play-sharp-fill

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും;പ്രവേശനം രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെ..!

സ്വന്തം ലേഖകൻ മൂന്നാര്‍: വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് അടച്ചിട്ട മൂന്നാര്‍ രാജമല രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ തുറക്കും.രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശന സമയം. മുന്‍കൂറായും പ്രവേശനകവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. 2880 പേര്‍ക്കേ ഒരു ദിവസം പ്രവേശനം അനുവദിക്കൂ. അഞ്ചാം മൈല്‍ മുതല്‍ താര്‍ എന്‍ഡ് വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരം തഗ്ഗി കാറില്‍ യാത്ര ചെയ്യാന്‍ സൗകര്യമുണ്ടാകും. അഞ്ചുപേര്‍ക്ക് മടക്കയാത്രയ്ക്ക് ഉള്‍പ്പെടെ 7500 രൂപയാണ് നിരക്ക്.വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം […]

പടയപ്പയേയും ചക്കക്കൊമ്പനേയും നാടുകടത്താന്‍ തീരുമാനം

സ്വന്തം ലേഖകൻ ഇടുക്കി: അക്രമകാരികളായ ആനകളെ മൂന്നാറിൽ നിന്ന് നാട് കടത്തും. കഴിഞ്ഞ കുറച്ച് നാളുകളായി ജനവാസ മേഖലയിൽ ആനകളുടെ ശല്യം രൂകഷമാണ്. ഈ സാഹചര്യത്തിലാണ് ആനകളെ നാട് കടത്താൻ തീരുമാനം ആയത്. ദേവികുളം എം എല്‍ എ അഡ്വ. എ രാജയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറും. പടയപ്പ അടക്കമുള്ള ആനകളെ ആണ് നാടുകടത്താൻ തീരുമാനിച്ചിരിക്കുന്നത്. മൂന്നാര്‍ ചിന്നക്കനാല്‍, ശാന്തന്‍പ്പാറ എന്നിവിടങ്ങളിലായി അഞ്ചോളം ആനകളാണ് ആക്രമണ സ്വഭാവം കാണിച്ച് […]

അക്രമാസക്തനായി ‘പടയപ്പ’, രണ്ട് ഓട്ടോറിക്ഷകള്‍ അടിച്ചുതകര്‍ത്തു, വനം വകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നില്ല എന്ന് ആരോപണം

സ്വന്തം ലേഖകൻ മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പ രണ്ടു ദിവസങ്ങളിലായി അടിച്ചു തകർത്തത് രണ്ട് ഓട്ടോറിക്ഷകൾ. പെരിയവരെ ലോവര്‍ ഡിവിഷനിലും ഗ്രാംസ് ലാന്‍ഡിലുമാണ് ഓട്ടോറിക്ഷകൾ തകര്‍ത്തത്. പടയപ്പ രണ്ടു ദിവസമായി പ്രകോപിതനാണ്. കഴിഞ്ഞ ദിവസങ്ങളിള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. പ്രദീപ്, ബാലു എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓട്ടോകളാണ് കാട്ടാന തകര്‍ത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആളുകളുടെ പ്രതിഷേധം ഉയരുന്നുണ്ട്. പടയപ്പയ്ക്ക് റേഡിയോ ബോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. ആന ജനവാസ മേഖലയില്‍ ഇറങ്ങി കഴിഞ്ഞാല്‍ കൃത്യമായിട്ടും അത് വനം വകുപ്പിന് അറിയാന്‍ […]

‘പടയപ്പയോട് ഇനി കളി വേണ്ട ‘; പടയപ്പയെ പ്രകോപിപ്പിക്കുന്നത് ടൂറിസത്തിന്‍റെ മറവിൽ ; ജാമ്യമില്ലാ കുറ്റം ചുമത്താൻ വനംവകുപ്പ്

സ്വന്തം ലേഖകൻ മൂന്നാർ : മൂന്നാറിലെ പടയപ്പ എന്ന കാട്ടാനയെ പ്രകോപിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ വനംവകുപ്പ്. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്‌സികളും ആകര്‍ഷിക്കുന്നുണ്ട്. ഇത് ആവർത്തിക്കരുതെന്ന് ടൂറിസം കേന്ദ്രങ്ങള്‍ക്ക് വനംവകുപ്പ് നിർദ്ദേശം നൽകി. സംഭവത്തിന്റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ചു. പടയപ്പയെ പ്രകോപിപ്പിക്കുന്നവരുടെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. സംഭവത്തെകുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ. രണ്ടുമാസം മുമ്പുവരെ ആന കാര്യമായ […]

