്ചു തകർത്തത് രണ്ട് ഓട്ടോറിക്ഷകൾ. പെരിയവരെ ലോവര്‍ ഡിവിഷനിലും ഗ്രാംസ് ലാന്‍ഡിലുമാണ് ഓട്ടോറിക്ഷകൾ തകര്‍ത്തത്. പടയപ്പ രണ്ടു ദിവസമായി പ്രകോപിതനാണ്. കഴിഞ്ഞ ദിവസങ്ങളിള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. പ്രദീപ്, ബാലു എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓട്ടോകളാണ് കാട്ടാന തകര്‍ത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആളുകളുടെ പ്രതിഷേധം ഉയരുന്നുണ്ട്. പടയപ്പയ്ക്ക് റേഡിയോ ബോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. ആന ജനവാസ മേഖലയില്‍ ഇറങ്ങി കഴിഞ്ഞാല്‍ കൃത്യമായിട്ടും അത് വനം വകുപ്പിന് അറിയാന്‍ […]

“പടയപ്പയോട് കളിച്ചാൽ പണി കിട്ടും” ; കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു ; ഡ്രൈവർക്കെതിരെ ജാമ്യമില്ല വകുപ്പ്

സ്വന്തം ലേഖകൻ ഇടുക്കി : മൂന്നാറില്‍ പടയപ്പ എന്ന കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. മൂന്നാർ കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിന്‍റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു. കേസെടുത്തെങ്കിലും ദാസനെ പിടികൂടാനായില്ല. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സംഘം മൂന്നാറിൽ പ്രവര്‍ക്കുന്നുവെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ഇറങ്ങാറുള്ള പടയപ്പ സാധാരണയായി പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ആന ആക്രമണകാരിയായി. ആനയെ പ്രകോപിപ്പിക്കുന്ന […]

‘പടയപ്പയോട് ഇനി കളി വേണ്ട ‘; പടയപ്പയെ പ്രകോപിപ്പിക്കുന്നത് ടൂറിസത്തിന്‍റെ മറവിൽ ; ജാമ്യമില്ലാ കുറ്റം ചുമത്താൻ വനംവകുപ്പ്

സ്വന്തം ലേഖകൻ മൂന്നാർ : മൂന്നാറിലെ പടയപ്പ എന്ന കാട്ടാനയെ പ്രകോപിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ വനംവകുപ്പ്. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്‌സികളും ആകര്‍ഷിക്കുന്നുണ്ട്. ഇത് ആവർത്തിക്കരുതെന്ന് ടൂറിസം കേന്ദ്രങ്ങള്‍ക്ക് വനംവകുപ്പ് നിർദ്ദേശം നൽകി. സംഭവത്തിന്റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ചു. പടയപ്പയെ പ്രകോപിപ്പിക്കുന്നവരുടെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. സംഭവത്തെകുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ. രണ്ടുമാസം മുമ്പുവരെ ആന കാര്യമായ […]