മാസപ്പടി കേസ് : സിഎംആർഎല്‍ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു ; കമ്പനിയെ സംബന്ധിച്ച്‌ പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കില്‍ അറിയുകയാണ് ഇ ഡി യുടെ ലക്ഷ്യം

മാസപ്പടി കേസ് : സിഎംആർഎല്‍ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു ; കമ്പനിയെ സംബന്ധിച്ച്‌ പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കില്‍ അറിയുകയാണ് ഇ ഡി യുടെ ലക്ഷ്യം

Spread the love

കൊച്ചി: മാസപ്പടി കേസില്‍ സിഎംആർഎല്‍ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയെ ആലുവയിലെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു.

 സിഎംആർഎല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയില്‍ തന്നെ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാതെ കർത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. യാത്ര ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ രേഖകളും ഹാജരാക്കിയിരുന്നു.

സി.എം.ആർ.എലിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. കമ്ബനിയെ സംബന്ധിച്ച്‌ പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കില്‍ അത് അറിയുകകൂടി ലക്ഷ്യമിടുന്നുണ്ട്. സിഎംആർഎല്‍ -എക്‌സാലോജിക് സാമ്ബത്തിക ഇടപാട് രേഖകള്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇഡി തേടിയിരുന്നു. എന്നാല്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുകയും. 2023 ല്‍ തീർപ്പാക്കുകയും ചെയ്തതാണെന്നും അറിയിച്ചിരുന്നു. രേഖകള്‍ ലഭിക്കാതായതോടെയാണ് ഇഡി കർത്തയെ നേരിട്ടെത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group