ആറു വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത അമ്മാവൻ പീഡിപ്പിച്ചു ; വിവരം അമ്മയോട് പറഞ്ഞപ്പോൾ ക്രൂരമർദ്ദനം ; കുട്ടിയുടെ മൊഴിയിൽ പോലീസ് കേസെടുത്തു

മൂന്നാർ : മാതൃസഹോദരൻ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്നു പരാതി. ഈ വിവരം അമ്മയോടു പറഞ്ഞപ്പോൾ തന്നെ ക്രൂരമായി മർദിച്ചെന്നു കുട്ടിയുടെ മൊഴി. പ്രായപൂർത്തിയാകാത്തയാളാണ് മാതൃസഹോദരൻ. പീഡനവിവരം പറഞ്ഞപ്പോൾ ചട്ടുകം പഴുപ്പിച്ച് ദേഹത്തുവച്ചതായുള്ള കുട്ടിയുടെ മൊഴിയിൽ അമ്മയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മൂന്നാർ എസ്എച്ച്ഒ എസ്.ശിവലാൽ പറഞ്ഞു. പ്രായപൂർത്തിയാകാത്ത മാതൃസഹോദരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കും. സംഭവമറിഞ്ഞിട്ടും മറച്ചുവച്ചതിന് അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസുമെടുത്തു.

മൂന്നാർ മണ്ണിടിച്ചിൽ; കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി.മൂന്നാർ വട്ടവട റോഡിന് 500 മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രൂപേഷ് (40) കോഴിക്കോട് അശോകപുരം സ്വദേശിയാണ്.ദാരുണ സംഭവം നടന്നത് കഴിഞ്ഞ ദിവസം.

മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാർ വട്ടവട റോഡിന് 500 മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രൂപേഷ് (40) കോഴിക്കോട് അശോകപുരം സ്വദേശിയാണ്. ഇന്നലെയാണ് കോഴിക്കോട് വടകരയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടത്. കുണ്ടളക്ക് സമീപം പുതുക്കുടിയിലാണ് മണ്ണ് ഇടിച്ചിലുണ്ടായത്. വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. തുടർന്ന് കാണാതായ വ്യക്തിക്കായി തെരച്ചിൽ തുടർന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. മൂന്നാർ എല്ലപെട്ടിയിലും മണ്ണിടിച്ചിലുണ്ടായി ഇന്നലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

മൂന്നാറിൽ ഉരുൾപൊട്ടൽ; വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലറിന് മുകളിൽ മണ്ണിടിഞ്ഞുവീണു; വരും മണിക്കൂറുകളിലും ജില്ലയിൽ കനത്ത മഴയ്‌ക്ക് സാധ്യത

ഇടുക്കി: മൂന്നാറിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം വിനോദസഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഒരാൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോഴിക്കോട്ടുനിന്നെത്തിയ 11 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്. പത്തു പേരും സുരക്ഷിതരാണ്. കൂട്ടത്തിലുള്ള ഒരാൾ വാഹനത്തിൽ കുടുങ്ങിയെന്നാണ് ഇവർ പറയുന്നത്. റോഡിൽനിന്ന് നൂറടിയോളം താഴ്ചയിലേക്കാണ് ട്രാവലർ വീണത്. തിരച്ചിൽ തുടരുന്നു. മാട്ടുപ്പെട്ടി റോഡിൽ ഗതാഗതം തടസപ്പെട്ടു. മൂന്നാറിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ്. വട്ടവട വഴിയുള്ള ഗതാഗതം കളക്ടർ നിരോധിച്ചു. വരും മണിക്കൂറുകളിലും ജില്ലയിൽ […]

മൂന്നാറിൽ 31 വരെ വിനോദ സഞ്ചാരത്തിന് നിരോധനം ; ആവശ്യമെങ്കിൽ വാഹനങ്ങളിൽ എത്തുന്നവരെ പുറത്തിറക്കി പരിശോധിക്കാനും നിർദ്ദേശം

