കൊവിഡിനെ തുടർന്നു അടച്ച സ്‌കൂളിലെത്താത്ത സ്റ്റാഫിനു പോലും വെൽഫെയർ ഫണ്ട്..! കൊവിഡ് കാലത്ത് മാതാപിതാക്കളെ കൊള്ളയടിച്ച് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ; പുതുതായി ഡിജിറ്റൽ ക്ലാസ് റൂം ഫണ്ടും..!

കൊവിഡിനെ തുടർന്നു അടച്ച സ്‌കൂളിലെത്താത്ത സ്റ്റാഫിനു പോലും വെൽഫെയർ ഫണ്ട്..! കൊവിഡ് കാലത്ത് മാതാപിതാക്കളെ കൊള്ളയടിച്ച് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ; പുതുതായി ഡിജിറ്റൽ ക്ലാസ് റൂം ഫണ്ടും..!

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡിനെ തുടർന്നു സ്‌കൂളിലെത്താത്ത ജീവനക്കാർക്കു പോലും വെൽഫെയർ ഫണ്ട് നൽകണമെന്ന വ്യാജേനെ വൻ തുക ഫീസ് പിരിച്ച് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റ്. സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകൾ കൊവിഡിന്റെ പേരിൽ നടത്തുന്ന കടുംവെട്ടും കൊള്ളയും തന്നെയാണ് ഇപ്പോൾ പുറത്തു വരുന്നത്. പുതിയ ഫീസായ ഡിജിറ്റൽ ക്ലാസ് റൂം ഫണ്ട് എന്ന പേരിലും ഇപ്പോൾ ഫീസ് ഈടാക്കുന്നുണ്ട്.

പല സ്‌കൂളുകളും ട്യൂഷൻ ഫീസ് ഇനത്തിൽ 3000 മുതൽ 5000 രൂപ വരെയാണ് ഈടാക്കുന്നത്. പല സ്‌കൂളുകളും കൊവിഡ് കാലമായിട്ടു പോലും ഏഴായിരം മുതൽ പതിനായിരം രൂപ വരെയാണ് ഫീസ് ഇനത്തിൽ ഈടാക്കുന്നത്. കൊവിഡിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന സ്‌കൂളുകളുടെ പടികയറാൻ പോലും ഇതുവരെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ വൻ തുക തന്നെ സ്‌കൂളുകൾ ഫീസ് ഇനത്തിൽ ഈടാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ചിലാണ് സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിട്ടത്. ഇതിനു ശേഷം ഇതുവരെയും സ്‌കൂളുകൾ തുറന്നിട്ടില്ല. ജൂലായ് മുതൽ ഓൺലൈനിൽ ക്ലാസുകൾ നടത്താൻ സംസ്ഥാന സർക്കാർ അനുവാദവും നൽകിയിരുന്നു. ഇതിന്റെ മറവിലാണ് ഇപ്പോൾ സ്‌കൂളുകൾ വൻ തുക ഫീസായി ഈടാക്കുന്നത്.

എന്നാൽ, ഓൺലൈൻ ക്ലാസിന്റെ മുഴുവൻ ചുമതലയും യഥാർത്ഥത്തിൽ വഹിക്കുന്നത് അദ്ധ്യാപകർ മാത്രമാണ്. ഒരു ക്ലാസിൽ പലപ്പോഴും 20 മുതൽ 30 വരെ വിദ്യാർത്ഥികൾ ഉണ്ടാകും. ഏഴായിരം മുതൽ 10000 രൂപ വരെയാണ് ഒരു വിദ്യാർത്ഥിയിൽ നിന്നും സ്‌കൂൾ ഫീസായി അടയ്ക്കുന്നത്. സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് പതിനായിരത്തിൽ താഴെ മാത്രമാണ് ശമ്പളം നൽകുന്നത്.

എൽ.പി – യു.പി സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ നിന്നാണ് പതിനായിരം വരെ ഫീസ് ഈടാക്കുന്നത്. ഹൈസ്‌കൂൾ , ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഇപ്പോൾ ഇതിന്റെ ഇരട്ടിയാകും ഫീസ്. ഏഴും എട്ടും മണിക്കൂറുകളോളം വീട്ടിൽ വിദ്യാർത്ഥികൾക്കു വേണ്ടി അക്ഷരാർത്ഥത്തിൽ കഷ്ടപ്പെടുകയാണ് സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകർ. എന്നാൽ, ഇവർക്കു തുച്ഛമായ ശമ്പളം മാത്രമാണ് സ്‌കൂൾ മാനേജ്‌മെന്റ് നൽകുന്നത്.

കൊവിഡിന്റെ പ്രതിസന്ധി അനുഭവിക്കുന്ന മാതാപിതാക്കളെ കൊള്ളയടിക്കുന്ന സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റ് അക്ഷരാർത്ഥത്തിൽ അദ്ധ്യാപകരെയും കബളിപ്പിക്കുകയാണ്.