മോഹൻലാലും വില്ലനായിരുന്നു എന്നു പറഞ്ഞിട്ടില്ല; ഡിയർ എന്നു വിളിച്ചിട്ടില്ല; ദർശനയ്ക്കു കിസിംങ് സ്‌മൈലി അയച്ചിട്ടില്ല; കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നു കൂടെ..! വാർത്തയിൽ പെങ്കിളി കുത്തിക്കയറ്റിയ വനിതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സി.യു സൂൺ താരം റോഷൻ..!

മോഹൻലാലും വില്ലനായിരുന്നു എന്നു പറഞ്ഞിട്ടില്ല; ഡിയർ എന്നു വിളിച്ചിട്ടില്ല; ദർശനയ്ക്കു കിസിംങ് സ്‌മൈലി അയച്ചിട്ടില്ല; കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നു കൂടെ..! വാർത്തയിൽ പെങ്കിളി കുത്തിക്കയറ്റിയ വനിതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സി.യു സൂൺ താരം റോഷൻ..!

Spread the love

തേർഡ് ഐ സിനിമ

കൊച്ചി: സി.യു സൂൺ സിനിമയ്ക്കു പിന്നാലെ, താരം റോഷനെ അഭിമുഖം ചെയ്ത വനിതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് റോഷൻ. വനിത പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ എഴുതിയ നട്ടാൽ കുരുക്കാത്ത നുണകൾക്കെതിരെയാണ് താരം റോഷൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. സ്വന്തം ഫെയ്‌സ്ബുക്കിലൂടെയാണ് റോഷൻ പൊട്ടിത്തെറിച്ചിരിക്കുന്നത്. റോഷന്റെ പ്രതികരണം ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുമുണ്ട്.

റോഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ‘മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ തന്നെ ‘C U Soon’ ചെയ്യും എന്ന് ഉറപ്പിച്ചു’ എന്ന് ഒരിക്കലും റോഷൻ പറഞ്ഞിട്ടില്ല.

2. ‘റോഷനും മഹേഷ് നാരായണനും അടുത്ത് നിൽക്കുമ്പോൾ കരയാൻ പാടുപെട്ടു’ എന്ന് ദർശന പറഞ്ഞിട്ടില്ല.

3. ‘ഓൾ താങ്ക്‌സ് ടു ഫാഫദ്’ എന്ന് റോഷൻ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്‌റെഡിറ്റ് മുഴുവൻ ടീമിനുള്ളതാണ്

4. ‘എന്റെ ഗ്രാഫ് നോക്കു’ എന്ന വാക്കുകൾ റോഷൻ ഉപയോഗിച്ചിട്ടില്ല.

5. ‘മോഹൻലാൽ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു’ എന്ന് ലേഖിക ****ലക്ഷ്മി പ്രേംകുമാർ**** പറഞ്ഞത് ദർശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്

6. ‘റോഷനാണ് തന്റെ പെർഫക്ട് കംഫർട്ട് സോൺ’ എന്നോ ‘കൊച്ചി ആണ് റോഷന് ബെസ്റ്റ്’ എന്നോ’ ദർശന പറഞ്ഞതായി ഫീച്ചറിൽ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദർശന പറഞ്ഞിട്ടില്ല.

7. ‘താനൊരു ബോൺ ആർട്ടിസ്റ്റ് ആണെന്നും’ ‘മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും’ 9 വർഷം മുന്നേ റോഷൻ ദർശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങൾ പരിചയപ്പെട്ടത് 8 വർഷം മുമ്പാണ്. ??????

8. ‘എ വെരി നോർമൽ ഫാമിലി’ എന്ന ഞങ്ങളുടെ നാടകം ഇതുവരെ 7 വേദികളിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് റോഷൻ വ്യക്തമായി പറഞ്ഞിരുന്നു. അതെങ്ങനെ 14 ഷോ ആയി? കണ്ണൂരിൽ ഇതുവരെ ഷോ ഉണ്ടായിട്ടുമില്ല.

9. ‘ഡിയർ’ എന്ന് ഞങ്ങൾ തമ്മിൽ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്‌മൈലികൾ സ്വാഭാവികമായും സംസാരിച്ചപ്പോൾ ഉപയോഗിച്ചിട്ടില്ല.

10. ഇതിലുപരി, ‘ബെസ്റ്റെസ്റ്റ് ഫ്രെന്റ്’ എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചർ തയ്യാറാക്കിയതിൽ നല്ല ദേഷ്യം ഉണ്ട്.

കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?