സ്വന്തം ലേഖകൻ ഇടുക്കി: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്നാറിൽ മാർച്ച് 31 വരെ വിനോദ സഞ്ചാരത്തിന് നിരോധനം. മുൻകരുതൽ നടപടിയെന്ന നിലയിൽ മൂന്നാറിലെത്തുന്ന സഞ്ചാരികളെയെല്ലാം പരിശോധിക്കാൻ ജില്ലാ ഭരണകൂടം നിയോഗിച്ച നാല് സംഘങ്ങൾ രാവിലെ മുതൽ പ്രവർത്തനം തുടങ്ങും. ആവശ്യമെങ്കിൽ വാഹനങ്ങളിൽ എത്തുന്നവരെ പുറത്തിറക്കി പരിശോധിക്കും. മൂന്നാറിൽ ഈ മാസം 31 വരെ വിനോദസഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ഇതറിയാതെ എത്തുന്നവരെ അധികൃതർ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തിങ്കളാഴ്ച മുതൽ തിരിച്ചയ്ക്കും. മൂന്നാറിലെത്തുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ് പുതുതായി നിയോഗിച്ച നാല് സംഘങ്ങളുടെ കർത്തവ്യം. തെർമൽ […]

കെ.എസ്.ആർ.ടി.സി ബസിന്റെ എഞ്ചിൻ ബോക്‌സിന് മുകളിൽ ഇരിക്കുന്നതിന് സ്ത്രീകൾ തമ്മിൽ വാക്ക് തർക്കവും അടിപിടിയും ;ഒടുവിൽ പൊലീസെത്തി ഇരുവരെയും ബസിൽ നിന്നും ഇറക്കി വിട്ടു

  സ്വന്തം ലേഖകൻ മറയൂർ: തിരക്കുള്ള കെ.എസ്.ആർ.ടി,സി ബസിൽ ഇരിപ്പിടത്തിനായി തമ്മിൽ തല്ലി സ്ത്രീകൾക്ക് പരിക്കേറ്റു. ബസിന്റെ എഞ്ചിൻ ബോക്‌സിൽ ഇരിക്കുന്നതിനായാണ് സ്ത്രീകൾ തമ്മിൽ വാക്ക് തർക്കവും അടിപിടിയും ഉണ്ടായത്. ഉദുമൽപ്പേട്ടയിലേക്ക് പോയ കെ.എസ.്ആർ.ടി.സി ബസിലാണ് സംഭവം. ബസിൽ നല്ല തിരക്കായിരുന്നു. മൂന്നാറിൽ നിന്ന് ഉദുമൽപ്പേട്ടയിലേക്ക് ടിക്കറ്റ് എടുത്ത ദിണ്ഡിഗൽ സ്വദേശിയായ വീട്ടമ്മയ്ക്ക് മറയൂർവരെ സീറ്റ് കിട്ടിയില്ല. ഇവർ ഡ്രൈവറുടെ സമീപത്തുള്ള എഞ്ചിൻ ബോക്‌സിന് മുകളിൽ ഇരിക്കാൻ ശ്രമിച്ചു. മറയൂർ സ്വദേശിനിയായ വീട്ടമ്മയും ഇവിടെ ഇരിക്കാനെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കവും അടിപിടിയുമായി. സ്ത്രീകൾ […]

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം പൊളിഞ്ഞു ; ജീപ്പിൽ നിന്ന് തെറിച്ചുവീണ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയത് ഓട്ടോ ഡ്രൈവർ

മൂന്നാർ: രാജമലയിൽ ഓട്ടത്തിനിടെ ജീപ്പിൽ നിന്നും തെറിച്ചുവീണ പിഞ്ച് കുഞ്ഞിനെ രക്ഷപെടുത്തിയെന്ന വനംവകുപ്പ് ഉദ്യേസ്ഥരുടെ വാദം തെറ്റെന്നും താനാണ് കുഞ്ഞിനെ വനം വകുപ്പ് ഉദ്യേഗസ്ഥരെ ഏൽപ്പിച്ചതെന്നും അവകാശപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർ രംഗത്ത് വന്നു. മൂന്നാറിലെ ഓട്ടോ ഡ്രൈവർ കനകരാജ് ഇത്തരത്തിൽ ഒരു മൊഴി നൽകിയെന്നും ഇതേ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും മൂന്നാർ എസ് ഐ അറിയിച്ചു. കുട്ടി റോഡിലൂടെ ഇഴഞ്ഞു വരുന്ന സി സി ടി വി ദൃശ്യമാണ് വനം വകുപ്പ് പൊലീസിനും മാധ്യമങ്ങൾക്കും നൽകിയത്. ഈ ദൃശ്യത്തിന് മുമ്പുള്ള ഭാഗം മന:പ്പൂർവ്വം മറച്ചു വച്ച് […]