രണ്ടാം പിണറായി മന്ത്രിസഭയില്‍ ബന്ധുക്കള്‍ അകത്ത്; മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും അടുത്ത ബന്ധുക്കള്‍ ഒരുമിച്ച് അധികാരത്തിലേറുന്നത് ആദ്യം; സ്വജനപക്ഷപാതം കാണിച്ചതിന് കെടി ജലീലിനെതിരെ ലോകായുക്ത രംഗത്തെത്തിയതിന്റെ ചൂടാറും മുന്‍പ് റിയാസും ബിന്ദുവും മന്ത്രിക്കസേരയിലേക്ക്

രണ്ടാം പിണറായി മന്ത്രിസഭയില്‍ ബന്ധുക്കള്‍ അകത്ത്; മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും അടുത്ത ബന്ധുക്കള്‍ ഒരുമിച്ച് അധികാരത്തിലേറുന്നത് ആദ്യം; സ്വജനപക്ഷപാതം കാണിച്ചതിന് കെടി ജലീലിനെതിരെ ലോകായുക്ത രംഗത്തെത്തിയതിന്റെ ചൂടാറും മുന്‍പ് റിയാസും ബിന്ദുവും മന്ത്രിക്കസേരയിലേക്ക്

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: മുഖ്യന്ത്രിയുടെയും പാര്‍ട്ടിയുടെ പ്രധാന നേതാവിന്റെയും അടുത്ത ബന്ധുക്കള്‍ ഒരു മന്ത്രിസഭയില്‍ ഇടം പിടിക്കുക എന്ന അപൂര്‍വ്വതയുമായി രണ്ടാം പിണറായി മന്ത്രിസഭ. മുഹമ്മദ് റിയാസിന്റെയും ആര്‍.ബിന്ദുവിന്റേയും മന്ത്രിസ്ഥാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുകയാണ്.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ മേയറുമെല്ലാം ആണെങ്കിലും ആര്‍ ബിന്ദു, സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ കൂടിയാണ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനെന്ന പദവി പരിഗണിച്ചെന്ന് പാര്‍ട്ടി പറയുമ്പോഴും മുഖ്യമന്ത്രിയുടെ മരുമകനെന്ന വശവും മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തെ കുറിച്ച് പറയുമ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കള്‍ രാഷ്ട്രീയത്തെയും സ്വജനപക്ഷപാതത്തെയും എതിര്‍ത്തു വന്ന പാര്‍ട്ടിയിലെ ബന്ധുക്കളെന്ന നിലയിലാണ് സിപിഎമ്മിനെതിരായ പ്രതികരണങ്ങള്‍. ബിഹാറില്‍ 2016ല്‍ ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും ഒരേ മന്ത്രിസഭയില്‍ ഉണ്ടായിരുന്നത് മാറ്റി നിര്‍ത്തിയാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഇത്തരം അനുഭവം അപൂര്‍വം.

തരൂരില്‍ എ.കെ ബാലന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെച്ചൊല്ലിയുയര്‍ന്ന വിവാദത്തിനൊടുവില്‍ പാര്‍ട്ടി പൊതുവികാരത്തിന് കീഴടങ്ങിയെങ്കിലും റിയാസിന്റെയും ബിന്ദുവിന്റെയും കാര്യത്തില്‍ അത്തരം പ്രതിസന്ധികളൊന്നും ഉണ്ടായില്ല. കെടി ജലീലിനെതിരായ ലോകായുക്താ വിധിയും ഓര്‍മ്മിപ്പിക്കുന്നത് മറ്റൊന്നല്ല.