കേരളത്തിൽ നരേന്ദ്രമോദി എത്തിയത്തിന്  ഒരു കോടി രൂപ ചിലവ്, ആദ്യ ഘട്ടം 50 ലക്ഷം  അനുവദിച്ചു

കേരളത്തിൽ നരേന്ദ്രമോദി എത്തിയത്തിന് ഒരു കോടി രൂപ ചിലവ്, ആദ്യ ഘട്ടം 50 ലക്ഷം അനുവദിച്ചു

Spread the love

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിച്ചതിൽ ഒരു കോടി രൂപ ചിലവ്. ഇതില്‍ 50 ലക്ഷം രൂപ ആദ്യഘട്ടമായി ടൂറിസം വകുപ്പിന് അനുവദിച്ച്‌ പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്ത പ്രധാനമന്ത്രി കുന്നംകുളം ചെറുവത്തൂര്‍ മൈതാനത്തും ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കടയിലുമാണ് മോദിയെത്തിയത്.

വിവിഐപി സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രണ്ടാം തവണയാണ് മോദിയുടെ വരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി കുന്നംകുളത്തും തിരുവനന്തപുരത്തും എത്തിയ ദിവസം തന്നെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലും പ്രചരണത്തിനായി എത്തിയിരുന്നു.

സംസ്ഥാനത്ത് ഒരു ബിജെപി പ്രതിനിധിയെ ഉണ്ടാക്കുമെന്ന ദൃഡപ്രതിജ്ഞയെടുത്തിരിക്കുന്ന അവര്‍ക്കായി തെരഞ്ഞെടുപ്പ് മുന്നില്‍ നിന്നും നയിക്കുന്ന മോദി പല തവണയാണ് കേരളത്തില്‍ വന്നുപോയത്.