ഫെയ്സ്ബുക്ക് പ്രണയത്തിനൊടുവിൽ ഇരുപതുകാരനുമായി പത്തൊൻപത്കാരിയുടെ ഒളിച്ചോടലും വിവാഹവും;  പിന്നാലെ ഭർത്താവുമായി പിണങ്ങി വീട് വിട്ട് ഇറങ്ങി; തിരച്ചിലിനൊടുവിൽ കീറിയ വസ്ത്രങ്ങളും നെയിൽ പൊളിഷ് കൊണ്ടുള്ള ‘വ്യാജരക്തക്കറയും’ കണ്ടെടുത്തു; യുവതിയുടെ അതിബുദ്ധി വലച്ചത് നാട്ടുകാരേയും,പൊലീസിനേയും

ഫെയ്സ്ബുക്ക് പ്രണയത്തിനൊടുവിൽ ഇരുപതുകാരനുമായി പത്തൊൻപത്കാരിയുടെ ഒളിച്ചോടലും വിവാഹവും; പിന്നാലെ ഭർത്താവുമായി പിണങ്ങി വീട് വിട്ട് ഇറങ്ങി; തിരച്ചിലിനൊടുവിൽ കീറിയ വസ്ത്രങ്ങളും നെയിൽ പൊളിഷ് കൊണ്ടുള്ള ‘വ്യാജരക്തക്കറയും’ കണ്ടെടുത്തു; യുവതിയുടെ അതിബുദ്ധി വലച്ചത് നാട്ടുകാരേയും,പൊലീസിനേയും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭർത്താവിനോട് പിണങ്ങി വീട് വിട്ടിറങ്ങിയ പത്തൊൻപതുകാരി വീട്ടുകാരെ പേടിപ്പിക്കാൻ കണ്ടെത്തിയ അതിബുദ്ധി പൊലീസുകാരെയും ഭർത്താവിൻറെ വീട്ടുകാരെയും നാട്ടുകാരെയും വലച്ചത് ഒരുദിവസം മുഴുവൻ. പോത്തൻകോട് സ്വദേശിനിയായ യുവതി ഫേസ്ബുക്ക് പ്രേമത്തിനൊടുവിൽ വീട്ടുകാരറിയാതെ ഒളിച്ചോടിയാണ് ചൊവ്വരഅടി മലത്തുറ സ്വദേശിയായ ഇരുപതുകാരനെ വിവാഹം കഴിച്ചത്.

ഇക്കഴിഞ്ഞ മാർച്ചിലാണ് യുവതി യുവാവിനൊപ്പം ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്ന് കേസെടുത്ത പോത്തൻകോട് പൊലീസ് ഇരുവരെയും കണ്ടെത്തി. എന്നാൽ യുവാവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് യുവതി പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ യുവാവിനൊപ്പം വിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുമിച്ച് താമസം തുടങ്ങിയതോടെയാണ് യുവാവിൻറെ വീട്ടിലെ പരിതാപകരമായ അവസ്ഥ യുവതി മനസിലാക്കിയത്. യുവാവിനും പ്രത്യേകിച്ച് ജോലിയും ഇല്ല. ഇതാണ് പിണക്കത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. ഇന്നലെ പുലർച്ചെ ആറ് മണിയോടെ വീട് വിട്ടിറങ്ങിയ യുവതി തിരിച്ചെത്താതെ വന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.

വീട്ടുകാർ തിരക്കിയിറങ്ങിതോടെ വീടിൻറെ പുറകിൽ കീറിയ വസ്ത്രങ്ങളും രക്തക്കറയും കണ്ടു. വിവരമറിഞ്ഞ് ഫോർട്ട് അസിസ്റ്റൻറ് കമ്മിഷണർ ഷാജി, കോവളം സി.ഐ. പ്രൈജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘവും ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും, സയൻറിഫിക് എക്സ്പർട്ടും സ്ഥലത്തെത്തി.

പരിസരത്തെ കുറ്റിക്കാടുകളും തെങ്ങിൽ തോപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പൊലീസും നാട്ടുകാരും അരിച്ച് പെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. എന്നാൽ യുവതി സ്വന്തം വസ്ത്രങ്ങൾ കീറി വീടിന് പുറകിലെ കുറ്റിക്കാട്ടിൽ എറിഞ്ഞ ശേഷം, തന്നെ അപായപ്പെടുത്തിയതെന്ന് വരുത്താൻ പരിസരത്ത് ചുവന്ന നെയിൽ പോളീഷ് ഒഴിച്ച ശേഷമാണ് യുവതി വീടുവിട്ടിറങ്ങിയത്. അതാണ് തിരച്ചിലിൽ കണ്ടെത്തിയ വ്യാജരക്തകറ.

ഒടുവിൽ മേഖലയിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവതി നടന്നു പോകുന്ന വീഡിയോ ലഭിച്ചെങ്കിലും യുവതിയെ തിരിച്ചറിയാനായില്ല. പൊലീസ് തിരയുന്നതിനിടയിൽ യുവതി വാഹനത്തിൽ കയറി വലിയതുറയിലെ ഒരു പള്ളിയിൽ എത്തി.

സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനനുസരിച്ച് പോലീസ് എത്തി ഉച്ചയോടെ വലിയതുറ സ്റ്റേഷൻ പരിധിയിൽ നിന്ന് യുവതിയെ കണ്ടെത്തി.