രണ്ടാം പിണറായി മന്ത്രിസഭയില്‍ ബന്ധുക്കള്‍ അകത്ത്; മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും അടുത്ത ബന്ധുക്കള്‍ ഒരുമിച്ച് അധികാരത്തിലേറുന്നത് ആദ്യം; സ്വജനപക്ഷപാതം കാണിച്ചതിന് കെടി ജലീലിനെതിരെ ലോകായുക്ത രംഗത്തെത്തിയതിന്റെ ചൂടാറും മുന്‍പ് റിയാസും ബിന്ദുവും മന്ത്രിക്കസേരയിലേക്ക്
സ്വന്തം ലേഖകന്‍ കോട്ടയം: മുഖ്യന്ത്രിയുടെയും പാര്‍ട്ടിയുടെ പ്രധാന നേതാവിന്റെയും അടുത്ത ബന്ധുക്കള്‍ ഒരു മന്ത്രിസഭയില്‍ ഇടം പിടിക്കുക എന്ന അപൂര്‍വ്വതയുമായി രണ്ടാം പിണറായി മന്ത്രിസഭ. മുഹമ്മദ് റിയാസിന്റെയും ആര്‍.ബിന്ദുവിന്റേയും മന്ത്രിസ്ഥാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുകയാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ മേയറുമെല്ലാം ആണെങ്കിലും ആര്‍ ബിന്ദു, സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ കൂടിയാണ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനെന്ന പദവി പരിഗണിച്ചെന്ന് പാര്‍ട്ടി പറയുമ്പോഴും മുഖ്യമന്ത്രിയുടെ മരുമകനെന്ന വശവും മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തെ കുറിച്ച് പറയുമ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. മക്കള്‍ രാഷ്ട്രീയത്തെയും […]